Avocado Face pack Meta AI Image
Health

ചർമം തിളങ്ങാൻ അടിപൊളി, പക്ഷെ അവോക്കാഡോ ഫേയ്സ്പാക്ക് ട്രൈ ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

വിറ്റാമിൻ ഇ, ഒലിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടെ നിരവധി പോഷകങ്ങളുടെ കലവറയാണ് അവോക്കാഡോ. സ്മൂത്തിയിലും ടോസ്റ്റുമൊക്കെയായി എപ്പോഴും ഹെൽത്തി ബ്രേക്ക്ഫാസ്റ്റിന്റെ ഭാ​ഗമാണ് അവോക്കാഡോ. എന്നാൽ ഭക്ഷണത്തിൽ മാത്രമല്ല, ചർമസംരക്ഷണത്തിനും അവോക്കാഡോ മികച്ചതാണ്.

അവോക്കാഡോ ഫെയ്സ് മാസ്ക്

ചർമത്തിന് ഈർപ്പവും തിളക്കവും നൽകുന്ന അവോക്കാഡോ ഫെയ്സ് മാസ്ക്കുകൾ സോഷ്യൽമീഡിയയിലും വൈറലാണ്. ഇത് ചർമത്തിന് വരണ്ട സ്വഭാവം മാറ്റി ഈർപ്പമുള്ളതും ആരോ​ഗ്യപ്രദവുമാക്കി മാറ്റും. എന്നാൽ അവോക്കാഡോ എല്ലാത്തരം ചർമത്തിനും യോജിക്കില്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

വിറ്റാമിൻ ഇ, ഒലിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ ഇലാസ്തികത വർധിപ്പിച്ച് ആരോ​ഗ്യമുള്ളതും തിളക്കമുള്ളതുമാക്കാൻ സഹായിക്കും. എന്നാൽ സെൻസിറ്റീവും മുഖക്കുരു സാധ്യതയുള്ള ചർമമുള്ളവർ അവോക്കാഡോ മുഖത്ത് നേരിട്ടു പുരട്ടുന്നത് അത്ര ​ഗുണകരമായിരിക്കണമെന്നില്ല.

വീട്ടിലെ പൊടിക്കൈ

വീട്ടില്‍ ചെയ്യുന്നതെല്ലാം സുരക്ഷിതമാകണമെന്നില്ല. അവോക്കാഡോ ഫെയ്സ് മാസ്ക്കുകള്‍ വീട്ടിലുണ്ടാക്കി മുഖത്ത് പ്രയോഗിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഇത് ചില സന്ദര്‍ഭങ്ങളില്‍ വിപരീതഫലമുണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

അവോക്കാഡോയിൽ പ്രകൃതിദത്ത എണ്ണകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ സുഷിരങ്ങൾ അടയ്ക്കുകയോ ചിലരിൽ മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു. വീട്ടിൽ അവോക്കാഡോ ഫെയ്സ് മാസ്ക് ഉണ്ടാക്കുന്നതിന് പകരം ഡെർമറ്റോളിസ്റ്റുകൾ പരിശോധിച്ച് പിച്ച് ബാലൻസ്ഡ് ആയതും നോൺ-കോമഡോജെനിക്കും സുരക്ഷിതവുമായ അവോക്കാഡോ ഫെയ്സ് മാസ്ക്കുകൾ ഉപയോ​ഗിക്കാവുന്നതാണ്.

അവോക്കാഡോ നിങ്ങളുടെ ചർമത്തിന് നല്ലതായിരിക്കുമെങ്കിലും, അസംസ്കൃത പഴങ്ങൾ നേരിട്ട് പുരട്ടുന്നത് ആരോഗ്യകരമായ സമീപനമായിരിക്കില്ല. മിതത്വം പാലിച്ചും അറിവോടെയും മുന്നോട്ട് പോകുന്നതാണ് ബുദ്ധി.

Skin care tips: Avocado Face pack health benefits and side effects

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവതി

ലോക ചാംപ്യൻമാരായ ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കും; 3 ടി20 മത്സരങ്ങൾ ​ഗ്രീൻഫീൽഡിൽ

'കുറ്റം ചെയ്തിട്ടില്ല, ജനങ്ങളുടെ കോടതിയില്‍ ബോധ്യപ്പെടുത്തും'... പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

അറ്റം വെട്ടിയാൽ മുടി വളരുമോ? പിന്നിലെ ശാസ്ത്രമെന്ത്

'തള്ളിപ്പറഞ്ഞവരുടെ മുന്നില്‍ നല്ല നടനാണെന്ന് പറയിപ്പിക്കണം'; വൈറലായി സന്ദീപിന്റെ ആദ്യ ഷോർട്ട് ഫിലിം, '12 വർഷങ്ങൾക്ക് ശേഷം പറയിപ്പിച്ചെന്ന്' കമന്റുകൾ

SCROLL FOR NEXT