Woman eating food Meta AI Image
Health

കുളി കഴിഞ്ഞ് ഉടനെ ഭക്ഷണം കഴിക്കാമോ?

കുളിച്ച് കഴിഞ്ഞ് ഉടനെ ഭക്ഷണം കഴിക്കുമ്പോള്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഫീസിലേക്ക് പായുന്നതിനിടെ കുളിയൊക്കെ കിട്ടുന്ന സമയത്തങ്ങ് നടത്തിയെടുക്കും. പലപ്പോഴും ഭക്ഷണമുണ്ടാക്കിയ ശേഷം ഓടിക്കയറി കുളിച്ച് ഉണ്ടാക്കിവച്ചതെല്ലാം വയറ്റിലാക്കി ഒറ്റ ഓട്ടമായിരിക്കും. എന്നാല്‍ കുളികഴിഞ്ഞ് ഉടനെയുള്ള ഭക്ഷണം കഴിപ്പ് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

കുളിച്ച് കഴിഞ്ഞ് ഉടനെ ഭക്ഷണം കഴിക്കുമ്പോള്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുളി കഴിയുമ്പോള്‍ ആമാശയത്തിന് ചുറ്റുമുള്ള രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങുന്നതിനാല്‍ ഈ സമയം ഭക്ഷണം കഴിക്കുമ്പോള്‍ ദഹനം ശരിയായി നടക്കില്ല.

കുളി കഴിയുമ്പോള്‍ ശരീരോഷ്മാവ് കുറവായിരിക്കും എന്നതുകൊണ്ട് ശരിയായ ദഹനം നടക്കില്ലെന്നാണ് ആയുര്‍വേദത്തിലും പറയുന്നത്. അതുകൊണ്ട് കുളി കഴിഞ്ഞും കുളിക്കുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനിടയില്‍ 2-3 മണിക്കൂര്‍ ഇടവേള വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ പതിവ് തുടരുമ്പോള്‍ ശരീരത്തിന് പല ബൂദ്ധിമുട്ടുകളും അനുഭവപ്പെടാന്‍ തുടങ്ങും. ഇതോടൊപ്പം ശരീരഭാരം വര്‍ദ്ധിക്കാനും അമിതവണ്ണത്തിനും ഇത് കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് പിന്നീട് പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. പതിവ് തിരക്കുകള്‍ക്കിടയില്‍ കുളിയും ഭക്ഷണവും തമ്മില്‍ രണ്ട് മൂന്ന് മണിക്കൂര്‍ ഇടവേളയൊന്നും പറ്റില്ലെന്നാണെങ്കില്‍ തണുത്തവെള്ളം ഒഴുവാക്കി ചൂടുവെള്ളത്തില്‍ കുളിക്കാന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറഞ്ഞു.

Avoid Eating just after bath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളം; സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം'; രൂക്ഷവിമര്‍ശനവുമായി സിപിഐ

നട്ടുച്ചയ്ക്ക് കൂരിരുട്ട്, താപനില കുറയും, നക്ഷത്രങ്ങളും ഗ്രഹങ്ങളും കാണാം; വരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം

കബഡി കളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തി; താരത്തെ അക്രമികള്‍ വെടിവച്ചുകൊന്നു; അന്വേഷണം

പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ജനവാസ മേഖലയില്‍ കടുവ; രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍

SCROLL FOR NEXT