Protein Powder pexels
Health

പ്രോട്ടീന്‍ പൗഡര്‍ ചൂടുവെള്ളത്തിലാണോ മിക്സ് ചെയ്യുന്നത്? ഒഴിവാക്കാൻ ഈ അബദ്ധങ്ങൾ

പ്രോട്ടീന്‍ പൗഡറിന്‍റെ ഗുണമേന്മ പോലെ തന്നെ പ്രധാനമാണ് അവ എന്തിന്‍റെ കൂടെ മിക്സ് ചെയ്താണ് കഴിക്കുന്നതെന്നത്.

സമകാലിക മലയാളം ഡെസ്ക്

മ്മുടെ ശരീര വളർച്ചയ്ക്ക് അവശ്യം വേണ്ട ഒരു മാക്രോന്യൂട്രിയന്റ് ആണ് പ്രോട്ടീൻ. ജിമ്മുകളുടെ വരവോടെ പ്രോട്ടീൻ പൗഡറുകളോടുള്ള പ്രിയം ആളുകൾക്ക് വർധിച്ചു. ഭാരം കൂടാനും മസിലു പെരിപ്പിക്കാനും എന്താണ് വഴിയെന്ന ചോദ്യത്തിന് പലരും ഉത്തരമായി കാണുന്നത് പ്രോട്ടീൻ പൗഡറിനെയാണ്. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ പ്രോട്ടീന്‍ പൗഡര്‍ ആരോഗ്യത്തിന് പണി തരുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പ്രോട്ടീന്‍ പൗഡര്‍ പാലിനൊപ്പവും വെള്ളത്തിനൊവുമൊക്കെ മിക്സ് ചെയ്തു കഴിക്കുന്നവരുണ്ട്. പ്രോട്ടീന്‍ പൗഡറിന്‍റെ ഗുണമേന്മ പോലെ തന്നെ പ്രധാനമാണ് അവ എന്തിന്‍റെ കൂടെ മിക്സ് ചെയ്താണ് കഴിക്കുന്നതെന്നത്.

പ്രോട്ടീൻ പൗഡർ മിക്സ് ചെയ്യുമ്പോൾ ഈ അബദ്ധം ആവർത്തിക്കരുത്.

ചൂടു ദ്രാവകങ്ങള്‍

ബ്രേക്ക് ഫാസ്റ്റിൽ പ്രോട്ടീൻ ഉൾക്കൊള്ളിക്കാനുള്ള ഒരു കുറുക്കുഴിയാണ് കാപ്പിയിൽ അല്ലെങ്കിൽ ചൂടുവെള്ളത്തിൽ പ്രോട്ടീൻ പൊടി മിക്സ് ചെയ്തു കുടിക്കുന്നത്. എന്നാൽ കാപ്പി അല്ലെങ്കിൽ ചൂടു വെള്ളത്തിൽ പ്രോട്ടീൻ പൗഡർ കലക്കുമ്പോൾ അവ കട്ടപിടിച്ചു കിടക്കാൻ കാരണമാകും. ഇത് ഫലപ്രദമായിയിരിക്കില്ല.

അസിഡിക് സ്വഭാവമുള്ള ജ്യൂസുകൾ

പ്രോട്ടീൻ, പ്രത്യേകിച്ച് പാലുൽപ്പന്നങ്ങളിൽ നിന്ന് വരുന്ന വേ പ്രോട്ടീൻ ഓറഞ്ച് ജ്യൂസ് അല്ലെങ്കിൽ പൈനാപ്പിൾ ജ്യൂസ് പോലുള്ള ഉയർന്ന അസിഡിക് സ്വഭാവമുള്ള ജ്യൂസുകളിൽ മിക്സ് ചെയ്തു കുടിക്കാന്‍ പാടില്ല. ഇത് പ്രോട്ടീന്‍ പൗഡര്‍ കട്ടിപിടിച്ചു കിടക്കാനും കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.

ഫൈബർ സപ്ലിമെന്റുകൾ

പ്രോട്ടീൻ പൗഡറും ഫൈബർ സപ്ലിമെന്റും സംയോജിപ്പിക്കുന്നത് ഒറ്റ തവണയിൽ തന്നെ പോഷകങ്ങൾ പരമാവധിയാക്കാൻ സഹായിക്കും. എന്നാൽ ഇത് ഒരു സ്റ്റിക്കി അവസ്ഥയിലേക്ക് മാറാനും സാധ്യതയുണ്ട്. ഇത് കുടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

വെറും വെള്ളം

പയറുവർഗ്ഗങ്ങളിൽ നിന്നുള്ള/സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനുകൾ വെള്ളത്തിൽ നന്നായി യോജിക്കണമെന്നില്ല. പ്രത്യേകിച്ച് വേ പ്രോട്ടീനുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് കൂടുതൽ ക്രീമിയും കുറഞ്ഞ ഗ്രിറ്റിയും ആയിരിക്കും. സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനുകൾ (പയറുവർഗ്ഗങ്ങൾ പോലുള്ളവ) ബദാം പാൽ, തേങ്ങാപ്പാൽ തുടങ്ങിയ ക്രീമിയർ ബേസിലേക്ക് കലർത്തി കുടിക്കുന്നതാണ് നല്ലത്.

പ്രോട്ടീൻ പൗഡറിന്റെ ചേരുവകൾ ശ്രദ്ധിക്കുക

പ്രോട്ടീൻ പൗഡറിൽ ആഡഡ് ഷു​ഗർ ചേർന്നിട്ടുണ്ടെങ്കിൽ അതിൽ വീണ്ടും പഞ്ചസാരയോ തേനോ ഉപയോ​ഗിക്കേണ്ടതില്ല. പല പ്രോട്ടീൻ പൗഡറുകളിലും എറിത്രൈറ്റോൾ പോലുള്ള കുറഞ്ഞ കലോറി സ്വീറ്റ്നർ അടങ്ങിയിട്ടുണ്ട്. പഞ്ചസാര ആൽക്കഹോൾ അടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളുമായി ഇവ കലർത്തരുത്. ഇത് ഗ്യാസ്, വയറു വീർക്കൽ എന്നിവയ്ക്ക് കാരണമാകും.

പ്രോട്ടീൻ പൗഡർ വാങ്ങുമ്പോൾ ലേബലിൽ ​ഗ്വാർ ​ഗം അല്ലെങ്കിൽ സാന്തൻ ​ഗം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ പാനീയത്തെ കൂടുതൽ കട്ടിയുള്ളതാക്കും. ഇത്തരം പ്രോട്ടീൻ പൗഡറുകൾ ചിയ വിത്തുകൾ പോലുള്ളതിൽ കലർത്തുന്നത് ഒഴിവാക്കുക. എന്നാൽ ഈ ചേരുവകൾ ഇല്ലാത്തവ ചിയ വിത്തുകളുമായി യോജിപ്പിക്കാവുന്നതാണ്.

Avoid mixing Protein powder with hot water and acidic juice protein

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT