Soap  Pexels
Health

വീട്ടിൽ എല്ലാവർക്കും ഒരു സോപ്പ് ആണോ? പങ്കിടുന്നത് രോ​ഗാണുക്കളെ

സോപ്പ് അണുക്കളെ നശിപ്പിക്കുമെങ്കിലും സോപ്പിലും ചിലതരം അണുക്കൾ നിലനിൽക്കാമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

ചീപ്പും തോർത്തുമൊക്കെ പങ്കുവെയ്ക്കുന്ന ശീലം ആരോ​ഗ്യകരമല്ലെന്ന് നമുക്കെല്ലാവർക്കുമറിയാം. അതുകൊണ്ട് സ്വന്തം പേരെഴുതിയ കപ്പ് മുതൽ പല നിറങ്ങളിലുള്ള തോർത്തുകൾ വരെ എല്ലാ വീടുകളിലുമുണ്ടാകും. അബദ്ധത്തിൽ പോലും മാറിയെടുത്ത് ഉപയോ​ഗിക്കാതിരിക്കാനാണ് ഇത്തരം അടയാളങ്ങൾ. എന്നാൽ പലരും മറന്നുപോകുന്ന മറ്റൊന്നുണ്ട്, സോപ്പ്. വീട്ടിലെ എല്ലാവരും ഓരോ സോപ്പ് ഉപയോ​ഗിച്ചു കുളിക്കുന്നതും അത്ര ആരോ​ഗ്യകരമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്.

സോപ്പ് അണുക്കളെ നശിപ്പിക്കുമെങ്കിലും സോപ്പിലും ചിലതരം അണുക്കൾ നിലനിൽക്കാമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സോപ്പിൽ തുടരുന്ന ബാക്ടീരിയകൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. രണ്ട് മുതൽ അഞ്ച് വരെ വ്യത്യസ്ത തരം അണുക്കൾ സോപ്പിൽ നിലനിൽക്കാമെന്നാണ് 2006ൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്.

2015ൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിലാകട്ടെ 62 ശതമാനം ബാർ സോപ്പുകളും അണുക്കളുടെ സാന്നിധ്യമുള്ളവയാണെന്നാണ് കണ്ടെത്തി. ഇ-കോളി, സാൽമണെല്ല, ഷിഗെല്ല ബാക്ടീരിയകളും നോറോവൈറസ്, റോട്ടാവൈറസ്, സ്റ്റാഫ് പോലുള്ള വൈറസുകളും സോപ്പിൽ തങ്ങി നിന്ന് ശരീരത്തിലെ മുറിവിലൂടെയും മറ്റും അകത്ത് കടക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ലിക്വിഡ് സോപ്പോ, ബോഡി വാഷോ ഉപയോഗിക്കുന്നത് സോപ്പ് പങ്കുവയ്ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ നല്ലതാണ്. ഉപയോഗ ശേഷം സോപ്പ് കട്ട ഉണക്കി സൂക്ഷിക്കാനും മറക്കരുത്. കാരണം, നനഞ്ഞ പ്രതലങ്ങളിലാണ് ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുതൽ. മറ്റൊരാൾ ഉപയോ​​ഗിച്ച സോപ്പ് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോ​​ഗിക്കേണ്ടി വരുമ്പോൾ രണ്ട് തവണയെങ്കിലും നന്നായി കഴുകിയ ശേഷം മാത്രം ഉപയോ​ഗിക്കുക.

Health tips: Avoid using same Soap by everyone in the house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT