Beetroot Juice Pinterest
Health

വർക്ക്ഔട്ടിന് മുൻപ് ഒരു ​ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ്, ദിവസം മുഴുവൻ ഉന്മേഷം, ചർമം തിളങ്ങും

ബീറ്റ്‌റൂട്ട് കഴിച്ചവരുടെ തലച്ചോറിലേക്കും കൂടുതല്‍ രക്തം പമ്പ് ചെയ്യപ്പെടുന്നതായും പഠനം കണ്ടെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

വർക്ക്ഔട്ട് ചെയ്യുന്നതിന് മുൻപ് ഒരു ​ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഇരട്ടി​ഗുണം ചെയ്യുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ അഭിപ്രായം. ബീറ്റ്റൂട്ടിൽ നൈട്രിക് ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും. മാത്രമല്ല, വർക്കൗട്ട് ചെയ്യുന്നതിന് മുൻപ് ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചവർക്ക് പേശീസംബന്ധമായി കൂടുതൽ ആരോ​ഗ്യം കൈവരിക്കാൻ കഴിഞ്ഞതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇവരുടെ ശ്വാസഗതി മറ്റുള്ളവരേക്കാള്‍ കൂടുതലായി ഉയര്‍ന്നതിനാല്‍ കൂടുതല്‍ ഓക്‌സിജന്‍ ശരീരത്തില്‍ എത്തുകയും ചെയ്യുന്നു. ബീറ്റ്‌റൂട്ട് കഴിച്ചവരുടെ തലച്ചോറിലേക്കും കൂടുതല്‍ രക്തം പമ്പ് ചെയ്യപ്പെടുന്നതായും പഠനം കണ്ടെത്തി. യുഎസിലെ വേക്ക് ഫോറസ്റ്റ് സര്‍വകലാശാല നടത്തിയൊരു പഠനത്തിൽ ബീറ്റ്‌റൂട്ട് ജ്യൂസ് പതിവായി കഴിക്കുന്നവരിൽ രക്തയോട്ടം മെച്ചപ്പെടുകയും അവർ ഉന്മേഷമുള്ളവരായും കണ്ടെത്തിയെന്ന് പറയുന്നു. വ്യായാമ ശേഷവും തുടര്‍ന്ന് ദിവസം മുഴുവനും ഇവര്‍ കൂടുതല്‍ ഉന്മേഷവാന്മാരായിരിക്കുമെന്നും പഠനത്തിലൂടെ വ്യക്തമായി.

മാത്രമല്ല, വിറ്റാമിൻ എ, സി, ഇരുമ്പ്, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ പ്രധാന പോഷകങ്ങളാൽ സമ്പന്നമാണ് ബീറ്റ്‌റൂട്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും ബീറ്റ്‌റൂട്ട് വളരെ നല്ലത്. ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെട്ടതാക്കും.

ഇതിലെ നിരവധി ആന്റിടോക്സിക് ഗുണങ്ങൾ ശരീരത്തിലെ മലിനീകരണം നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ ഉയർന്ന ഇരുമ്പിന്റെ അളവ് വേഗത്തിലുള്ള കോശ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബീറ്റ്റൂട്ടിന്റെ വിറ്റാമിൻ സി ഹൈപ്പർപിഗ്മെന്റേഷൻ എന്ന ചർമരോ​ഗാവസ്ഥയെ തടയാൻ സഹായിക്കുന്നു.

Beetroot juice before workout improve health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)

റാഫിയയ്ക്കൊരു മൂലകോശ ദാതാവിനെ തേടി ഒഴുകിയെത്തി മനുഷ്യസ്നേഹം; അരീക്കോട് കണ്ടത് പ്രതീക്ഷയുടെ ജനക്കൂട്ടം