വായ്നാറ്റം കുറയ്ക്കാൻ 
Health

വായ്നാറ്റം എളുപ്പത്തിൽ മാറ്റാം, വീട്ടിൽ ജീരകമുണ്ടോ

ഭക്ഷണത്തിന് ശേഷം അൽപം ജീരകം വായിലിട്ടു ചവയ്ക്കുന്നത് ഉമിനീർ ഉൽപാദനം കൂട്ടുകയും ദഹന എൻസൈമുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും

സമകാലിക മലയാളം ഡെസ്ക്

നാടൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ചേരുവയാണ് പെരുംജീരകം. രുചിയും മണവും മാത്രമല്ല, പെരുംജീരകത്തിന് ചില ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്. ശരീരത്തിന് തണുപ്പ് നല്‍കുകയും ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

കൂടാതെ ഭക്ഷണത്തിന് ശേഷം അൽപം ജീരകം വായിലിട്ടു ചവയ്ക്കുന്നത് ഉമിനീർ ഉൽപാദനം കൂട്ടുകയും ദഹന എൻസൈമുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും വേഗത്തിലാക്കാന്‍ ജീരകം സഹായിക്കും. ഇത് ഗ്യാസ്ട്രിക് എന്‍സൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകള്‍ ജീരകത്തിലുണ്ട്. വായ്‌നാറ്റം തടയുന്ന ആന്റി-മൈക്രോബിയല്‍ ഗുണങ്ങളും ജീരകത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഭക്ഷണം ഇനി ചൂടാറില്ല, ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

SCROLL FOR NEXT