പ്രതീകാത്മക ചിത്രം 
Health

കാലുകളിലെ വിണ്ടുകീറല്‍, പരിഹാരം വീട്ടില്‍ തന്നെ; ചെയ്യാം ഈ ഏഴ് കാര്യങ്ങള്‍ 

തണുപ്പുകാലത്ത് കാലുകളെ അലട്ടുന്ന ഒരു പ്രശ്‌നമാണ് പാദങ്ങളിലെ വിണ്ടുകീറല്‍. പാദങ്ങള്‍ മൃദുലമാക്കാന്‍ ചെയ്യാവുന്ന ഏഴ് കാര്യങ്ങള്‍ ഇതാ

സമകാലിക മലയാളം ഡെസ്ക്

കാലുകള്‍ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മുഖത്തിന് നല്‍കുന്നതുപോലെതന്ന പ്രത്യേക പരിചരണം കാലുകള്‍ക്കും നല്‍കേണ്ടതുണ്ട്. തണുപ്പുകാലത്ത് കാലുകളെ അലട്ടുന്ന ഒരു പ്രശ്‌നമാണ് പാദങ്ങളിലെ വിണ്ടുകീറല്‍. ചിലര്‍ക്കിതൊരു സൗന്ദര്യ പ്രശ്‌നമാണെങ്കില്‍ മറ്റുചിലര്‍ക്ക് അസഹ്യമായ വേദനയും നടക്കാന്‍ ബുദ്ധിമുട്ടുമൊക്കം ഇതുമൂലമുണ്ടാകാം. ഇതിന് വീട്ടില്‍ തന്നെ പരിഹാരം കണ്ടെത്താവുന്നതാണ്. പാദങ്ങള്‍ മൃദുലമാക്കാന്‍ ചെയ്യാവുന്ന ഏഴ് കാര്യങ്ങള്‍ ഇതാ...

►ചര്‍മ്മത്തിന് തേക്കുന്ന മോയിസ്ച്ചറൈസര്‍ കൂടാതെ കാലുകള്‍ക്കായി പ്രത്യേക മോയിസ്ചറൈസര്‍ ഉപയോഗിക്കാം. ഹീല്‍ ബാംസ് സാധാരണയേക്കാള്‍ കട്ടിയുള്ള മോയിസ്ചറൈസര്‍ ആണ്. ഇവ മോയിസ്ചറൈസ് ചെയ്യുകയും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മത്തെ മൃദുലമാക്കുകയും ചെയ്യും. ഹീല്‍ ബാം വാങ്ങുമ്പോള്‍ അവയില്‍ സിലിസിക് ആസിഡും ആല്‍ഫ ഹൈഡ്രോക്‌സി ആസിഡും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

►വരണ്ട് പൊട്ടിയിരിക്കുന്ന പാദങ്ങള്‍ എന്നും എക്‌സ്‌ഫോളിയേറ്റ് ചെയ്ത് മൃതകോശങ്ങള്‍ നീക്കേണ്ടത് അനിവാര്യമാണ്. 20 മിനിറ്റോളം ചെറു ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവച്ചശേഷം ഒരു ഫൂട്ട് സ്‌ക്രബ്ബറോ പ്യൂമിസ് സ്റ്റോണോ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്. ഇതിനുശേഷം വേണം കാലുകളില്‍ ഹീല്‍ ബാം പുരട്ടാന്‍. 

►വരണ്ട പാദങ്ങള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് തേന്‍. തേനിലുള്ള ആന്റി ബാക്ടീരിയല്‍ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ കാലുകളെ മോയിസ്ചറൈസ് ചെയ്യുക മാത്രമല്ല അണുബാധകളെ അകറ്റി നിര്‍ത്തുകയും ചെയ്യും. കാലില്‍ തേന്‍ തേച്ച് രാത്രിമുഴുവന്‍ വച്ചശേഷം രാവിലെ കഴുകികളയാവുന്നതാണ്. 

►വരണ്ട കാലുകളില്‍ സ്പ്രേ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു ബാന്‍ഡേജ് ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് വരണ്ടുപൊട്ടിയ കാല്‍പാദങ്ങള്‍ക്ക് ഒരു സുരക്ഷാവലയമാകുകയും അഴുക്ക് കയറാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. മുറിവ് പെട്ടെന്നുണങ്ങാനും കാലിന്റെ മൃദുലത വീണ്ടെടുക്കാനും ഇത് സഹായിക്കും. 

►ചെരിപ്പ് തെരഞ്ഞെടുക്കുമ്പോള്‍ കാല്‍പാദങ്ങള്‍ മറയുന്ന ഷൂ പോലുള്ളവ വാങ്ങുന്നതാണ് നല്ലത്. തുറന്ന പാദരക്ഷകള്‍ പൊടിയെ തടയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സോക്‌സ് ഉപയോഗിക്കുന്നതും നല്ലതാണ്. 

►ഉറങ്ങുന്നതിന് മുമ്പ് കാലുകളില്‍ വെളിച്ചെണ്ണ തേക്കാം. ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റിഫംഗല്‍ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ കാലുകളെ മോയിസ്ചറൈസ് ചെയ്യുകയും അണുബാധകളെ അകറ്റിനിര്‍ത്തുകയും ചെയ്യും. 

►മോയിസ്ചറൈസര്‍ ഉപയോഗിച്ചതിന് ശേഷം കാലില്‍ സോക്‌സ് ധരിച്ച് ഉറങ്ങാന്‍ കിടക്കുന്നതാണ് നല്ലത്. നന്നായി മോയിസ്ചറൈസ് ചെയ്ത് കവര്‍ ചെയ്ത് പാദങ്ങളെ സംരക്ഷിച്ചാല്‍ ഫലം കാണാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT