Tea Bags Pinterest
Health

കാൻസർ സാധ്യത; 'എപ്പിക്ലോറോഹൈഡ്രിൻ' അടങ്ങിയ ടീ ബാ​ഗുകൾ ഇന്ത്യയിൽ നിരോധിച്ച് ബിഐഎസ്

ടീബാ​ഗ് പേപ്പർ നിർമിക്കുന്നതിനും ബ്ലീച്ച് ചെയ്യുന്നതിനും ഉപയോ​ഗിക്കുന്ന രാസവസ്തുവാണ് എപ്പിക്ലോറോഹൈഡ്രിൻ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ന്യൂഡൽഹി: 'എപ്പിക്ലോറോഹൈഡ്രിൻ' അടങ്ങിയ ടീബാ​ഗുകൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി ദേശീയ നിലവാര നിർണ്ണയ ഏജൻസിയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്). കാൻസർ ഉൾപ്പെടെ പല രോ​ഗങ്ങൾക്കും ഇത് കാരണമായേക്കാമെന്ന കണ്ടെത്തലിലാണ് നടപടി. ടീബാ​ഗ് പേപ്പർ നിർമിക്കുന്നതിനും ബ്ലീച്ച് ചെയ്യുന്നതിനും ഉപയോ​ഗിക്കുന്ന രാസവസ്തുവാണ് എപ്പിക്ലോറോഹൈഡ്രിൻ.

രാജ്യത്ത് ആദ്യമായാണ് ബിഐഎസ് ഇങ്ങനെയൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത്. അതിനൊപ്പം ‌ടീബാ​ഗുകളുടെ ​ഗുണമേന്മ ഉറപ്പുവരുത്താനുള്ള മാർ​ഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. നിർമാതാക്കളുടെ പേര്, വിലാസം, ബാച്ച് നമ്പർ, നിർമാണ തീയതി, കാലാവധി തുടങ്ങിയവ ലേബലിൽ ഉൾക്കൊള്ളിക്കണമെന്നും ബിഐഎസ് അറിയിച്ചു.

ടീബാ​ഗുകൾ നിർമിക്കാനുപയോ​ഗിക്കുന്ന അസംസ്തൃത വസ്തുക്കൾ, നൂല്, ഫാസ്റ്റ്നർ, ടാ​ഗുകൾ, മഷി, പശ തുടങ്ങിയവയുടെ ​ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ബിഐഎസ് നിർദേശിച്ചു. പുതിയ നിർബന്ധന അനുസരിച്ച് ടീബാ​ഗ് പേപ്പർ, ടാ​ഗ്, നൂൽ എന്നിവ നിർബന്ധമായും മൈ​ഗ്രേഷൻ പരിശോധന പാസായിരിക്കണം. ചായ ഉണ്ടാക്കുന്ന വേളയിൽ ഇവയിലടങ്ങിയിരിക്കുന്ന ആരോ​ഗ്യത്തിന് ഹാനികരമായ വസ്തുക്കൾ അതിൽ അലിയുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനയാണിത്.

ബിഐഎസ്, പ്രധാന നിർദേശങ്ങൾ

  • പേപ്പർ മരം, മുള എന്നിവയിൽ നിന്നുണ്ടാക്കുന്ന പൾപ്പ് (വെർജിൻ പൾപ്പ്) ഉപയോ​ഗിച്ചു മാത്രമേ ടീ ബാ​ഗ് നിർമിക്കാവൂ

  • ടീ ബാ​ഗുകളുടെ ബലം കൂട്ടാൻ വാഴനാരുകൾ ഉപയോ​ഗിക്കാം.

  • മൈക്രോ പ്ലാസ്റ്റിക് ഉപയോ​ഗിച്ചുള്ള ടീ ബാ​ഗുകൾ പാടില്ല.

  • ടീ ബാ​ഗിനെ ടാ​ഗുമായി ബന്ധിപ്പിക്കുന്ന നൂൽ പരുത്തി കൊണ്ട് മാത്രം നിർമിച്ചവയാകണം.

  • ഒറ്റത്തവണ ഉപയോ​ഗിക്കാവുന്ന ടീ ബാ​ഗുകളിൽ ഒന്നു മുതൽ നാല് ​ഗ്രാം വരെ തേയില ഉണ്ടായിരിക്കണം.

  • ഒന്നിലേറെ തവണ ഉപയോ​ഗിക്കാവുന്ന വലിയ ടീ ബാ​ഗുകളിൽ നാല് മുതൽ 25 ​ഗ്രാം വരെ തേയില ഉണ്ടാകണം.

  • ടീബാ​ഗിൽ പ്രിന്റ് ചെയ്യാൻ ഉപയോ​ഗിക്കുന്ന മഷി ഫുഡ് പാക്കേജിങ് ച‌ട്ടപ്രകാരം അനുവദിച്ചിട്ടുള്ളതാകണം.

India's BIS bans use of epichlorohydrin and chlorine bleaching as it sets tea bag quality standards for first time

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം