cookies, Chocolate Pinterest
Health

ചോക്ലേറ്റിനെക്കാൾ അപകടം ബിസ്ക്കറ്റ്, പല്ലുകളുടെ സംരക്ഷണം മുഖ്യം

ചേക്ലേറ്റുകള്‍ കുറച്ചു കൂടി മൃദുവാണ്. അവ ഉമിനീരിനൊപ്പം അലിഞ്ഞു പോകും.

Author : സമകാലിക മലയാളം ഡെസ്ക്

ല്ലുകൾ കേടാകുമെന്ന് ഭയന്ന് കുട്ടികൾക്ക് ചോക്ലേറ്റ് നൽകാത്തവരുണ്ട്. എന്നാൽ ചോക്ലേറ്റിനെക്കാൾ അപകടകാരിയായ ഒന്നിനെ പതിവായി നമ്മൾ കൂടെക്കൂട്ടാറുമുണ്ട്. പറഞ്ഞു വരുന്നത് ബിസ്ക്കറ്റുകളുടെ കാര്യമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർ ബിസിക്കറ്റ് വളരെ ഇഷ്ടത്തോടെ കഴിക്കാറുണ്ട്. എന്നാൽ അതിൽ ഒഴിഞ്ഞിരിക്കുന്ന അപകടം നമ്മൾ പലപ്പോഴും അവ​ഗണിക്കുകയാണ് പതിവ്.

ബിസ്ക്കറ്റിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവ പല്ലുകളിലും മോണയിലും പറ്റിപ്പിടിച്ചിരിക്കാൻ കാരണമാകും. വായ വൃത്തിയാക്കിയില്ലെങ്കില്‍ വായില്‍ ബാക്ടീരിയ പെരുകാനും ഒരു അസിഡിക് അന്തരീക്ഷം ഉണ്ടാക്കാനും കാരണമാകും. ഇത് പല്ലുകളിലെ ഇനാമല്‍ നശിപ്പിക്കും. അങ്ങനെ പല്ലുകളില്‍ വേഗത്തില്‍ പോടുകള്‍ ഉണ്ടാകാനും കേടാവുകയും ചെയ്യും.

എന്നാല്‍ ചേക്ലേറ്റുകള്‍ കുറച്ചു കൂടി മൃദുവാണ്. അവ ഉമിനീരിനൊപ്പം അലിഞ്ഞു പോകും. ഡാര്‍ക്ക് ചോക്ലേറ്റിലാണെങ്കില്‍ വായയിലെ ദോഷകരമായ ബാക്ടീരിയകളെ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.

പല്ലുകളുടെ സംരക്ഷണം

  • ബിസ്‌ക്കറ്റുകളും ചോക്ലേറ്റുകളും പതിവായി കഴിക്കുന്നത് ഒഴിവാക്കുക.

  • ഭക്ഷണം കഴിച്ച ശേഷം വായ നന്നായി വെള്ളമൊഴിച്ചു കഴുകുകയോ പല്ലുതേയ്ക്കുകയോ ചെയ്യണം.

  • ചോക്ലേറ്റ് കഴിക്കുന്നുവെങ്കില്‍ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ കഴിക്കാന്‍ ശ്രമിക്കുക.

  • സ്‌നാക്‌സ് കഴിക്കുമ്പോള്‍ പാല്‍ അല്ലെങ്കില്‍ നട്‌സ് ചേര്‍ത്തു കഴിക്കാം. ഇത് ആഘാതം കുറയ്ക്കും.

  • ദിവസവും വായയുടെ ശുചിത്വം പാലിക്കുക.

Biscuits are more dangerous than chocolate for teeth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്, വിചാരണ നേരിടണമെന്ന് കോടതി

ഡല്‍ഹി ഹോട്ടലിലെ തീപിടിത്തം: 21 പേര്‍ മരിച്ച സംഭവത്തില്‍ പാചകക്കാരന്‍ അറസ്റ്റില്‍

'അടിപിടി കൂടുന്നവരെല്ലാം ഗുണ്ടകളല്ല'; ആറ് കാപ്പ ഫയലുകള്‍ മടക്കി എറണാകുളം ജില്ലാ കലക്ടര്‍

എസ്‌ഐപി റിട്ടയര്‍മെന്റ് ഫോര്‍മുല അറിയാമോ?, നിക്ഷേപം ഒരു കോടിയായി വളരുന്നത് എങ്ങനെ?; കണക്കിലെ കളി

'യഥാർഥ ജീവിതത്തിൽ തന്നെ എത്ര പേരാണ് ക്രൈം ചെയ്തിട്ട് രക്ഷപ്പെടുന്നത്; നൂറ് ശതമാനം ലോജിക് നോക്കി കഥയെഴുതാൻ പറ്റില്ല'

SCROLL FOR NEXT