Black plastic Pinterest
Health

ഇപ്പോഴും കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോ​ഗിക്കാറുണ്ടോ? കാൻസർ സാധ്യത കൂടുതലെന്ന് ​ഗവേഷകർ

കറുത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ ഫ്ലേം-റിട്ടാർഡന്‍റ് കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ബിരിയാണിയോ കറിയോ ഓർഡർ ചെയ്താൽ മിക്കവാറും അവ വരുന്നത് കറുത്ത പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാകും. കാണാനുള്ള ഭം​ഗി കാരണം പലരും അവ കളയില്ല. ഫ്രിഡ്ജിൽ പച്ചക്കറിയോ ഭക്ഷണസാധനങ്ങളോ സൂക്ഷിക്കാൻ ഉപയോ​ഗിക്കും. എന്നാൽ ഇത് കാരണം ഉണ്ടാകാവുന്ന ആരോ​ഗ്യ സങ്കീർണതകൾ എന്താണെന്ന് അറിയാമോ?

കറുത്ത പ്ലാസ്റ്റിക്ക് കൊണ്ടു ഉണ്ടാക്കുന്ന കണ്ടെയ്‌നറുകൾ, പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന കുപ്പികൾ പോലുള്ള ഫുഡ് സർവീസ് വെയർ, അടുക്കള പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ നമ്മള്‍ ദൈനംദിന ഉപയോഗിക്കാറുണ്ട്.

ഇതിൽ ഉയർന്ന അളവിൽ ഫ്ലേം-റിട്ടാർഡന്‍റ് കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരം രാസവസ്തുക്കൾ കാൻസർ സാധ്യത വർധിപ്പിക്കാനും ഹോർമോൺ പ്രവർത്തനം തടസപ്പെടുത്തുന്നതിനും കാരണമായോക്കാം.

ഇ-വേസ്റ്റ് റീസൈക്കിൾ ചെയ്തുണ്ടാക്കുന്ന പ്ലാസ്റ്റിക്

ടെലിവിഷൻ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്താണ് ഇത്തരത്തിലുള്ള വിവിധ ​ഗാർഹിക ഉൽപ്പന്നങ്ങൾ നിര്‍മിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം കണ്ടെത്തിയിട്ടുള്ളതാണ്.

ഫ്ലേം റിട്ടാർഡൻ്റുകൾ അടങ്ങിയ റീസൈക്കിൾ ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് കറുത്ത നിറമായിരിക്കും. അതുകൊണ്ടാണ് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ ഇത്തരം മാരകമായ രാസവസ്തുക്കൾ കൂടുതലായി അടങ്ങിയിരിക്കുമെന്ന് കീമോസ്ഫിയർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

Black Plastic containers health risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരെ കേസെടുക്കണം; പൊലീസിന് ജില്ലാ കലക്ടറുടെ നിര്‍ദേശം

രാഹുല്‍ ഗാന്ധി കണ്ടാലും കൊണ്ടാലും പഠിക്കാത്തയാള്‍; പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലുമില്ല: പിണറായി വിജയന്‍

കുതിച്ചുയര്‍ന്ന് എണ്ണവില, ബാരലിന് 105 ഡോളര്‍ കടന്നു; സ്വര്‍ണവില വീണ്ടും താഴേക്ക്, ഒറ്റയടിക്ക് 1720 രൂപ ഇടിഞ്ഞു

'സിനിമയിൽ ഞായറാഴ്ച അവധി വേണം, 12 മണിക്കൂർ ജോലി സമയം ആക്കിയത് തന്നെ വലിയ കാര്യം'; ആ​ഗ്രഹം പറഞ്ഞ് നിവിൻ

ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് 20 രാജ്യങ്ങളില്‍ വാഹനം ഓടിക്കാം; അറിയാം പട്ടിക

SCROLL FOR NEXT