Turmeric Meta AI Image
Health

കാര്യം ശരിയാണ്, മഞ്ഞളിന് ആന്റി-ഇൻഫ്ലമേറ്ററി ​ഗുണമുണ്ട്, പക്ഷെ ആ ​ഗുണം ശരീരത്തിന് കിട്ടണമെങ്കിൽ ചേരുവ ശരിയാക്കണം

ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളിൽ എത്തുന്ന മഞ്ഞളിൽ അടങ്ങിയ കുർകുമിൻ എന്ന സജീവ സംയുക്തത്തെ ആഗിരണം ചെയ്യാൻ രക്തത്തിന് പലപ്പോഴും കഴിയാറില്ല.

സമകാലിക മലയാളം ഡെസ്ക്

ന്നത്തെ മിക്ക ആരോ​ഗ്യപ്രശ്നങ്ങളുടെയും മൂലകാരണം ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന വിട്ടുമാറാത്ത വീക്കമാണ്. ഇത് അവയവങ്ങളുടെ പ്രവർത്തനത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്നു. കൂടാതെ കോശജ്വലനത്തിനും ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു.

ശരീരവീക്കം കുറയ്ക്കാനുള്ള പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെയുണ്ടെന്ന് വിദ​ഗ്ധർ പറയാറുണ്ട്. അത് നമ്മുടെ നാടൻ ഭക്ഷണങ്ങളിലെ അടിസ്ഥാന ചേരുവയാണ് മഞ്ഞളാണ്. മഞ്ഞളിന് ആന്റി-ഇൻഫ്ലമേറ്ററി ​ഗുണമുള്ളതിനാൽ അത് നമ്മുടെ ശരീരത്തിലുണ്ടാകാൻ സാധ്യതയുള്ള വീക്കത്തെ കുറയ്ക്കുന്നു.

എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളിൽ എത്തുന്ന മഞ്ഞളിൽ അടങ്ങിയ കുർകുമിൻ എന്ന സജീവ സംയുക്തത്തെ ആഗിരണം ചെയ്യാൻ രക്തത്തിന് പലപ്പോഴും കഴിയാറില്ല. അവയെ കരൾ വളരെ നേരെ വിഘടിപ്പിച്ചു നീക്കം ചെയ്യുന്നതാണ് കാരണം. അതുകൊണ്ട് മഞ്ഞളിൻ്റെ ആഗിരണത്തെ പ്രോത്സാഹിപ്പിക്കുന്ന ചേരുവകൾക്കൊപ്പം കഴിച്ചാൽ മാത്രമാണ് പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുക.

മഞ്ഞളിൻ്റെ ആഗിരണത്തെ സഹായിക്കുന്ന ചേരുവകൾ

കുരുമുളക്

മഞ്ഞളിൻ്റെ ഗുണം പരമാവധി ലഭിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കുരുമുളകിനൊപ്പം കഴിക്കുകയെന്നതാണ്. കുരുമുളകിലെ സജീവ സംയുക്തമായ പൈപ്പറിൻ കരളിനെ കുർക്കുമിൻ വിഘടിപ്പിക്കുന്നതിൽ നിന്ന് തടയുകയും അതിലൂടെ കുർക്കുമിൻ രക്തപ്രവാഹത്തിലേക്ക് കൂടുതൽ എളുപ്പത്തിൽ കടക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കൊഴുപ്പ്

കുർകുമിൻ കൊഴുപ്പിൽ ലയിക്കുന്നതാണ്. നെയ്യ് പോലുള്ള വിഭവങ്ങൾക്കൊപ്പം മഞ്ഞൾ ചേരുക്കുന്നത് രക്തത്തിലേക്ക് കുർക്കുമിൻ നേരിട്ടെത്താനും സഹായിക്കുന്നു.

your body absorbs less than 1% curcumin’ from turmeric unless you pair it with these foods

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബേപ്പൂര്‍ എംഎല്‍എയായി അന്‍വര്‍ ജയിച്ചുവരും'; യുഡിഎഫിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി സണ്ണി ജോസഫ്

'വെറുതെ ജനങ്ങളെ വിഡ്ഢികളാക്കരുത്, ബജറ്റില്‍ കേരളത്തിനു വേണ്ടി എത്രയോ കാര്യങ്ങളുണ്ട്; ഇതുവരെ കൊടുത്ത പദ്ധതികള്‍ നടപ്പിലാക്കിയോ?'

ടി20യില്‍ പുതിയ റെക്കോര്‍ഡിട്ട് ബാബര്‍ അസം; നേട്ടത്തില്‍ പിന്തള്ളിയത് കോഹ്‌ലിയെ

'എന്റെയല്ല ദൈവത്തിന്റെ കഴിവ്‌, കൈയും കാലും വിറച്ചിട്ട് വണ്ടി ഓടിക്കാനായില്ല'; മൂന്നുവയസുകാരിയുടെ 'അത്ഭുത രക്ഷപ്പെടലില്‍' ഡ്രൈവര്‍

റീലുകളിൽ നിന്ന് റീലുകളിലേക്ക്, വെറുതെ ഇങ്ങനെ സ്ക്രോൾ ചെയ്യുന്നതാണ് ഏക ഹോബി, ഫോൺ അഡിക്ഷൻ കുറയ്ക്കാൻ ചില ടിപ്സ്

SCROLL FOR NEXT