വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കാര്‍ബോഹൈഡ്രേറ്റ്സും ഊർജ്ജവും പെട്ടെന്ന് കിട്ടാനുള്ള ഒരു മികച്ച ഉറവിടമാണ് വൈറ്റ് റൈസ്.
White Rice
White RiceMeta AI Image
Updated on
1 min read

ദിവസവും കുറഞ്ഞത് ഒരു നേരമെങ്കിലും ചോറ് കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ ആരോ​ഗ്യസംരക്ഷണത്തിന് പ്രാധാന്യം കൂടിയതോടെ വൈറ്റ് റൈസിനെക്കാൾ ബ്രൗൺ റൈസ് തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടി. വൈറ്റ് റൈസിനെ അപേക്ഷിച്ച് ബ്രൗൺ റൈസ് കൂടുതൽ പോഷക​ഗുണമുള്ളതാണ്. എന്നാൽ വൈറ്റ് റൈസിനെ പൂർണമായും തള്ളേണ്ടതില്ല.

കാര്‍ബോഹൈഡ്രേറ്റ്സും ഊർജ്ജവും പെട്ടെന്ന് കിട്ടാനുള്ള ഒരു മികച്ച ഉറവിടമാണ് വൈറ്റ് റൈസ്. മാത്രമല്ല, പെട്ടെന്ന് ദഹിക്കുകയും ചെയ്യും. വൈറ്റ് റൈസിന്റെ പോഷക മൂല്യം ഒന്ന് അപ്​ഗ്രേഡ് ചെയ്യാനുള്ള ട്രിക്കും കൈലി പറയുന്നു.

White Rice
സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

നന്നായി കഴുകിയ ഒരു കപ്പ് വൈറ്റ് റൈസും കുതിർത്തു വെച്ചിരുന്ന അരക്കപ്പ് പയറ് അല്ലെങ്കിൽ പരിപ്പ്, അരക്കപ്പ് ക്വിനോവ എന്നിവ ചേർത്ത് ഒന്നിച്ചു വേവിക്കാം. വേവിക്കാൻ സൗവ് ഉപയോ​ഗിക്കുന്നതിനെക്കാൾ റൈസ് കുക്കർ എടുക്കുന്നതാണ് നല്ലത്. ഇത്തരത്തിൽ അപ്​ഗ്രേഡ് ചെയ്ത വൈറ്റ് റൈസ് വിഭവത്തിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്.

White Rice
കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

വൈറ്റ് റൈസ് ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. പോഷകമൂല്യം കുറവാണെന്ന് കരുതി അവയെ പൂർണമായും തള്ളിക്കളയാതെ, പയറ്, ക്വിനോവ തുടങ്ങിയ ചെറിയ ചേരുവകൾ ഭക്ഷണത്തെ കൂടുതൽ തൃപ്തികരവും പോഷകസമൃദ്ധവുമാക്കാം.

Summary

How to make white rice more healthy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com