

ചെറുപ്പാരിലും അകാലനര കയറുന്നത് ഇന്ന് സാധാരണമായിരിക്കുകയാണ്. ഉറക്കക്കുറവു മുതൽ ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ വരെ അകാലനരയ്ക്ക് ഘടകമാകാം. നര മറയ്ക്കാൻ പലരും കെമിക്കൽ ഡൈകളുടെ പിന്നാലെ പോകാറുണ്ട്. എന്നാൽ ഇത് ഗുണത്തെക്കാൾ ദോഷം ഉണ്ടാക്കും. ഇത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുകയും നിറം മങ്ങാൻ ഇടയാക്കുകയും ചെയ്യുന്നു. കുറച്ചു മെനക്കെടാൻ തയ്യാറായാൽ പ്രകൃതിദത്തമായ ഡൈ നമ്മൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.
ഡൈ തയ്യാറാം
കുറച്ച് വെള്ളത്തിൽ തേയിലപ്പൊടി, രണ്ട് മൂന്ന് പനിക്കൂർക്കയുടെ ഇല, രണ്ട് കർപ്പൂരം എന്ന ചേർത്ത് നല്ലപോലെ തിളപ്പിച്ച് തണുക്കാൻ വയ്ക്കുക. ശേഷം കറ്റാർവാഴയുടെ ജെല്ലും ചെറിയ പനിക്കൂർക്ക ഇലയും കറിവേപ്പിലയും ഒരു നെല്ലിക്കയും ചെറുതായി മുറിച്ച് അരയ്ക്കുക. ശേഷം ഇത് എടുത്ത് ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ വയ്ക്കുക. അതിലേയ്ക്ക് കുറച്ച് ഹെന്ന പൊടി ചേർക്കുക.
ഇതിലേക്ക് മുൻപ് തയ്യാറാക്കി വച്ച തേയില ഉപയോഗിച്ച് യോജിപ്പിക്കുക. ഇത് ഒരു രാത്രി മുഴുവൻ വച്ച ശേഷം രാവിലെ തലയിൽ പുരട്ടാം. ഷാംപൂ ഉപയോഗിച്ച് കഴുകി ഉണക്കിയ മുടിയിൽ വേണം ഈ ഡെെ ഉപയോഗിക്കാൻ. തലയിൽ ഡെെ തേയ്ച്ച ശേഷം ഒരു ചീപ്പ് ഉപയോഗിച്ച് തല മുടി ചീകുക. ഇത് ഡെെ മുടിയുടെ എല്ലാ ഭാഗത്തും പിടിക്കാൻ സഹായിക്കുന്നു. ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം.
അപ്പോൾ ഒരു ചെറിയ ഓറഞ്ച് നിറം മുടിയ്ക്ക് ലഭിക്കും. ഡെെ ഇട്ട് രണ്ട് മണിക്കൂർ കഴിഞ്ഞ് ഒരു ടീസ്പൂൺ നീലയമരി എടുത്ത് അതിൽ ചെറിയ ചൂട് വെള്ളം ഒഴിച്ച് നല്ല പോലെ യോജിപ്പിക്കുക. ശേഷം ഒരു പത്ത് മിനിട്ട് കഴിഞ്ഞ് ഇത് മുടിയിൽ തേയ്ക്കാം. ഒരു മണിക്കൂർ കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകി കളയാം. ഇതോടെ നിങ്ങളുടെ മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കുന്നു. ഒരു മാസം വരെ നിറം പോകാതെ സൂക്ഷിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates