Boiled Rice Water Pinterest
Health

കഞ്ഞിവെള്ളത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം, താരനും മുടികൊഴിച്ചിലും മാറും

കഞ്ഞിവെള്ളം മുടിയിൽ ഒരു നല്ല കണ്ടീഷണറായും പ്രവർത്തിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഞ്ഞിവെള്ളം വെറുതെ കളയാറാണോ പതിവ്? കുറച്ചൊന്ന് മെനക്കെട്ടാൻ മുടി തഴച്ചുവളരാനുള്ള രഹസ്യക്കൂട്ട് അതിലുണ്ട്. മുടി വളരാൻ സഹായിക്കുന്ന പ്രോട്ടീനുകളും വിറ്റാമിനുകളും കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് താരൻ മാറാനും മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും. മാത്രമല്ല, കഞ്ഞിവെള്ളം മുടിയിൽ ഒരു നല്ല കണ്ടീഷണറായും പ്രവർത്തിക്കുന്നു.

മുടി വളർച്ച

കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ വേരുകളെ ബലപ്പെടുത്തുകയും പുതിയ മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു.

താരൻ

തലേന്നത്തെ കഞ്ഞിവെള്ളത്തിൽ തല കഴുകുന്നത് താരൻ പോലുള്ള ഫം​ഗസുകൾ അകറ്റാൻ സഹായിക്കും. മാത്രമല്ല, ഇത് മുടിക്ക് നല്ല തിളക്കവും സിൽക്കി ടെക്സ്ചറും നൽകുന്നു.

കണ്ടീഷണർ

ഷാംപൂ ഉപയോ​ഗിച്ച് മുടി കഴുകിയ ശേഷം കഞ്ഞിവെള്ളം ഒരു കണ്ടീഷണറായി ഉപയോ​ഗിക്കാവുന്നതാണ്. ഇത് മുടി പൊട്ടിപ്പോകുന്നത് കുറയ്ക്കുന്നു. കൂടാതെ മുടിക്ക് ആവശ്യമായ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകളും കഞ്ഞിവെള്ളം നൽകുന്നു.

തലമുടി കഴുകാൻ

ഷാംമ്പൂ ചെയ്ത ശേഷം കഞ്ഞി വെള്ളത്തിൽ മുടി കഴുകുക. ഏകദേശം 20 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്.

കഞ്ഞി വെള്ളം ഹെയർപാക്ക്

തലേദിവസത്തെ കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകാം. കഞ്ഞി വെള്ളം ഒഴിച്ചതിനു ശേഷം 10 മിനിറ്റ് മസാജ് ചെയ്യുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യാം.

ഒരു കപ്പ് കഞ്ഞി വെള്ളത്തിലേക്ക് 20 ഗ്രാം അളവിൽ ഉലുവ ചേർക്കുക. ഒരു രാത്രി വെച്ചശേഷം. രാവിലെ അരിച്ചെടുത്ത് നനഞ്ഞ മുടിയിൽ സ്പ്രേ ചെയ്യുകയോ, ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം.

Boiled Rice water hair care tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് ബിജെപി; എംടി രമേശിനും എസ് സുരേഷിനും ചുമതല; ലോക്‌സഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം

പൊതുമര്യാദകള്‍ ലംഘിച്ച് ചിത്രങ്ങളും ഡിസൈനുകളും; സ്‌കൂള്‍ പഠനസാമഗ്രികള്‍ പിടിച്ചെടുത്തു

വെയിൽ കൊണ്ട ശേഷമുള്ള തലവേദന നിസാരമാക്കരുത്; ചൂടു കൂടുമ്പോൾ ശ്രദ്ധിക്കണം

രോഗികളെ ചുമക്കുന്നത് തുടർക്കഥ; ഇടമലക്കുടിയുടെ ഏക ആംബുലൻസും കട്ടപ്പുറത്ത്; കൂമ്പൻപാറയിൽ തുരുമ്പെടുത്ത് നശിക്കുന്നു

'വൈഭവും സഞ്ജുവും ഇന്നിങ്സ് ഓപ്പൺ ചെയ്താൽ തകർക്കും'; അഫ്​ഗാൻ പരമ്പര വരാനിരിക്കെ നിർദേശവുമായി മുൻതാരം