ചർമം തിളങ്ങാൻ 5 സ്ക്രബുകൾ, വീട്ടിൽ തന്നെ ഉണ്ടാക്കാം എളുപ്പത്തിൽ

ആഴ്ചയിൽ ഒരിക്കൽ ചർമം സ്ക്രബ് ചെയ്യുന്നത് മൃതകോശങ്ങൾ നീക്കാനും ച‍ർമത്തിൽ ഉപയോ​ഗിക്കുന്ന ഉൽപന്നങ്ങൾ കൂടുതൽ ആ​ഗിരണം ചെയ്യപ്പെടാനും സഹായിക്കും.
Body Scrab
Body ScrabPinterest
Updated on
2 min read

ർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ ക്ലെൻസിങ്ങും മോയിസ്ച്യുറൈസിങ്ങും പോലെ പ്രധാനമാണ് സ്ക്രബിങ്. ആഴ്ചയിൽ ഒരിക്കൽ ചർമം സ്ക്രബ് ചെയ്യുന്നത് മൃതകോശങ്ങൾ നീക്കാനും ച‍ർമത്തിൽ ഉപയോ​ഗിക്കുന്ന ഉൽപന്നങ്ങൾ കൂടുതൽ ആ​ഗിരണം ചെയ്യപ്പെടാനും സഹായിക്കും. എന്നാൽ വില കൂടിയ സ്ക്രുബുകൾ വാങ്ങി മെനക്കെടണമെന്നില്ല. വീട്ടിൽ തന്നെ തയാറാക്കാവുന്ന ചില സ്ക്രബുകളെ പരിചയപ്പെടാം.

Body Scrab
എത്ര നാൾ കൂടുമ്പോൾ വാഷിങ് മെഷീൻ വൃത്തിയാക്കണം, വീട്ടിൽ തന്നെ ചെയ്യാവുന്ന എളുപ്പവഴികൾ

കോഫി– ഷുഗർ ബോഡി സ്ക്രബ്

1/4 കപ്പ് ഗ്രൗണ്ട് കോഫി, 1/4 കപ്പ് പഞ്ചസാര, 2 ടേബിൾ സ്‌പൂൺ ശുദ്ധമായ ഒലിവ് എണ്ണ, 3 വിറ്റാമിൻ ഇ ഗുളികകൾ എന്നിവ മിക്‌സ് ചെയ്‌ത് രണ്ട് മിനിറ്റിൽ സ്‌ക്രബ് തയാറാക്കാം. 5–10 മിനിറ്റെടുത്ത് വ‍ൃത്താകൃതിയിൽ ശരീരം മൊത്തം മൃദുവായി മസാജ് ചെയ്‌ത് എക്‌സ്ഫോളിയേറ്റ് ചെയ്യാം. ഇളം ചൂടുവെള്ളത്തിൽ കഴുകാം. ആഴ്‌ചയിൽ 2–3 തവണ ഈ സ്ക്രബ് ഉപയോഗിക്കാം.

കോഫിയിലെ ആന്റി ഓക്സിഡന്റുകള്‍ ചർമത്തിന്റെ യുവത്വം നിലനിർത്തുന്നു. ഷുഗർ എക്‌സ്‌ഫോളിയേറ്ററായി പ്രവർത്തിച്ചു മൃതകോശങ്ങൾ നീക്കാൻ സഹായിക്കുന്നു. ഒലിവ് എണ്ണ ചർമത്തിൽ ആഴ്ന്നിറങ്ങി ജലാംശവും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു.

Body Scrab
മനസ്സ് ശാന്തമാകും വീട് മനോഹരമാകും, മിനി ആന്തൂറിയം വീടിനുള്ളിൽ എങ്ങനെ വളർത്താം

കോക്കനട്ട് ഓയിൽ ബോഡി സ്‌ക്രബ്

1/4–1/2 കപ്പ് പഞ്ചസാരയും 1/2 കപ്പ് വെളിച്ചെണ്ണയും മാത്രം ഉപയോഗിച്ചും സ്‌ക്രബ് തയ്യാറാക്കാം. പഞ്ചസാരയുടെ തരികളും എണ്ണയും മിക്‌സ് ചെയ്യുക. ‌പഞ്ചസാര പൂർണമായും അലിഞ്ഞു പോകാതെ നോക്കണം. 5–10 മിനിറ്റെടുത്ത് വ‍ൃത്താകൃതിയിൽ ശരീരം മൊത്തം മൃദുവായി മസാജ് ചെയ്യണം. ഏതെങ്കിലും ഹൈഡ്രേറ്റിങ് ബോഡി സ്ക്രബ് ഉപയോഗിച്ച് ഇളം ചൂടുവെള്ളത്തിൽ കഴുകുക. ആഴ്‌ചയിൽ മൂന്ന് തവണ വരെ ഇതു ചെയ്യാം.

എക്‌സ്ഫോളിയന്റ് ഏജന്റ് മാത്രമായല്ല, മേക്കപ് റിമൂവറായി പ്രവർത്തിച്ചു മുഖം വൃത്തിയാക്കാനും മോയിസ്ച്യുറൈസ് ചെയ്യാനും ഈ സ്‌ക്രബ് ധാരാളം. ഇതിനുപുറമെ ബാക്‌ടീരിയൽ, ഫംഗൽ ഇൻഫക്‌ഷനുകൾ തടയാനും വെളിച്ചെണ്ണ ബെസ്‌റ്റാണ്. വളരെ എളുപ്പം തയാറാക്കാവുന്ന ഈ സ്‌ക്രബ് പോക്കറ്റ് ഫ്രണ്ട്‌ലിയുമാണ്.

ഓട്ട്മീൽ ബോഡി സ്‌ക്രബ്

1/2 കപ്പ് ഓട്ട്മീൽ (പാകം ചെയ്യാത്തത്), 1/2 കപ്പ് ബ്രൗൺ ഷുഗർ, 1/2 കപ്പ് തേൻ എന്നീ ചേരുവകൾ പൗഡർ രൂപത്തിലാക്കി അതിലേക്ക് 1/4 കപ്പ് ഹോഹോബ ഓയിൽ, രണ്ട് തുള്ളി ലാവൻഡർ ഓയിൽ, നാല് തുള്ളി ജെറേനിയം ഓയിൽ, നാല് തുള്ളി ഫ്രാങ്കിൻസെൻസ് ഓയിൽ എന്നിവ ചേർത്ത് രണ്ട് മിനിറ്റിൽ സ്ക്രബ് തയാറാക്കാം. വ‍ൃത്താകൃതിയിൽ ശരീരം മൊത്തം മൃദുവായി മസാജ് ചെയ്യാം. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. പ്രകൃതിദത്ത എക്‌സ്ഫോളിയേറ്ററായ ഓട്ട്മീൽ മൃതകോശങ്ങളെ നീക്കി ചർമത്തെ പരിപാലിക്കുന്നു.

യോഗർട്ട് ബോഡി സ്‌ക്രബ്

ഒരു ടേബിൾ സ്‌പൂൺ തൈര്, 1/4 കപ്പ് ഒലിവ് ഓയിൽ, ഒരു ടേബിൾ സ്‌പൂൺ തേൻ, മൂന്ന് ടേബിൾ സ്‌പൂൺ പഞ്ചസാര എന്നിവ പേസ്‌റ്റ് രൂപത്തിലാക്കി ശരീരം മുഴുവൻ മസാജ് ചെയ്യാം.

വരണ്ട ചർമക്കാർക്കു ചേർന്ന ബോഡി സ്‌ക്രബാണ് ഇത്. മൃതകോശങ്ങളെ നീക്കി ആരോഗ്യവും തിളക്കവും നൽകുന്ന ഈ സ്‌ക്രബ് ചർമത്തെ മോയിസ്ച്യുറൈസ് ചെയ്യുന്നു.

നാടൻ മഞ്ഞൾ ബോഡി സ്‌‌‌ക്രബ്

ഒരു കപ്പ് പ​ഞ്ചസാരയും രണ്ട് ടേബിൾ സ്‌പൂൺ മഞ്ഞൾപൊടിയും 1 1/2 കപ്പ് വെളിച്ചെണ്ണയിൽ മിക്‌സ് ചെയ്‌ത് ചർമത്തിൽ മസാജ് ചെയ്‌ത് പുരട്ടുക. 5–10 മിനിറ്റെടുത്തു നന്നായി എക്‌സ്ഫോളിയേറ്റ് ചെയ്‌തതിനു ശേഷം കഴുകാം. ആഴ്ചയിലൊന്നോ രണ്ടോ പ്രാവശ്യം ഈ സ്‌ക്രബ് ഉപയോഗിക്കാം. നാടൻ മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി സെപ്റ്റിക്, ആന്റി ബാക്‌ടീരിയൽ ഘടകങ്ങൾ എന്നെന്നും ചർമത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കും.

Body Scrab
കോഴിമുട്ടയെക്കാൾ പ്രോട്ടീൻ റിച്ച്, താറാവു മുട്ടയുടെ ആരോഗ്യഗുണങ്ങൾ
Body Scrab
പുതുവസ്ത്രം കഴുകാതെ ധരിക്കുന്നവരാണോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി'കിട്ടും
Body Scrab
ദഹനക്കേട് പതിവാണോ? ചായയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ
Summary

Beauty tips; Home made Body Scrab

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com