കോഴിമുട്ടയെക്കാൾ പ്രോട്ടീൻ റിച്ച്, താറാവു മുട്ടയുടെ ആരോഗ്യഗുണങ്ങൾ

കോഴിമുട്ടയെക്കാൾ ഇരട്ടി വലിപ്പമുണ്ട് താറാവു മുട്ടയ്ക്ക്
Duck eggs vs hen eggs
Duck eggs vs hen eggs.Pinterest
Updated on
1 min read

റ്റവും കുറഞ്ഞ ചെലവിൽ പ്രോട്ടീൻ കിട്ടാൻ മിക്കവാറും ആളുകൾ തിര‍ഞ്ഞെടുക്കുന്ന ഒരു ഓപ്ഷനാണ് മുട്ട. മുട്ടയെന്ന് പറയുമ്പോൾ കോഴിമുട്ടയാണ് കൂടുതൽ ആളുകളും ചിന്തിക്കുക. എന്നാൽ കോഴിമുട്ടയെക്കാൾ പ്രോട്ടീൻ റിച്ച് ആണ് താറാവ് മുട്ട.

Duck eggs vs hen eggs
എത്ര നാൾ കൂടുമ്പോൾ വാഷിങ് മെഷീൻ വൃത്തിയാക്കണം, വീട്ടിൽ തന്നെ ചെയ്യാവുന്ന എളുപ്പവഴികൾ

കോഴിമുട്ടയോ താറാവുമുട്ടയോ

കാഴ്ചയിൽ തന്നെ ഇവ രണ്ടും തിരിച്ചറിയാൻ സാധിക്കും. സാധാരണ കോഴിമുട്ടയെക്കാൾ ഇരട്ടി വലിപ്പമുണ്ട് താറാവു മുട്ടയ്ക്ക്. അവയുടെ പുറം തോടിനും കട്ടി കൂടുതലായിരിക്കും. താറാവു മുട്ടകൾ വെള്ള നിറത്തിലാണ് സാധാരണ കാണപ്പെടുന്നതെങ്കിലും ഗ്രേ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിലും അപൂർവമായി പ്രത്യക്ഷപ്പെടാറുണ്ടെന്ന് വിദഗ്ധർ പറയുന്നു.

Duck eggs vs hen eggs
ഇടതുവശം ചരിഞ്ഞു കിടന്നാൽ ദുസ്വപ്നം കാണാനുള്ള സാധ്യത കൂടുതൽ; പഠനം

താറാവു മുട്ടയുടെ മഞ്ഞക്കരു, കോഴിമുട്ടയുടെതിനെ അപേക്ഷിച്ച് കുറച്ചു കൂടി ഗോൾഡൻ ഓറഞ്ച് നിറമായിരിക്കും. രുചിയിലേക്ക് വരുമ്പോൾ കോഴിമുട്ടയിലേക്ക് അധികമായി ഒരു മഞ്ഞക്കരു കൂടി ചേർത്ത രുചിയായിരിക്കും താറാവു മുട്ടയ്ക്ക്.

ആരോഗ്യഗുണങ്ങൾ

ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിയ്ക്കും. കൂടാതെ താറാവു മുട്ടയിൽ വിറ്റാമിൻ എ, വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തിക്കും ദഹനേന്ദ്രിയങ്ങളുടെ പ്രവർത്തനത്തിനും മികച്ചതാണ്. പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും താറാവു മുട്ട സഹായിക്കും.

വിറ്റാമിന്‍ എ തിമിരം, നിശാന്ധത തുടങ്ങിയ പല ആരോഗ്യ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കും. കൂടാതെ തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. പ്രത്യേകിച്ച് കുട്ടികളിൽ, ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതിലെ ഘടകങ്ങള്‍ സഹായിക്കും.

എന്നാൽ കോഴിമുട്ടയിൽ ഉള്ളതിനെക്കാൾ മൂന്ന് മടങ്ങ് കോളസ്ട്രോളും കൊഴുപ്പും താറാവുമുട്ടയിൽ അടങ്ങിയിട്ടുണ്ട്. അമിതമായാൽ ഇത് ഹൃദ്രോഗസാധ്യത വർധിപ്പിക്കാം.

ഡയറ്റിൽ എങ്ങനെ ചേർക്കാം

ഒരു താറാവു മുട്ടയെന്നാൽ രണ്ട് കോഴിമുട്ടയ്ക്ക് സമമാണ്. അതുകൊണ്ട് ദിവസവും ഒരു താറാവു മുട്ട തന്നെ ധാരാളം. താറാവു മുട്ട പാകം ചെയ്യുമ്പോൾ കോഴിമുട്ടയെക്കാൾ സ്വാഭാവികമായും സമയമെടുക്കാറുണ്ട്. ഓംലെറ്റ് അടിച്ചും പുഴുങ്ങിയും താറാവു മുട്ട ഡയറ്റിൽ ചേർക്കാം.

Duck eggs vs hen eggs
ദഹനക്കേട് പതിവാണോ? ചായയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ
Duck eggs vs hen eggs
ഒരു മുട്ടയിൽ എന്തുണ്ട്? കോളസ്ട്രോൾ കൂടാതെ കഴിക്കാം
Duck eggs vs hen eggs
സിഗരറ്റ് ഉപേക്ഷിച്ചാൽ ശ്വാസകോശം ‘ക്ലീൻ’ ആകാൻ എത്ര ദിവസം വേണം?
Summary

Duck egg vs Hen egg, health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com