

ഗുണനിലവാരമുള്ള ഉറക്കത്തിന് ഏറ്റവും പ്രധാനമാണ് മെത്ത. എന്നാൽ ഉപയോഗിച്ചു കുറച്ചു കഴിയുമ്പോൾ അവയുടെ മൃദുലതയും ഘടനയുമൊക്കെ മാറും. എന്നാൽ ഇടയ്ക്കിടെ മെത്ത മാറി വാങ്ങുകയെന്നത് പ്രായോഗികമല്ലതാനും. മെത്തയുടെ ആയുസ്സ് കൂട്ടാൻ നമ്മുടെ ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൻ മതി. മെത്ത ദീർഘകാലം നല്ല രീതിയിൽ ഉപയോഗിക്കാൻ ഇതാ ചില ടിപ്സ്.
മെത്ത ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ രണ്ട് മുതല്‍ മൂന്ന് മാസം കൂടുമ്പോള്‍ മെത്ത തിരിച്ചിടുന്നത് നല്ലതാണ്. ഇങ്ങനെ റൊട്ടേറ്റ് ചെയ്യുന്നത് മെത്തയുടെ ഉപരിതലം തുല്യമായി നിലനിര്‍ത്തുന്നു. മെത്തയുടെ ഒരു ഭാഗം മാത്രം കൂടുതൽ ഉപയോഗിക്കുമ്പോൾ ആ ഭാഗം കുഴിഞ്ഞതായി തോന്നാം. മെത്തയുടെ എല്ലാ ഭാഗവും ഒരുപോലെ നിലനിര്‍ത്താൻ ഇത് സഹായിക്കും.
മെത്തയ്ക്കകത്തെ സ്പ്രിങ്ങുകളും പഞ്ഞികളും സംരക്ഷിക്കുന്നതിനായി മെത്ത ഉയര്‍ത്തുമ്പോള്‍ എല്ലാ വശവും ചേര്‍ത്ത് പിടിക്കുക.
മെത്ത വാങ്ങുമ്പോൾ നല്ലത് തന്നെ തിരഞ്ഞെടുക്കുക.
മെത്തപോലെ തന്നെ കട്ടിലും ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. കട്ടിലിന്റെ ബലഹീനത കാരണവും മെത്ത താഴ്ന്നു പോകാനും കേടുപാടുകൾ സംഭവിക്കാനും ഇടയാകും.
മെത്ത കേടുപാടുകളില്ലാതെ സംരക്ഷിക്കാന്‍ ഈര്‍പ്പം, കറകള്‍, പൊടി എന്നിവ ഏല്‍ക്കാതിരിക്കുന്നതാണ് ഉത്തമം. അതിനായി മെത്തയ്ക്ക് കവര്‍ ഇട്ട് ഉപയോഗിക്കുക.
കിടപ്പുമുറി പരമാവധി വൃത്തിയായി സുക്ഷിക്കുക. മുറിയിലെ ഈര്‍പ്പവും ശുചിത്വമില്ലായ്മയും മെത്തയെയും ബാധിക്കും.
എണ്ണകളും അഴുക്കും മെത്തയുടെ അടിയിലേക്ക് ഊര്‍ന്നിറങ്ങാതിരിക്കാന്‍ ആഴ്ചതോറും ബെഡ് ഷീറ്റുകള്‍ മാറ്റുക.
ബെഡ് ഷീറ്റ് മാറ്റുന്ന സമയത്ത്, ഉള്ളില്‍ തങ്ങിനില്‍ക്കുന്ന ചൂട് പുറത്തുപോകാനായി മെത്ത കുറച്ച് സമയം വെയിലുകൊളളിക്കുന്നതും നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates