വായിലൂടെ ശ്വാസമെടുക്കുന്ന സ്വഭാവമുണ്ടോ? മനുഷ്യ ശരീരത്തിൽ മൂക്കും വായും രൂപകൽപന ചെയ്തിട്ടുള്ളത് വ്യത്യസ്ത ആവശ്യങ്ങൾക്കാണ്. ശ്വാസം എടുക്കേണ്ടത് മൂക്കിലൂടെയാണെന്ന് അറിയാമെങ്കിലും ചില സാഹചര്യങ്ങളിൽ നമ്മൾ വായിലൂടെ ശ്വാസമെടുക്കാറുണ്ട്. എന്നാൽ പതിവായി ഇങ്ങനെ ചെയ്യുന്നത് ആരോഗ്യസങ്കീർണതകൾ ഉണ്ടാക്കാം.
അതിന്റെ പ്രധാനകാരണം, വായിലൂടെ ശ്വാസിക്കുമ്പോൾ ഓക്സിജൻ ലഭ്യത കുറയുന്നു. ഇത് അവയവങ്ങളിൽ മതിയായ ഓക്സിജൻ അളവു ലഭിക്കാതെ വരാനും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. മാത്രമല്ല, ഇത് ആമാശയത്തിലെ അസിഡിറ്റിക്ക് കാരണമാകുന്ന ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ളക്സ് രോഗത്തിന് കാണമാവുകയും ചെയ്യുന്നു.
ജലദോഷം, ചുമ, മൂക്കടപ്പ് തുടങ്ങിയ സാഹചര്യങ്ങളിൽ പലപ്പോഴും മൂക്കിലൂടെ ശ്വസിക്കാന്‍ കഴിയാറില്ല. അപ്പോള്‍ വായയിലൂടെ ശ്വാസമെടുക്കറാണ് പതിവ്. ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴികെയുള്ള സമയങ്ങളില്‍ വായയിലൂടെ ശ്വാസമെടുക്കാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്.
വായിലൂടെ ശ്വാസമെടുക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ സങ്കീർണതകൾ
വായിലൂടെ ശ്വാസമെടുക്കുന്നതിലൂടെ ടോൺസിലുകളുടെ വലുപ്പം കൂടാൻ ഇടയാക്കും. ഇത് കൂർക്കംവലിക്ക് കാരണമാവുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു.
ഈ രീതിയിൽ ശ്വാസമെടുക്കുന്നത് മോണകളെയും വായിലെ ടിഷ്യകളെയും വരണ്ടതാക്കുന്നു. ഇത് വായിലെ ബാക്ടീരിയകളുടെ സാധാരണ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും മോണരോഗത്തിനും പല്ല് ക്ഷയത്തിനും കാരണമാവുകയും ചെയ്യുന്നു.
രക്തത്തിലെ ഓക്സിജന്റെ സാന്ദ്രത കുറയുന്നത് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇത് ആസ്ത്മയുള്ളവരിൽ കൂടുതൽ വഷളാകുന്നു.
വായയിലൂടെ ശ്വസിക്കുമ്പോൾ കണ്ണുകൾക്ക് ചുറ്റുമുള്ള ഞരമ്പുകൾ വികസിക്കുന്നു. ഇത് കണ്ണുകൾക്ക് ചുറ്റും ഡാർക്ക് സർക്കിൾ അല്ലെങ്കിൽ കറുത്ത പാടുകൾക്കോ കാരണമാകുന്നു.
മൂക്കിലൂടെ ശ്വാസമെടുക്കുമ്പോൾ അവ അണുക്കളെ ഫിൽട്ടർ ചെയ്യാൻ സഹായിക്കുന്നു. എന്നാൽ വായിലൂടെ ശ്വസിക്കുമ്പോൾ ബാക്ടീരിയ പോലുള്ള രോഗാണുക്കൾ പ്രതിരോധത്തെ മറികടന്ന് നേരിട്ട് തൊണ്ടയിൽ എത്താനും ജലദോഷം, സൈനസ് അണുബാധ, ഹേ ഫീവർ, അലർജികൾ എന്നിവയുടെ അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
വായ ശ്വസിക്കുന്നതിനാൽ, വായയുടെയും തൊണ്ടയുടെയും ടിഷ്യുകൾ വരണ്ടതാകുന്നു,
കുട്ടികളിൽ വായ ശ്വസിക്കുന്നത് വളർച്ചയെയും വികാസത്തെയും ബാധിക്കുമെന്ന് ഇഎൻടി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് കുട്ടികളിൽ കീഴ്ത്താടിയെല്ലിന്റെ വളർച്ച, വളഞ്ഞ പല്ലുകൾ, ലോങ് ഫേയ്സ് സിൻഡ്രോം, പുറത്തേക്ക് തള്ളിനിൽക്കുന്ന മുകൾച്ചുണ്ടുകൾ, വീർത്ത മൂക്ക് എന്നിവയ്ക്ക് കാരണമാകും.
എപ്പോഴും വായ വരണ്ടിരിക്കുന്നു
ദിവസം മുഴുവൻ വായ്‌നാറ്റം
മാനസികമായി നിരന്തരം ക്ഷീണം തോന്നുക
കൂർക്കം വലിക്കൽ, ഉമിനീർ ഒലിക്കൽ
ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെട്ട് ഉണരും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates