woman brushing teeth AI Image
Health

രാവിലെ മാത്രം ബ്രഷ് ചെയ്തിട്ടു കാര്യമില്ല, രാത്രിയിൽ പല്ലുകൾ വൃത്തിയാക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കും

പല്ല് തേച്ചതിനുശേഷം വായുടെ ശുചിത്വം പാലിക്കാത്ത ആളുകൾക്ക് ബാക്ടീരിയ (രക്തത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്തശുചിത്വത്തിനപ്പുറം, പല്ലുകള്‍ ബ്രഷ് ചെയ്യുക എന്നത് കുട്ടിക്കാലം മുതലുള്ള ശീലത്തിന്‍റെ ഭാഗമാണ്. രാവിലെ ഫ്രഷ് ആകാന്‍ പല്ലുകള്‍ വൃത്തിയാക്കുന്നവരുണ്ട്. എന്നാല്‍ രാത്രി ബ്രഷ് ചെയ്യുന്നവരുടെ എണ്ണം പൊതുവെ കുറവാണ്. എന്നാല്‍ സമീപകാലത്ത് നടന്ന ഒരു ജാപ്പനീസ് പഠനത്തില്‍ ഈ നിസാര കാര്യം ഹൃദയാഘാതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു.

വായില്‍ തങ്ങി നില്‍ക്കുന്ന ബാക്ടീരിയകള്‍ ഹൃദയത്തിലെത്തുകയും അത് വീക്കം ഉണ്ടാക്കുകയും അതിലൂടെ ഹൃദയാഘാത സാധ്യതയുണ്ടെന്നുമാണ് പഠനത്തില്‍ പറയുന്നത്. രാത്രി കാലങ്ങളില്‍ വായിലെ ഉമിനീര്‍ സ്രവണം കുറയുകയും വായ വരണ്ടതാവുകയും ചെയ്യുന്നു. ഇത് ബാക്ടീരിയ പെരുകാന്‍ കാരണമാകും. മോണയിൽ രക്തസ്രാവമുള്ളവരോ പീരിയോണ്ടൽ രോഗമുള്ളവരോ ആയവരിൽ, ഈ ബാക്ടീരിയകൾ രക്തപ്രവാഹത്തിലേക്ക് നുഴഞ്ഞുകയറും. ഒരിക്കൽ അവിടെ എത്തിയാൽ, അവ വിട്ടുമാറാത്ത വീക്കം അല്ലെങ്കിൽ എൻഡോകാർഡിറ്റിസ് (ഹൃദയത്തിന്റെ ആന്തരിക പാളിയിലെ അണുബാധ) പോലുള്ള ബാക്ടീരിയ അണുബാധകൾക്ക് കാരണമാകും.

പല്ല് തേച്ചതിനുശേഷം വായുടെ ശുചിത്വം പാലിക്കാത്ത ആളുകൾക്ക് ബാക്ടീരിയ (രക്തത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ബാക്ടീരിയമിയ ഇതിനകം തന്നെ ദുർബലമായ പ്രതിരോധശേഷിയുള്ളവരില്‍ കൂടുതൽ ഗുരുതരമായ ഹൃദയസംബന്ധമായ സംഭവങ്ങൾക്ക് ഇത് ഒരു ട്രിഗർ ആയിരിക്കാം.

രാവിലെ പല്ലുകള്‍ ബ്രഷ് ചെയ്യുന്നത് ഈ ബാക്ടീരിയയുടെ പങ്ക് കുറയ്ക്കുമെങ്കിലും രാത്രി പല്ലുകള്‍ ബ്രഷ് ചെയ്യുന്നത് കൂടുതല്‍ സംരക്ഷണം നല്‍കുന്നു. രാത്രി ബ്രഷ് ചെയ്യുന്നത് ഒഴിവാക്കിയാല്‍ ഭക്ഷണ കണികകൾ, പഞ്ചസാര, ബാക്ടീരിയ പോലുള്ളവ വായില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂർ വരെ അവശേഷിക്കും. ഇത് ഇത് മോണയിലെ അണുബാധയ്ക്കോ നിലവിലുള്ള ദന്ത പ്രശ്നങ്ങൾ വഷളാകുന്നതിനോ കാരണമാകും.

വിവിധ രോഗങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 1,500 പേരിലാണ് പഠനം നടത്തിയത്. ഇതില്‍ രാവിലെ മാത്രം പല്ലുകള്‍ ബ്രഷ് ചെയ്യുന്നവരെ അപേക്ഷിച്ച് ദിവസത്തില്‍ രണ്ട് നേരം ബ്രഷ് ചെയ്യുന്നവരുടെ ഹൃദയാരോഗ്യം മെച്ചപ്പെട്ടതാണെന്ന് കണ്ടെത്തി. രാത്രിയിൽ ബ്രഷ് ചെയ്യുന്നത് ശരീരത്തെ ഏറ്റവും ദുർബലമായ സമയങ്ങളിൽ സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

Brushing teeth at night and its link with heart attacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT