എയർകണ്ടീഷണർ പണ്ടൊരു ആഢംബരമായിരുന്നെങ്കിൽ ഇന്ന് അതൊരു അത്യാവശ്യമാണ്. ഓഫീസിലും വീട്ടിലും എന്നു തുടങ്ങി യാത്രയില്‍ പോലും ഫുള്‍ടൈം എസി. എന്നാൽ ചൂടിൽ നിന്ന് രക്ഷ നൽകുന്ന എസിയുടെ ഉപയോഗം സ്ഥിരമാകുന്നതോടെ ചില ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂട്ടുന്നുണ്ടെന്നാണ് ആരോഗ്യവിദ്ഗധർ പറയുന്നത്.
ശരീരത്തിന്റെ ക്ഷീണം കുറച്ച് ഉന്മേഷത്തോടെ ജോലി ചെയ്യാൻ എസി സഹായിക്കുമെങ്കിലും എസിയുടെ തണുപ്പ് തുടര്‍ച്ചയായി എല്‍ക്കുന്നത് ശരീരത്തിലെ ജലാംശം വലിച്ചെടുത്ത് ചര്‍മം വരണ്ടു പോവാൻ കാരണമാവും. ഇത് ത്വക്ക് രോഗങ്ങള്‍ ഉണ്ടാക്കും.
ചെറുപ്പം മുതല്‍ എസി ഉപയോഗിക്കുന്നവര്‍ക്ക് സ്വാഭാവിക കാലാവസ്ഥയിലേക്കിറങ്ങുമ്പോള്‍ അലര്‍ജി ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ജലദോഷം, ശ്വാസകോശവുമായി ബന്ധപ്പെട്ട പലതരം രോഗങ്ങള്‍ എസിയുടെ ക്രമാതീതമായ ഉപയോഗം വിളിച്ചു വരുത്തും. വിട്ടുമാറാത്ത ജലദോഷം, തൊണ്ടവേദന, തൊണ്ടയടപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നതും അമിതമായ എസി ഉപയോഗത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളായി കണ്ടു വരുന്നുണ്ട്.
എസി ഉപയോഗം മൂലമുണ്ടാകുന്ന നിർജ്ജലീകരണം തലവേദനയ്ക്ക് കാരണമാകും. വായുവിലെ ഈർപ്പത്തെ എയർകണ്ടീഷണർ നീക്കുകയും ഹ്യുമിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു. ഇത് നിർജലീകരണത്തിനിടയാക്കുകയും അത് തലവേദനയുടെ സാധ്യത കൂട്ടുകയും ചെയ്യും. ഈർപ്പം കുറഞ്ഞ വായു സൈനസ് അറകളെ വരണ്ടതാക്കുകയും അതുവഴി സൈനസ് തലവേദന ഉണ്ടാകുകയും ചെയ്യാം.
താപനിലയിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങളും തലവേദനയ്ക്കിടയാക്കാം. കൂടുതൽ തണുപ്പുള്ള മുറിയിൽനിന്ന് ചൂടുകൂടിയ പുറത്തെ അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് കടക്കുമ്പോൾ തലയിലെ രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങുകയും വികസിക്കുകയും ചെയ്യും. ഇത് മൈഗ്രേൻ തലവേദനയുടെയും ടെൻഷൻ തലവേദനയുടെയും സാധ്യത കൂട്ടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates