Banana Meta AI Image
Health

പഴം കഴിച്ചാൽ കഫക്കെട്ട് ഉണ്ടാകുമോ?

ആളുകള്‍ക്ക് അലര്‍ജി വളരെക്കുറവായ പഴവര്‍ഗങ്ങളില്‍ ഒന്നാണ് വാഴപ്പഴം.

സമകാലിക മലയാളം ഡെസ്ക്

ത് സീസണിലും സുലഭമായി കിട്ടുന്ന ഒന്നാണ് വാഴപ്പഴം. പൊട്ടാസ്യം, മ​ഗ്നീഷ്യം, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ഒരു പവർഹൗസ് ആണിത്. ദഹനം മെച്ചപ്പെടുത്താനും രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനുമൊക്കെ വാഴപ്പഴം മികച്ചതാണ്. എന്നാല്‍ പഴം ജലദോഷം, പനി ലക്ഷണങ്ങള്‍ വഷളാക്കുമെന്ന് പലരും വിശ്വസിക്കുന്നു.

വാഴപ്പഴം കഫം കൂടാൻ കാരണമാകുമോ?

ആളുകള്‍ക്ക് അലര്‍ജി വളരെക്കുറവായ പഴവര്‍ഗങ്ങളില്‍ ഒന്നാണ് വാഴപ്പഴം. 0.04 ശതമാനം മുതല്‍ 1.2 ശതമാനം പേര്‍ക്ക് മാത്രമാണ് വാഴപ്പഴത്തോട് സാധാരണയായി അലര്‍ജി കണ്ടുവരാറുള്ളത്. എന്നാൽ വാഴപ്പഴം കഴിക്കുന്നതിലൂടെ ചിലരുടെ ശരീരം ട്രി​ഗർ ആവുകയും നമ്മുടെ രോ​ഗപ്രതിരോധ ശേഷി ഹിസ്റ്റമിന്‍ എന്ന ഒരു രാസവസ്തു പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ കഫം ഉൽപാദിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ചിലർക്ക് പഴം കഴിച്ച പിന്നാലെ കഫം ഉണ്ടാകാനുള്ള കാരണം.

എന്ന് കരുതി ഇത് എല്ലാവരുടെയും അവസ്ഥയല്ലെന്ന് പ്രത്യേകം മനസിലാക്കണം. വാഴപ്പഴം നേരിട്ട് പനിയോ ജലദോഷമോ ഉണ്ടാക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. വൈറസ് മൂലമാണ് പനിയും ജലദോഷവും ഉണ്ടാകുന്നത്.

വാഴപ്പഴത്തെ രോ​ഗകാരണമാക്കുന്ന രീതി ശരിയല്ലെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ജലദോഷമുള്ളപ്പോൾ വെളുത്തുള്ളി, തുളസി, മഞ്ഞള്‍, ബദാം, നെല്ലിക്ക, നാരങ്ങ, മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നത് നല്ലതാണ് ഇവ ശരീരത്തെ ചൂടാക്കി നിര്‍ത്താന്‍ സഹായിക്കുമെന്നും അമിത പറയുന്നു.

Can banana make you cough.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

'സത്യത്തിന്റെ വിധി'; രാമന്‍പിള്ളയുടെ വീട്ടിലെത്തി കാല്‍തൊട്ട് വന്ദിച്ച് ദിലീപ്

ഹീറ്റ് കണ്‍ട്രോള്‍, മികച്ച വിഡിയോ റെക്കോര്‍ഡിങ്; ഓപ്പോയുടെ പുതിയ ഫോണ്‍ ഉടന്‍ വിപണിയില്‍, റെനോ 15 പ്രോ

ദിലീപിനെ തിരിച്ചെടുക്കുമെന്ന് ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് അമ്മ

ബോളിവുഡിന്റെ 'വരള്‍ച്ച'യ്ക്ക് വിരാമം? ദുരന്തമാകുമെന്ന് കരുതിയ 'ധുരന്ദർ' വന്‍ വിജയത്തിലേക്ക്; കളക്ഷനില്‍ കുതിപ്പ്

SCROLL FOR NEXT