Drinking water Meta AI Image
Health

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാമോ?

ഭക്ഷണത്തിന് തൊട്ടുമുന്‍പ് വെള്ളം കുടിക്കുന്നതിന് പകരം അര മണിക്കൂര്‍ മുന്‍പെങ്കിലും കുടിക്കുന്നതാണ് നല്ലത്.

Author : സമകാലിക മലയാളം ഡെസ്ക്

മെച്ചപ്പെട്ട ആരോ​ഗ്യത്തിന് ശരീരത്തിൽ ജലാംശം കൂടിയേ തീരൂ. അതിനുള്ള ഏറ്റവും മികച്ച മാർ​ഗം വെള്ളം കുടിക്കുക എന്നതാണ്. ദിവസവും എട്ട് ​ഗ്ലാസ് വെള്ളം വരെ കുടിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കുന്നത്. എന്നാൽ വെള്ളം എപ്പോഴൊക്കെ കുടിക്കണം? പലരുടെ ചെയ്യുന്ന ഒരു അബദ്ധമാണ് ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത്.

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ദഹിക്കാന്‍ ആവശ്യമായ എന്‍സൈമുകളെ നേര്‍പ്പിക്കാന്‍ കാരണമാകും. മാത്രമല്ല, തണുത്ത വെള്ളം കുടിക്കുന്നത് ഭക്ഷണത്തിലുള്ള എണ്ണമയമടങ്ങിയ പദാര്‍ത്ഥങ്ങളെ കട്ടിയാക്കുകയും ഇത് വളരെ പെട്ടെന്ന് കൊഴിപ്പായി മാറുകയും ചെയ്യും. അതേസമയം ചെറിയ അളവിലാണ് വെള്ളം കുടിക്കുന്നതെങ്കിൽ അത് അത്ര പ്രശ്നമുണ്ടാക്കില്ലെന്നും വി​ദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുമ്പോള്‍ അല്‍പം നാരങ്ങയോ ഇഞ്ചിനീരോ ചേര്‍ക്കുന്നത് നല്ലതാണ്.

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കാമോ?

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് വെള്ളം കുടിക്കുന്ന ശീലം പര്‍ക്കുമുണ്ട്. ചിലര്‍ ദാഹം കൊണ്ട് കുടിക്കുമ്പോള്‍ മറ്റു ചിലര്‍ വിശപ്പിനെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഈ ശീലം ദഹനത്തെയും പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനെയും പ്രതികൂലമായി ബാധിക്കും.

ഗ്യാസ്ട്രിക് സിസ്റ്റത്തില്‍ ഒരു ദ്രാവക-ഖര അനുപാതമുണ്ട്. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തെ നേര്‍പ്പിക്കുക മാത്രമല്ല ദഹന പ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണത്തിന് തൊട്ടുമുന്‍പ് വെള്ളം കുടിക്കുന്നതിന് പകരം അര മണിക്കൂര്‍ മുന്‍പെങ്കിലും കുടിക്കുന്നതാണ് നല്ലത്

ഭക്ഷണത്തിന് ശേഷമോ?

ഭക്ഷണത്തിന് മുമ്പും അതിനിടയിലും വെള്ളം കുടിക്കുന്നതിനെ അത്ര കണ്ട് പ്രോത്സാഹിപ്പിക്കുന്നില്ല, അപ്പോള്‍ ഭക്ഷണ ശേഷം വെള്ളം കുടിക്കാമോ? എന്നാല്‍ പാടില്ല എന്നാണ് പല വിദഗ്ധരും പറയുന്നത്. ദഹനപ്രക്രിയയെ ഇത് തടസ്സപ്പെടുത്തും.

ഇത് ദഹിക്കാത്ത ഭക്ഷണത്തില്‍ നിന്നുള്ള ഗ്ലൂക്കോസ് കൊഴുപ്പായി മാറുന്നതിനും ശരീരത്തിലെ ഇന്‍സുലിന്‍ അളവിനെ ബാധിക്കാനും കാരണമാകും. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് വെള്ളം പൂര്‍ണ്ണമായും കുടിക്കുന്നതിന് പകരം ചെറിയ അളവില്‍ കുടിക്കുന്നതാണ് നല്ലത്. അപ്പോഴും തണുത്ത വെള്ളം കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം.

Can drink Water in between eating food.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

" സർവശക്തനായ അല്ലാഹു"വിനെ ഒഴിവാക്കി ലീഗ്, സത്യപ്രതിജ്ഞ ദൈവനാമത്തിൽ; സംഘപരിവാർ ഭയമോ രാഷ്ട്രീയ തന്ത്രമോ?

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ഒരു പ്രമുഖന്‍ കൂടി പിടിയില്‍; ആരാണ് അറസ്റ്റിലായ 'എം സര്‍'?

'ഉന്നം പിഴക്കാതെ ധോനി'; ആറിൽ ആറും വെടിവച്ചിട്ടു, സൈനിക ക്യാംപിൽ തലയുടെ വിളയാട്ടം (വിഡിയോ)

'നീ മരിച്ച് അഭിനയിച്ചത് ഗംഭീരമായിട്ടുണ്ട്'; മോഹിനിയാട്ടം കണ്ട് മമ്മൂക്ക വിളിച്ചു പറഞ്ഞത്: സുരാജ് വെഞ്ഞാറമൂട്

SCROLL FOR NEXT