Pumpkin seeds Meta AI Image
Health

മത്തങ്ങ വിത്തുകള്‍ ദിവസവും കഴിക്കാമോ?

ഇതിൽ അടങ്ങിയ മ​ഗ്നീഷ്യം ഉയര്‍ന്ന രക്തസമ്മര്‍ദത്തെ കുറയ്ക്കാനും ഹൃദയമിടിപ്പ് ക്രമീകരിക്കാനും സഹായിക്കും.

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിന് പിന്നിലെ ഒന്നാമത്തെ കാരണമാണ് ഹൃദ്രോഗങ്ങള്‍. മാറിയ ജീവിതശൈലി മുതല്‍ ജനിതകം വരെയുള്ള പല ഘടകങ്ങള്‍ അതിന് പിന്നിലുണ്ട്. ചികിത്സയെക്കാള്‍ പ്രധാനമാണ് മുന്‍കരുതല്‍, ആരോഗ്യകരമായ ഭക്ഷണക്രമം ഹൃദ്രോഗസാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

മഗ്നീഷ്യവും സിങ്കും നിറയെ ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ മത്തങ്ങ വിത്തുകള്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കാന്‍ മികച്ചൊരു ഓപ്ഷനാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതിൽ അടങ്ങിയ മ​ഗ്നീഷ്യം ഉയര്‍ന്ന രക്തസമ്മര്‍ദത്തെ കുറയ്ക്കാനും ഹൃദയമിടിപ്പ് ക്രമീകരിക്കാനും സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ കുറച്ചുകൊണ്ട് ആരോഗ്യകരമായ കൊളസ്ട്രോള്‍ നിലനിര്‍ത്താനും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഇതില്‍ അടങ്ങിയ സിങ്ക് സഹായിക്കും.

കൂടാതെ ആന്റിഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും ശരീരവീക്കം കുറച്ച്, രക്തക്കുഴലുകള്‍ തകരാറിലാകുന്നത് തടയാനും സഹായിക്കുന്നതാണ്. മാഗ്‌നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയേണ്‍, പൊട്ടാസ്യം തുടങ്ങിയ നിരവധി പോഷകങ്ങളുടെ കലവറയാണ് മത്തങ്ങ വിത്തുകൾ. ഇതില്‍ അടങ്ങിയ പ്രോട്ടീനും നാരുകളും കൊഴുപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവു സ്ഥിരമായി നിലനിര്‍ത്തുകയും ഹൃദയത്തിലെ ആയാസം കുറയ്ക്കുകയും ചെയ്യുന്നു.

മത്തങ്ങ വിത്തുകള്‍ ദിവസവും കഴിക്കാമോ?

പോഷകഗുണങ്ങള്‍ നിരവധി ഉണ്ടെന്ന് പറയുമ്പോഴും മിതത്വം പാലിക്കുക എന്നത് പ്രധാനമാണ്. നിങ്ങള്‍ സോഡിയത്തിന്‍റെ അളവു കൂടുതല്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ മത്തങ്ങ വിത്തുകള്‍ ഒഴിവാക്കണം. ദഹനപ്രശ്നമുള്ളപ്പോഴും മത്തങ്ങ വിത്തുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നട്സിനോടും വിത്തുകളോടും അലര്‍ജി ഉള്ളവര്‍ മത്തങ്ങ വിത്തുകള്‍ കഴിക്കുമ്പോള്‍ സൂക്ഷിക്കണം.

മാത്രമല്ല, മത്തങ്ങ വിത്തുകൾക്ക് കലോറി കൂടുതലാണ്. അവ അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും. കുറഞ്ഞ രക്തസമ്മര്‍ദം ഉള്ളവരിലും രക്തം കട്ടിയാക്കൽ മരുന്നുകൾ കഴിക്കുന്നവരിലും മത്തങ്ങ വിത്തുകള്‍ വിപരീതഫലം ഉണ്ടാക്കിയേക്കാം.

മത്തങ്ങ വിത്തുകള്‍ എങ്ങനെ ഡയറ്റില്‍ ചേര്‍ക്കാം

സ്മൂത്തിയിലോ സാലഡിയോ ഓട്സിലോ ടോപ്പിങ് ആയി മത്തങ്ങ വിത്തുകള്‍ ഉപയോഗിക്കാം. കൂടാതെ എനര്‍ജി ബാര്‍ ഉണ്ടാക്കുമ്പോള്‍ അതിലൊരു ചേരുവയായും മത്തങ്ങ വിത്തുകള്‍ ചേര്‍ക്കാവുന്നതാണ്. ലഘുഭക്ഷണമായും മത്തങ്ങ വിത്തുകള്‍ കഴിക്കാം.

Can eat Pumpkin seeds Daily

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്ര കാലമായി?'; പിഎം ശ്രീ ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

കെകെആറിനെ പരിശീലിപ്പിക്കാൻ വാട്‌സനും! ഇതിഹാസ ഓള്‍ റൗണ്ടര്‍ ടീമിൽ

പെട്ടെന്ന് ഇതെന്തുപറ്റി? കമല്‍-രജനി ചിത്രത്തില്‍ നിന്നും സുന്ദര്‍ സി പിന്മാറി; സംവിധായകനാകാന്‍ ഇനിയാര്?

മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതിന് തൊഴില്‍ നിഷേധം; ഐഎന്‍ടിയുസി വിലക്കിയ മുള്ളന്‍കൊല്ലിയിലെ രാജനും സഹപ്രവര്‍ത്തകരും സിഐടിയുവില്‍

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, കാറിന്റെ പിന്‍സീറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ ബാഗ്

SCROLL FOR NEXT