Banana and bodyweight Pinterest
Health

ഏത്തപ്പഴം കഴിച്ചാൽ തടി കൂടുമോ കുറയുമോ?

ഏത്തപ്പഴത്തിലെ കാർബോഹൈഡ്രറ്റിന്റെ അളവു കലോറിയും കൂടുതലാണെന്നതാണ് ഒരു ചീത്തപ്പേര്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ത് കാലാവസ്ഥയിലും സുലഭമായ ഏത്തപ്പഴത്തിന് ആരാധകർ ഏറെയാണ്. ബ്രേക്ക്ഫാസ്റ്റിന് ഈസി ഓപ്ഷൻ, വിശപ്പടക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി സ്നാക്ക് അങ്ങനെ തുടങ്ങി ആരോ​ഗ്യസംരക്ഷകർക്ക് ഏത്തപ്പഴത്തെ ഇഷ്ടപ്പെടാൻ ഒരുപാട് കാരണങ്ങളുണ്ട്. എന്നാൽ ഏത്തപ്പഴം കഴിക്കാൻ തടി കൂടുമെന്ന ഒരു പ്രചാരം വളരെ കാലങ്ങളായ നടക്കുന്നുണ്ട്. യഥാർഥത്തിൽ ഏത്തപ്പഴം ശരീരഭാരം കൂട്ടുമോ?

ഏത്തപ്പഴത്തിലെ കാർബോഹൈഡ്രറ്റിന്റെ അളവു കലോറിയും കൂടുതലാണെന്നതാണ് ഒരു ചീത്തപ്പേര്. ഒരു കപ്പ് ആപ്പിൾ കഷ്ണങ്ങളിൽ ഏകദേശം 60 കാലറിയുള്ളപ്പോള്‍, ഒരു കപ്പ് വാഴപ്പഴത്തിൽ ഏകദേശം 135 കാലറി അടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇടനേരങ്ങളില്‍ കഴിക്കുന്ന കുക്കികളും മിഠായികളും പോലുള്ള അനാരോഗ്യകരമായ സ്നാക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഏത്തപ്പഴത്തിലെ പഞ്ചസാരയുടെ അളവ് അത്ര കൂടുതലല്ല. ഏത്തപ്പഴത്തിന് നാരുകളുടെ അധിക ഗുണമുണ്ട്. മാത്രമല്ല, വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നവുമാണ്.

മാത്രമല്ല, ഏത്തപ്പഴം ശരീരഭാരം കൂട്ടുമെന്നതിന് മതിയായ പഠനങ്ങൾ നടന്നിട്ടില്ല. ശരീരഭാരം കുറയ്ക്കുന്നതിനോ വർധിപ്പിക്കുന്നതിനോ ഒരു പ്രത്യേക ഭക്ഷണം മാത്രം ഉത്തരവാദിയാണെന്ന് പറയാനാവില്ല. ഒരു ദിനം കഴിക്കുന്ന മൊത്തം പോഷകാഹാരത്തിന്‍റെ അളവിനെയാണ് ശരീരഭാരം ആശ്രയിക്കുന്നത്. ഒരു ദിവസം മൊത്തത്തില്‍ നോക്കുമ്പോള്‍, ആവശ്യമായതിനേക്കാള്‍ കുറഞ്ഞ കലോറി കഴിക്കുകയും ഒപ്പം വ്യായാമം ചെയ്യുകയും ചെയ്താല്‍ ഭാരം താനേ കുറയും.

അതിനാല്‍ മിതമായ അളവില്‍ ഏത്തപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഒട്ടേറെ ഗുണങ്ങള്‍ നല്‍കും. ഏത്തപ്പഴം ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്ന പൊട്ടാസ്യത്തിന്‍റെയും ആന്‍റി ഓക്സിഡന്റായ വിറ്റാമിൻ സിയുടെയും മികച്ച ഉറവിടമാണ്. കൂടാതെ മഗ്നീഷ്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഏത്തപ്പഴം കറുത്ത് പോകാതെ എങ്ങനെ സൂക്ഷിക്കാം

വാങ്ങുമ്പോൾ ശ്രദ്ധിക്കുക

ഉടനെ കഴിക്കാൻ വേണ്ടിയാണെങ്കിൽ, മഞ്ഞ നിറമുള്ള പാകമായ ഏത്തപ്പഴം തിരഞ്ഞെടുക്കുക. അതല്ല, വരും ദിവസങ്ങളിൽ കഴിക്കാനാണെങ്കിൽ, ചെറുതായി പച്ചനിറമുള്ള വാഴപ്പഴം തിരഞ്ഞെടുക്കുക.

ശരിയായ രീതിയിൽ സൂക്ഷിക്കുക

നേന്ത്രപ്പഴം മറ്റ് പഴങ്ങൾക്കൊപ്പം സൂക്ഷിക്കുമ്പോൾ വേഗത്തിൽ പാകമാകും. അതിനാൽ, മറ്റ് പഴങ്ങളിൽ നിന്ന് മാറ്റി ഏത്തപ്പഴം സൂക്ഷിക്കുന്നതാണ് നല്ലത്. നല്ല വായുസഞ്ചാരമുള്ള ഒരു ഫ്രൂട്ട് ബൗളിൽ അവ വെവ്വേറെ സൂക്ഷിക്കുക.

ഫ്രീസ് ചെയ്യുക

പഴുത്ത വാഴപ്പഴം കുറേ ഉണ്ടെങ്കിൽ അവ ഫ്രിഡ്ജിൽ ഫ്രീസറിൽ വയ്ക്കാം. ഇതിനായി ഏത്തപ്പഴം തൊലി കളഞ്ഞ് അടച്ച പാത്രത്തിലോ ഫ്രീസർ ബാഗിലോ വയ്ക്കുക. ഇവ പിന്നീട് സ്മൂത്തികൾ, കേക്ക് എന്നിവയ്ക്കായി ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പഴം ചീഞ്ഞു പോകാതെ സൂക്ഷിക്കാം.

പഴുത്ത പഴം കുലയിൽ നിന്നും വേർപെടുത്തുക

ഒരേ കുലയിൽത്തന്നെ പാകമായതും അല്ലാത്തതുമായ പഴങ്ങൾ കാണും. പഴുത്ത പഴങ്ങൾ കുലയിൽ നിന്നും വേർപെടുത്തി വയ്ക്കണം, ഇല്ലെങ്കിൽ മറ്റുള്ളവയും പാകമാകുന്ന പ്രക്രിയ വേഗത്തിലാകും.

ശരിയായി പൊതിയുക.

ഏത്തപ്പഴം കേടാകാതിരിക്കാനുള്ള മറ്റൊരു മാർ​ഗം കുലയുടെ തണ്ടിന്റെ അറ്റം, പ്ലാസ്റ്റിക് റാപ്പോ അലുമിനിയം ഫോയിലോ കൊണ്ട് പൊതിയുക എന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, ഏത്തപ്പഴം പഴുക്കാൻ സഹായിക്കുന്ന എഥിലീൻ വാതകം പുറത്തുവിടുന്നത് തടയുന്നു.

can eating banana cause Weight gain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

68 സെക്കൻഡിൽ ഒരു ബ്ലോക്കിങ് ഉത്തരവ്; ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും യൂട്യൂബിലും ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ സർക്കാരിന്റെ വൻ ഇടപെടൽ

യശസ്വി '0' ഔട്ട്; ദേവ്ദത്ത് ക്രീസില്‍, ലീഡ് 250 കടത്തി ഇന്ത്യ

പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ ; ബന്ധു അറസ്റ്റില്‍

കോടതി ഉത്തരവ് ആവശ്യമില്ല, പൊലീസിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആക്‌സസ് ചെയ്യാം; അറിയാം പുതിയ ബാങ്കിങ് എവിഡന്‍സ് ബില്‍

'എനിക്ക് ശരിക്കും വിക്ക് ഉള്ളയാളാണ്, പണ്ട് ഫോൺ പോലും ചെയ്യാൻ പറ്റില്ലായിരുന്നു; അത് കുറച്ചുനാൾ കഴിയുമ്പോൾ അങ്ങ് മാറും'