ചെമ്പരത്തി പൂവ് മുഖത്ത് പുരട്ടിയാൽ എന്ത് സംഭവിക്കും? അറിയാം ഗുണങ്ങളും ഉപയോഗവും

ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയ ചെമ്പരത്തി ചർമത്തിന് ചെറുപ്പവും ഇലാസ്തികതയും നൽകാൻ ഏറെ നല്ലതാണ്.
Chemparathy flower for skin care
Chemparathy flower for skin carePinterest
Updated on
2 min read

മുടിയും ആരോ​ഗ്യവും തിളക്കവും കൂട്ടുന്നത് ചെമ്പരത്തി താളിയും ഹെയർ മാസ്ക്കുമൊക്കെ പരീക്ഷിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ മുടിക്ക് മാത്രമല്ല, മുഖസൗന്ദര്യത്തിനും ചെമ്പരത്തി മികച്ച പൊടിക്കൈയാണ്. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയ ചെമ്പരത്തി ചർമത്തിന് ചെറുപ്പവും ഇലാസ്തികതയും നൽകാൻ ഏറെ നല്ലതാണ്.

Chemparathy flower for skin care
ലിവിങ് റൂമിൽ സ്നേക്ക് പ്ലാൻ്റ് വള‍ർത്തരുത്, വാസ്തുശാസ്ത്ര പ്രകാരം ആരോഗ്യകരമായി എങ്ങനെ പരിപാലിക്കാം

ചുളിവുകൾ അകറ്റാം

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. അതേസമയം ചര്‍മത്തിന് മുറുക്കം, ഇലാസ്റ്റിസിറ്റി എന്നിവ നൽകുന്ന എന്‍സൈമായ ‘ഇലാസ്റ്റേസ്’ നെ സഹായിക്കുന്ന ഒരു ഘടകമായും ചെമ്പരത്തി പ്രവർത്തിക്കുന്നു. ചര്‍മത്തിലുണ്ടാകുന്ന ഹൈപ്പര്‍ പിഗ്മെന്റേഷന്‍ പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

Chemparathy flower for skin care
കൊളസ്ട്രോൾ കൂട്ടുന്ന 6 'ഹെൽത്തി' ഭക്ഷണങ്ങൾ

ചർമത്തിന് തിളക്കം

അള്‍ട്രാ വയലറ്റ് രശ്മികളുടെ അതിപ്രസരവും വെയിലുമെല്ലാമാണ് ചർമത്തിന്റെ തിളക്കം നശിപ്പിക്കുന്നത്. അതിനുള്ള പരിഹാരമാണ് ചെമ്പരത്തിപ്പൂ മുഖത്തു തേക്കുന്നത്. ഇതിലെ സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവ ഏറെ ഗുണം നല്‍കുന്നു. ഇവ സ്‌കിന്‍ ടോണ്‍ നന്നാക്കുവാന്‍ സഹായിക്കുന്നു. ചെമ്പരത്തിയിലെ വഴുവഴുപ്പ് ചര്‍മ കോശങ്ങള്‍ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കുന്നു.

ഇത് ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു. പ്രത്യേകിച്ചും സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ക്ക് ചെമ്പരത്തി ഏറെ നല്ലതാണ്. മുഖത്തിന് തിളക്കം, മൃദുത്വം, തുടിപ്പ് എന്നിവ നല്‍കാന്‍ ചെമ്പരത്തിയിലെ മ്യൂസിലേജ് ഗുണം സഹായിക്കുന്നു.

ചർമത്തിന് ഫ്രഷ് ലുക്ക് നൽകാൻ സഹായിച്ചേക്കാം

ചെമ്പരത്തി സസ്യത്തിലെ ചില പോളിഫീനോളുകൾക്ക് ആന്റിഓക്സിഡന്റ് പ്രവർത്തനമുണ്ട്. ചർമകോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകൾ ലാബ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ചെമ്പരത്തി ഫേയ്സ് പാക്ക് വീട്ടിൽ ഉണ്ടാക്കാം

ചേരുവ

  • 2–3 ചെമ്പരത്തി ഇതളുകൾ

  • ആവശ്യത്തിന് വെള്ളം

  • സെൻസിറ്റീവ് അല്ലെങ്കിൽ വരണ്ട ചർമമാണെങ്കിൽ ചെറിയ അളവിൽ അലോവെറ ജെൽ ചേർക്കാം

തയ്യാറാക്കുന്ന വിധം:

  • ചെമ്പരത്തി ഇതളുകൾ നന്നായി കഴുകി വൃത്തിയാക്കുക. അവ അരച്ച് മൃദുവായ പേസ്റ്റ് ഉണ്ടാക്കുക. ആവശ്യമെങ്കിൽ അല്പം വെള്ളമോ അലോവെറ ജെല്ലോ ചേർക്കാം.

  • മുഖം വൃത്തിയാക്കിയ ശേഷം നേർത്ത പാളിയായി പുരട്ടുക. ഏകദേശം 10–15 മിനിറ്റ് കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകിക്കളയാം.

  • ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കുന്നത് മതി. ചർമത്തിൽ അസ്വസ്ഥതയുണ്ടാകുന്നുണ്ടെങ്കിൽ ഉപയോഗം നിർത്തണം.

ചെമ്പരത്തി നേരിട്ട് മുഖത്ത് പുരട്ടുമ്പോൾ ശ്രദ്ധിക്കേണ്ടത്

പ്രകൃതിദത്തമാണെന്ന് കരുതി എല്ലാ ചർമങ്ങൾക്കും ചെമ്പരത്തി സുരക്ഷിതമാണെന്ന് കരുതരുത്. ഇത് ചിലരിൽ അലർജി ഉണ്ടാക്കാം. അതുകൊണ്ട് ആദ്യം പാച്ച് ടെസ്റ്റ് നടത്തിയിട്ടു വേണം മുഖത്ത് പുരട്ടാൻ. ചൊറിച്ചിൽ, ചുവപ്പ്, കുത്തുന്ന പോലെ തോന്നൽ, വീക്കം, പൊള്ളൽ എന്നിവ ഉണ്ടായാൽ ഉടൻ കഴുകിക്കളഞ്ഞ് ഉപയോഗം നിർത്തുക. ചെമ്പരത്തി പുരട്ടിയാൽ നിറം വയ്ക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ല.

Chemparathy flower for skin care
പച്ചമുളക് കഴുകി സൂക്ഷിക്കരുത്, ഫ്രിഡ്ജ് ഇല്ലെങ്കിലും ഫ്രഷ് ആയി സൂക്ഷിക്കാൻ ചില ടിപ്സ്
Chemparathy flower for skin care
'കല്യാണി'ക്കൊപ്പം ഒഴുകി പ്രഭുദേവ, ഈ മെയ്‌വഴക്കത്തിന് പിന്നിലൊരു സീക്രട്ട് ഉണ്ട്
Chemparathy flower for skin care
30 ദിവസം പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിൽ എന്ത് സംഭവിക്കും?
Summary

Chemparathy flowers for Skin Care

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com