ഉയർന്ന ചൂട് സൂര്യാഘാതത്തിന് കാരണമാകാം ഫയൽ
Health

ഉഷ്ണ തരംഗം മനസിനെയും ബാധിക്കുമോ?, വിദഗ്ധര്‍ പറയുന്നു

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി വേനല്‍ക്കാലത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്

കൃഷ്ണ പിഎസ്‌

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി വേനല്‍ക്കാലത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കുതിച്ചുയരുന്ന താപനില ആളുകള്‍ക്ക് പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്കാണ് കാരണമാകുന്നത്. ഉഷ്ണ തരംഗം എന്ന പദം ഇന്ന് പതിവ് സംസാരത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു. ചൂടിന് പുറമേ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് ഉയരുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ചൂട് ശരീരത്തെ മാത്രമല്ല, മനസിനെയും ബാധിക്കുന്നുണ്ട്. ഏതെല്ലാം രീതിയിലാണ് ചൂട് മനസിനെ ബാധിക്കുന്നത് എന്നുനോക്കാം.

ചൂട് മനസ്സിനെ എങ്ങനെ ബാധിക്കുന്നു?

ലോകാരോഗ്യ സംഘടന ചൂടിനെ ഒരു പ്രധാന പാരിസ്ഥിതിക അപകടമായാണ് കണക്കാക്കുന്നത്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ശ്വസന രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

ഇപ്പോള്‍, ആഗോള താപനില അപകടകരമായ നിലയിലേക്ക് ഉയരുന്നതിനാല്‍, ജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കുന്നതിന് മുന്‍കരുതലുകള്‍ എടുക്കാന്‍ ആരോഗ്യ വിദഗ്ധര്‍ അഭ്യര്‍ത്ഥിക്കുന്നു.നിര്‍ജ്ജലീകരണം, ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം ഉയര്‍ന്ന താപനിലയുടെ ശാരീരിക പ്രത്യാഘാതങ്ങളാണ്. സമാനമായ നിലയില്‍ മാനസികാരോഗ്യത്തിലും ഇത് ഒരുപോലെ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

കൂടുതല്‍ വെയില്‍ കൊള്ളുന്നത് ഉയര്‍ന്ന സമ്മര്‍ദ്ദം, ക്ഷോഭം, ഉത്കണ്ഠ, തിരിച്ചറിയാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് കാരണമാകും. തീരുമാനമെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ഉയര്‍ന്ന താപനില തടസ്സം സൃഷ്ടിക്കാമെന്ന് മനഃശാസ്ത്രജ്ഞനായ ഡോ. സി ജെ ജോണ്‍ വിശദീകരിക്കുന്നു.

'ചൂട് കൂടിയ രാത്രികളില്‍ ഉണ്ടാകുന്ന ഉറക്ക അസ്വസ്ഥതകള്‍ വൈകാരിക ആരോഗ്യത്തെ കൂടുതല്‍ വഷളാക്കുകയും ഏകാഗ്രത, ഓര്‍മ്മശക്തി, മൊത്തത്തിലുള്ള ഉല്‍പ്പാദനക്ഷമത എന്നിവയെ ബാധിക്കുകയും ചെയ്യും. താപ സമ്മര്‍ദ്ദം തലകറക്കം, ഓക്കാനം, തലവേദന തുടങ്ങിയവയ്ക്കും കാരണമാകും. ഇത് അപസ്മാരം, അപസ്മാരം അല്ലെങ്കില്‍ വിഭ്രാന്തി എന്നിവയിലേക്കും നയിച്ചേക്കാം' - സി ജെ ജോണ്‍ പറഞ്ഞു.

'ഉയര്‍ന്ന താപനില കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ ബാധിക്കുന്നു. പകല്‍ മാത്രമല്ല. ഇപ്പോള്‍ രാത്രിയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്' - ചൂടിനെ തുടര്‍ന്ന് കണ്ടുവരുന്ന ഉറക്കക്കുറവിനെക്കുറിച്ച് മനോരോഗ വിദഗ്ദ്ധനായ ഡോ. അരുണ്‍ ബി നായര്‍ വിശദീകരിച്ചു.

'ഉറക്കക്കുറവ് ആളുകളെ ദിവസം മുഴുവന്‍ ക്ഷീണിതരാക്കുന്നു. ഇത് ഓര്‍മ്മ, ഉല്‍പ്പാദനക്ഷമത, പഠിക്കാനുള്ള കഴിവ് എന്നിവയെയും ബാധിക്കുന്നു.രാത്രിയില്‍ സംഭവിക്കുന്ന തലച്ചോറിന്റെ 'മാലിന്യ നിര്‍മാര്‍ജന പ്രക്രിയ'ക്ക് ഉറക്കം അത്യാവശ്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ ഈ പ്രക്രിയ തടസ്സപ്പെടുകയും കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യും'- ഡോ. അരുണ്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT