Korean Glass Skin Pexels
Health

തലകുത്തി നിന്നാലും കൊറിയന്‍ ഗ്ലാസ് സ്‌കിന്‍ കിട്ടില്ല, കാരണം...

കൊറിയന്‍ ഗ്ലാസ് സ്കിന്നിന് വേണ്ടിയുള്ള ഈ പരാക്രമം വെറുതെയാണെന്നാണ് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റ് ആയ ഡോ. ഗരേക്കര്‍ പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

കാച്ചിയ എണ്ണയുടെ മണവും മുട്ടുവരെയുള്ള മുടിയും കരിയെഴുതിയ കണ്ണുകളും... ഇത്തരം സങ്കല്‍പ്പങ്ങളുമായി ഇപ്പോഴത്തെ പിള്ളാരുടെ അടുത്ത് ചെന്നാല്‍, അവര്‍ പതിയെ സ്കൂട്ട് ആവും. ഇതൊക്കെ ആര്‍ക്ക് വേണം, ഇപ്പോള്‍ കൊറിയന്‍ ഗ്ലാസ് സ്‌കിന്നിനു വേണ്ടിയുള്ള ഓട്ടപാച്ചിലിലാണ് ജെന്‍സി.

എന്നാല്‍...

കൊറിയന്‍ ഗ്ലാസ് സ്കിന്നിന് വേണ്ടിയുള്ള ഈ പരാക്രമം വെറുതെയാണെന്നാണ് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റ് ആയ ഡോ. ഗരേക്കര്‍ പറയുന്നത്. ചര്‍മം കൊറിയക്കാരെ പോലെയാകാന്‍ എത്ര വില കൂടിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ജെന്‍സി തെയ്യാറാണ്. എന്നാല്‍ തലകുത്തി നിന്നാലും ഇന്ത്യക്കാര്‍ക്ക് കൊറിയന്‍ ഗ്ലാസ് സ്കിന്‍ കിട്ടില്ലെന്ന് ഡോ. ഗരേക്കര്‍ പറയുന്നു.

കാരണങ്ങള്‍

  • അതിന് നിരവധി കാരണങ്ങളുണ്ടെന്ന് ഡോക്ടര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോയില്‍ വ്യക്തമാക്കുന്നു. ജനിതകം, ചര്‍മത്തിന്റെ ഘടന, കാലാവസ്ഥ മാറ്റങ്ങള്‍ തുടങ്ങിയ നമ്മുടെ ഭക്ഷണരീതികള്‍ പോലും വ്യത്യസ്തമാണ്.

  • ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം കൊറിയക്കാരുടെ ചര്‍മത്തെ അപേക്ഷിച്ച്, ഇന്ത്യക്കാരുടെ ചര്‍മത്തില്‍ എണ്ണയുടെയും സെബാസിയസ് പ്രവർത്തനത്തിന്റെയും അളവ് വളരെ കൂടുതലാണ്. അത് സ്വാഭാവികമായും ചര്‍മത്തില്‍ വലിയ സുഷിരങ്ങള്‍ ഉണ്ടാക്കും.

  • മാത്രമല്ല, ഇന്ത്യക്കാരുടെ ചര്‍മത്തില്‍ മെലാനിന്‍റെ അളവു കൂടുതലാണ്. ഇത് ചര്‍മം പെട്ടെന്ന് കരിവാളിക്കാനും, ചര്‍മത്തിന് അസമമായ ടോണ്‍ അല്ലെങ്കില്‍ പിഗ്മെന്റേഷന്‍ എന്നിവയ്ക്ക് കാരണമാകുന്നു.

  • ചര്‍മത്തിന്‍റെ രണ്ടാമത്തെ ലയര്‍ ആയ ഡെര്‍മീസ്, ഇന്ത്യക്കാരില്‍ കട്ടികൂടിയതാണ്. ഇത് വാർദ്ധക്യം മന്ദഗതിയിലാക്കുകയും ചുളിവുകൾ വൈകിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് ചര്‍മത്തില്‍ പിഗ്മെന്‍റെഷനും ചര്‍മത്തിന്‍റെ ഘടന മാറാനും കാരണമാകുന്നുണ്ട്.

  • മാത്രമല്ല, ഉയര്‍ന്ന യുവി രശ്മികളും അന്തരീക്ഷ മലിനീകരണവും ചര്‍മത്തില്‍ പെട്ടെന്ന് കരിവാളിപ്പിന് കാരണമാകും.

കൊറിയല്‍ ഗ്ലാസ് സ്കിന്‍ കിട്ടിയില്ലെങ്കില്‍ ഇന്ത്യന്‍ ഗ്ലോയിങ് സ്കിന്‍ നമ്മള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. അതിനായി ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നതിനൊപ്പം പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. കൂടാതെ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചര്‍മം സ്ക്രബ് ചെയ്യുക. ചർമ്മത്തിന് അനുയോജ്യമായ റെറ്റിനോയിഡ് കണ്ടെത്താൻ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുകയും ചെയ്യണമെന്ന് അവര്‍ പറയുന്നു.

Can Indians Get Korean Glass Skin? Dermatologist Says It's Impossible

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെയ്‌സ്വാളിന് സെഞ്ച്വറി, ഏകദിന പരമ്പര ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 9 വിക്കറ്റിന്റെ ജയം

രണ്ട് വയസുകാരിയെ കൊലപ്പെടുത്തി, മൃതദേഹം ചാക്കില്‍ കെട്ടി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു; അമ്മയും ആണ്‍ സുഹൃത്തും പിടിയില്‍

'മതബോധം കൈവരിക്കാത്ത ഒരു കുട്ടിയുടെ പെട്ടെന്നുള്ള അഭിപ്രായം'; മകളുടെ പരാമര്‍ശം തിരുത്തി മുനവ്വറലി ശിഹാബ് തങ്ങള്‍

'കേരള സര്‍ക്കാര്‍ വട്ടപ്പൂജ്യം'; തൃശൂരില്‍ ബിജെപി പ്രചാരണത്തിന് ഖുശ്ബുവും

ശബരിമല കേസുകളില്‍ നടപടിയെന്ത്? മൂന്നു മാസമായി മറുപടിയില്ല; സ്പീക്കര്‍ക്ക് കോണ്‍ഗ്രസിന്റെ കത്ത്

SCROLL FOR NEXT