തൈറോയ്ഡ് രോ​ഗികൾക്ക് കാബേജ് കഴിക്കാമോ ( thyroid) പ്രതീകാത്മ ചിത്രം
Health

തൈറോയ്ഡ് രോ​ഗികൾക്ക് കാബേജ് കഴിക്കാമോ? പൊളിച്ചെഴുതാം മിഥ്യാധാരണകൾ

ഇതിൽ അടങ്ങിയ ഗോയിട്രോജെൻസ് എന്ന സംയുക്തം അയഡിൻ ആ​ഗിരണം തടസപ്പെടുത്തുമെന്നതാണ് കാരണം.

സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് തൈറോയ്ഡ് (thyroid) സംബന്ധങ്ങൾ ആരോ​ഗ്യപ്രശ്നങ്ങൾ ഒരു പകർച്ചവ്യാധി പോലെ വർധിക്കുകയാണ്. കഴുത്തിൽ ചിത്രശലഭ ആകൃതിയില്‍ കാണപ്പെടുന്ന തൈറോയ്ഡ് എന്ന ഈ ചെറിയ ഗ്രന്ഥി ഊർജ്ജം, ഉപാപചയം, ഹോർമോണുകൾ എന്നിവയെ നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തനരഹിതമാകുമ്പോഴോ അമിതമായി പ്രവര്‍ത്തിക്കുമ്പോഴോ തകരാറുകൾ സംഭവിക്കുന്നു. രണ്ട് അവസ്ഥകളും നിങ്ങളുടെ മാനസികാവസ്ഥയെയും ഭാരത്തെയും ഊർജ്ജത്തെയും ഹൃദയാരോഗ്യത്തെയും പോലും ബാധിച്ചേക്കാം.

തൈറോയ്ഡ് രോ​ഗങ്ങളെ ചുറ്റിപ്പറ്റി നിരവധി മിഥ്യാധാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനം, തോറോയ്ഡ് രോ​ഗികൾ കാബേജും കോളിഫ്ലവറും ഒഴിവാക്കണമെന്നത്. ഇതിൽ അടങ്ങിയ ഗോയിട്രോജെൻസ് എന്ന സംയുക്തം അയഡിൻ ആ​ഗിരണം തടസപ്പെടുത്തുമെന്നതാണ് കാരണം. എന്നാൽ ഇവ പച്ചയ്ക്കും വലിയ അളവിൽ കഴിക്കുമ്പോഴുമാണ് പ്രശ്നം.

അവ നന്നായി വേവിച്ച് മിതമായ അളിവിൽ കഴിക്കുന്ന അപകടമല്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വേവിക്കുമ്പോൾ അതിൽ അടങ്ങിയ ഗോയിട്രോജെൻസ് ​ഗുണങ്ങൾ ​ഗണ്യമായി കുറയുന്നു. മാത്രമല്ല, തൈറോയ്ഡ് കാൻസർ, മറ്റു ചില കാൻസറുകൾക്കുമെതിരെ ചെറിയ രീതിയിൽ സംരക്ഷണവും നൽകുന്നുമുണ്ട്.

തൈറോയ്ഡിനെതിരെ പ്രതിരോധം എങ്ങനെ

അയഡിൻ: അയഡിന്‍റെ അഭാവം കുറയ്ക്കുന്നതിന് അയഡില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. സമുദ്രവിഭവങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ, മുട്ട തുടങ്ങിയവയിൽ അയോഡിൽ അടങ്ങിയിട്ടുണ്ട്.

തൈറോയ്ഡ് പരിശോധന: രക്തപരിശോധനയിലൂടെ തൈറോയ്ഡ് ഹോര്‍മോണുകളുടെ നില മനസിലാക്കാനാകും. ഇത് അപകടസാധ്യത കുറയ്ക്കാനും രോഗം നേരത്തെ മനസിലാക്കാനും തടയാനും സഹായിക്കും.

ചികിത്സ: മരുന്നുകൾ കൃത്യമായി കഴിക്കുന്നത് രോ​ഗത്തെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കും. തൈറോക്സീൻ മരുന്നുകൾ കഴിക്കുന്നവർ രാവിലെ വെറും വയറ്റിൽ തന്നെ കഴിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപെങ്കിലും മരുന്ന് കഴിച്ചിരിക്കണം.

ആരോ​ഗ്യകരമായ ജീവിതശൈലി: ആരോ​ഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുന്നതും പതിവു വ്യായാമവും മാനസികസമ്മർദം നിയന്ത്രിക്കുന്നതും തൈറോയ്ഡ് ​ഗ്രന്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സ് പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്  3ന്

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും; പുതിയ സംവിധാനവുമായി കുവൈത്ത്

SCROLL FOR NEXT