Beetroot for dogs Meta AI Image
Health

നായക്കുട്ടികൾക്ക് ബീറ്റ്റൂട്ട് കൊടുക്കാമോ?

മനുഷ്യർക്ക് സുരക്ഷിതമായ പല ഭക്ഷണങ്ങൾ നിങ്ങളുടെ അരുമകൾക്ക് ഒരുപക്ഷെ ദോഷം ചെയ്യാം.

സമകാലിക മലയാളം ഡെസ്ക്

നുഷ്യർക്കെന്ന പോലെ തന്നെ ബീറ്റ്റൂട്ട് നിങ്ങളുടെ അരുമകളായ നായക്കുട്ടികൾക്കും സുരക്ഷിതമാണ്. എന്നാൽ അവ നായക്കുട്ടികള്‍ക്ക് നൽകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോ. വിവേക് അറോറ, ക്രൗൺ വെറ്റ് ആശുപത്രി, ഡൽഹി ചൂണ്ടിക്കാണിക്കുന്നു.

നിഷ്ടകളങ്കമായി വാലാട്ടി കുസൃതി കാട്ടിയും ഓടിക്കളിച്ചും നമ്മളുടെ സന്തോഷത്ത് കാരണമാകുന്ന അരുമകളായ നായക്കുട്ടികള്‍ വളരെ പെട്ടെന്നാണ് നമ്മുടെ കുടുംബത്തിന്‍റെ ഭാഗമാകുന്നത്. അവയുടെ പരിപാലനത്തിലും അത്രയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണമാണ് അതില്‍ പ്രധാനം.

മനുഷ്യർക്ക് സുരക്ഷിതമായ പല ഭക്ഷണങ്ങൾ നിങ്ങളുടെ അരുമകൾക്ക് ഒരുപക്ഷെ ദോഷം ചെയ്യാം. ബീറ്റ് റൂട്ട് അത്തരത്തിൽ മനുഷ്യർക്കും നായക്കുട്ടികൾക്കും സുരക്ഷിതമായ ഒരു പച്ചക്കറിയാണ്. അവയിൽ നാരുകളും ആന്റി-ഓക്സിഡന്റുകളും വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് അവയുടെ ആരോ​ഗ്യത്തിനും മികച്ചതാണ്.

ഫ്രഷ് ബീറ്റ്റൂട്ട് നൽകുന്നതാണ് നായക്കുട്ടികള്‍ക്ക് അനുയോജ്യം. അങ്ങനെ അല്ലാത്ത സാഹചര്യത്തിൽ ഫ്രോസൺ ചെയ്തതോ കടയിൽ നിന്ന് വാങ്ങുന്നതോ നൽകാം. എന്നാൽ അവ ഉപ്പ ചേരാത്തുതോ സീസണിങ് ചെയ്യാത്തതോ ആണെന്ന് ഉറപ്പാക്കുക. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം.

പുതിയ ഭക്ഷണങ്ങൾ ചെറിയ അളവിൽ കാലക്രമേണയായി നൽകി ശീലിപ്പിക്കുക. ​കുടലിൽ അസ്വസ്ഥത ഉണ്ടാകുന്നില്ലെന്ന് നിരീക്ഷിക്കുകയും വേണം. മാത്രമല്ല, നേരത്തെ തന്നെ ദഹന സംബന്ധമായ പ്രശ്നങ്ങളുള്ള നായക്കുട്ടിയാണെങ്കിൽ വെറ്റിനറി ഡോക്ടറെ സമീപിച്ച ശേഷം മാത്രേ ഇത്തരം ഭക്ഷണങ്ങൾ നൽകാവൂ എന്നും അദ്ദേഹം പറയുന്നു.

ബീറ്റ്റൂട്ടിൽ ഓക്സാലിക് ആസിഡ് കൂടുതലാണ്, ഇത് മൂത്രാശയ കല്ലുകൾ, വൃക്കയിലെ കല്ലുകൾ എന്നിവ ഉണ്ടാക്കും. ഓക്സാലിക് ആസിഡ് കാൽസ്യം കുറവിനും കാരണമാകും. നിങ്ങളുടെ നായയ്ക്ക് വൃക്കയിലെ കല്ലുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ അല്ലെങ്കിൽ ഓസ്റ്റിയോപൊറോസിസ് പോലുള്ള കാൽസ്യം കുറവുള്ള അവസ്ഥയുണ്ടെങ്കിൽ, അവര്‍ക്ക് ബീറ്റ്റൂട്ട് നൽകുന്നതിന് മുമ്പ് ഡോക്ടറോട് ചോദിക്കണം.

ബീറ്റ്റൂട്ട് കഴിക്കുമ്പോള്‍ നിങ്ങളുടെ നായയുടെ മൂത്രത്തിന് ചുവപ്പ് നിറം ഉണ്ടാകാം, അടുത്ത 12 മുതൽ 24 മണിക്കൂർ വരെ നായ കടും പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ മൂത്രമൊഴിച്ചാൽ പരിഭ്രാന്തരാകരുത്. ബീറ്റ്റൂട്ടിന് നിറം നൽകുന്ന ബീറ്റാലെയ്ൻ പിഗ്മെന്റുകൾ മൂത്രത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നതിനാലാണിത്. എന്നാൽ ഒരു ദിവസത്തിനുശേഷം നിറം അപ്രത്യക്ഷമാകുന്നില്ലെങ്കിൽ, മൂത്രനാളിയിലെ അണുബാധ, വൃക്കയിലോ മൂത്രാശയത്തിലോ കല്ലുകൾ, അല്ലെങ്കിൽ സിസ്റ്റിറ്റിസ് പോലുള്ള ആരോഗ്യ അവസ്ഥയുടെ സൂചനയാകാം.

As like humans, Beetroot is good for dogs to improve their health.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

ന്യൂനമര്‍ദ്ദം: കേരളത്തില്‍ ഇന്ന് ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശ്രമങ്ങൾക്ക് അനുകൂല ഫലം; ഈ രാശിക്കാർക്ക് പുതിയ തൊഴിൽ

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

SCROLL FOR NEXT