hair fall Pinterest
Health

തടി കുറയ്ക്കാൻ ഡയറ്റ് എടുത്തപ്പോൾ മുടി പോയി, കാരണം...

ശരീരഭാരം കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ വരുത്തുന്ന മാറ്റം തന്നെയാണ് ഇതിന് പിന്നിലെ കാരണവും.

Author : സമകാലിക മലയാളം ഡെസ്ക്

മിതവണ്ണം കുറയ്ക്കുന്നതിന് കഠിനമായ പരിശ്രമങ്ങൾ ആവശ്യമാണ്. ഇതിനിടെ പല പ്രശ്നങ്ങളെയും അതിജീവിക്കേണ്ടതായി വരും. അതിലൊന്നാണ് മുടികൊഴിച്ചിൽ. ശരീരഭാരം കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ വരുത്തുന്ന മാറ്റം തന്നെയാണ് ഇതിന് പിന്നിലെ കാരണവും. ഭക്ഷണം നിയന്ത്രിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ചില പോഷകങ്ങളുടെ ലഭ്യത കുറയാം. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കും.

പ്രതിരോധം എങ്ങനെ

ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തിക്കൊണ്ടുള്ള ശരീരഭാരം കുറയ്ക്കൽ പ്രക്രിയയാണ് മുടികൊഴിച്ചിൽ തടയാനുള്ള ഒരേയൊരു മാർഗം. ക്രാഷ് ഡയറ്റുകൾ പരീക്ഷിക്കുമ്പോഴാണ് അമിതമായ മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്.

കലോറി പൂർണ്ണമായും ഒഴിവാക്കരുത്

ശരീരത്തിൻ ഊർജ്ജം വേണമെങ്കിൽ പതിവായി കുറച്ച് കലോറി വേണമെന്ന കാര്യം മറക്കരുത്. അതുകൊണ്ട് കലോറി പൂർണ്ണമായും ഉപേക്ഷിക്കുന്നത് സമ്മർദ്ദവും ക്ഷീണവും അനുഭവപ്പെടാൻ ഇടയാക്കും. ഇത് മുടിയുടെ ആരോ​ഗ്യത്തെ കൂടുതൽ ബാധിക്കും.

നിയന്ത്രിത ഭക്ഷണരീതികൾ വേണ്ട

സുഗമമായി പ്രവർത്തിക്കണമെങ്കിൽ നമ്മുടെ ശരീരത്തിന് എല്ലാത്തരം പോഷകങ്ങളും കുറച്ച് അളവിൽ ആവശ്യമാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ഒരു പ്രത്യേക പോഷകം കുറയ്ക്കുന്നത് ശരീരത്തിൽ പ്രതിഫലിക്കും.

ക്രാഷ് ഡയറ്റുകൾ ഒഴിവാക്കുക

പതിയെ തിന്നാൽ പനയും തിന്നാം എന്നല്ലേ, ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിനിടയിലും ഇക്കാര്യം ഓർക്കണം. ക്രാഷ് ഡയറ്റുകൾ നോക്കുന്നത് പെട്ടെന്നുള്ള മാറ്റങ്ങൾ സമ്മാനിക്കുമെങ്കിലും ഇത് ദീർഘകാലാടിസ്ഥാനത്തിൽ പല പാർശ്വഫലങ്ങളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം.

Can Weight loss diet cause hair fall

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇവിടെ കെസി പക്ഷം ഒന്നും വേണ്ട': കെസി വേണുഗോപാല്‍- വിഡിയോ

ട്രെന്‍ഡ് മാറി, നിക്ഷേപത്തില്‍ മുന്നില്‍ സ്ത്രീകള്‍; ഇതാ അഞ്ചു സുരക്ഷിത സ്‌കീമുകള്‍

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; അപകടം ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

ബ്രിട്ടീഷ് കാലത്തെ 'വിഐപി സംസ്‌കാരം'; വിജയ്‌യുടെ മുഖ്യമന്ത്രി കസേരയില്‍ ഇനി വെള്ള ടവല്‍ ഉണ്ടാവില്ല; കാരണം ഇതാണ്

ചെന്നൈയുടെ മുന്‍നിര തകര്‍ന്നടിഞ്ഞു, കാര്‍ത്തിക്കിന് അര്‍ധ സെഞ്ച്വറി; ലഖ്‌നൗവിന് 188 റണ്‍സ് വിജയലക്ഷ്യം

SCROLL FOR NEXT