ശരീരം മദ്യം ഉത്പാദിപ്പിക്കുന്നു; അമ്പതുകാരിയില്‍ കണ്ടെത്തിയത് അപൂര്‍വരോഗം 
Health

ശരീരം മദ്യം ഉത്പാദിപ്പിക്കുന്നു; അമ്പതുകാരിയില്‍ കണ്ടെത്തിയത് അപൂര്‍വരോഗം

ഗട്ട് ഫെര്‍മെന്റേഷന്‍ സിന്‍ഡ്രോം എന്നാണ് ഓട്ടോ-ബ്രൂവറി സിന്‍ഡ്രോം അറിയപ്പെടുന്നത്

സമകാലിക മലയാളം ഡെസ്ക്

ടൊറന്റോ: ശരീരം മദ്യം ഉത്പാദിപ്പിക്കപ്പെടുന്ന അപൂര്‍വ രോഗത്തിന് ചികിത്സ തേടി കനേഡിയന്‍ വംശജയായ അമ്പതുകാരി. ടൊറന്റോ സര്‍വ്വകലാശാലയിലെയും മൗണ്ട് സീനായിലെയും ഡോക്ടര്‍മാര്‍ സ്ത്രീക്ക് ഓട്ടോ ബ്രൂവറി സിന്‍ഡ്രോം എന്ന അപൂര്‍വരോഗമാണെന്ന് കണ്ടെത്തിയതായി കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.

ഗട്ട് ഫെര്‍മെന്റേഷന്‍ സിന്‍ഡ്രോം എന്നാണ് ഓട്ടോ-ബ്രൂവറി സിന്‍ഡ്രോം അറിയപ്പെടുന്നത്. രോഗിക്ക് മദ്യം കഴിക്കാതെ തന്നെ രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവും ശ്വാസനത്തില്‍ മദ്യത്തിന്റെ അംശവും വര്‍ധിക്കുന്നതായി കണ്ടെത്തി. ആന്റി ഫംഗല്‍ മരുന്നുകളും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങളുമാണ് സ്ത്രീക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശരീരത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ്സ് പുളിക്കുകയും തുടര്‍ന്ന് എഥനോളിന്റെ അളവ് വര്‍ധിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന അപൂര്‍വ്വ അവസ്ഥയാണിത്. ശരീരത്തില്‍ എഥനോളിന്റെ അളവ് ഉയരുമ്പോള്‍ സ്വാഭാവികമായും മദ്യപരുടെ ശരീരാവസ്ഥയായിരിക്കും ഈ രോഗമുള്ളവരിലും കാണപ്പെടുക. പ്രമേഹം, കരള്‍ രോഗം, ഗട്ട് ഡിസ്‌മോട്ടിലിറ്റി ഡിസോര്‍ഡേഴ്‌സ്, കോശജ്വലന മലവിസര്‍ജ്ജനം തുടങ്ങിയ അസുഖങ്ങള്‍ ഓട്ടോ-ബ്രൂവറി സിന്‍ഡ്രോമുമായി ബന്ധപ്പെട്ടിരിക്കുന്നയായി പഠനം പറയുന്നു.

വയറ്റിലുള്ള കാര്‍ബോഹൈഡ്രൈറ്റിനെ ആല്‍ക്കഹോള്‍ ആക്കാന്‍ കഴിവുള്ള ഒരു തരം ഫംഗസിന്റെ വളര്‍ച്ചയാണ് രോഗത്തിലേക്ക് നയിക്കുന്നത്. ദഹനസംബന്ധമായ മറ്റ് അസുഖങ്ങളും ശരീരത്തിലെ സൂഷ്മജീവികളുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകളുമെല്ലാം ഈ രോഗത്തിന് കാരണമായേക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT