hibiscus flower Pinetrest
Health

മുടിയിഴകൾ ആരോ​ഗ്യത്തോടെ വളരട്ടെ, ചെമ്പരത്തി എണ്ണയോടുള്ള പ്രിയം കൂടുന്നു

മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്കു സഹായിക്കുന്ന വിറ്റാമിൻ എയും സിയും, അമിനോ ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ചെമ്പരത്തി എണ്ണയിൽ അടങ്ങിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

മുടിയുടെ ആരോ​ഗ്യത്തിന് മികച്ചതാണ് ചെമ്പരത്തി. തലമുടിയും സ്കാൽപ്പും വൃത്തിയാക്കുന്നതിന് ചെമ്പരത്തി താളി ഉപയോ​ഗിച്ച് ആഴ്ചയിൽ രണ്ട് തവണയെങ്കിലും കഴുകുന്നത് നല്ലതാണ്. എന്നാൽ താളി മാത്രമല്ല, ചെമ്പരത്തി പൂ ഇട്ട് കാച്ചിയ എണ്ണയും മുടിയുടെ ആരോ​ഗ്യത്തിന് മികച്ചതാണ്.

മുടി വളരാനുള്ളത് ഇതിലുണ്ട്

മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്കു സഹായിക്കുന്ന വിറ്റാമിൻ എയും സിയും, അമിനോ ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ചെമ്പരത്തി എണ്ണയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളരാനും താരനെ അകറ്റാനും അകാലനരയ്ക്കും ഫലപ്രദമാണ്. മുടിക്ക് നല്ല കണ്ടീഷനിങ് കിട്ടുന്നതിനും മിനുസമുള്ളതാക്കുന്നതിനും ചെമ്പരത്തിയിട്ട് കാച്ചിയ എണ്ണ നല്ലതാണ്.

കൂടാതെ ഇത് മുടിയുടെ വേരിൽ നിന്ന് തന്നെ അതിനെ ശക്തിപ്പെടുത്തി മുടി പൊട്ടിപോകുന്നത് തടയുന്നു. മുടിയിഴകൾ തമ്മിൽ പിണഞ്ഞ് പൊട്ടിപ്പോകുന്നതും മുടിയുടെ അഗ്രം പിളരുന്നതും തടയാനും സഹായിക്കും.

ചെമ്പരത്തി എണ്ണ ഉപയോ​ഗിക്കുമ്പോൾ

ചെമ്പരത്തി എണ്ണ ഉപയോ​ഗിക്കുന്നതിന് മുൻപ് ഡബിൾ ബോയിൽ ചെയ്യുന്നത് നല്ലതാണ്. കുളിക്കുന്നതിന് 30-40 മിനിറ്റുകൾക്ക് മുൻപ് ചെറുചൂടോടെ എണ്ണ സ്കാൽപ്പിലും തലമുടിയിലും പുരട്ടി മസാജ് ചെയ്യാവുന്നതാണ്. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോ​ഗിച്ച് തലമുടി കഴുകിയെടുക്കാം. കുളി കഴിഞ്ഞ് സിറം പോലെയും ചെമ്പരത്തി എണ്ണ പുരട്ടാവുന്നതാണ്. നനഞ്ഞ മുടിയിലേക്ക് രണ്ട്-രണ്ട് തുള്ളി മാത്രമെടുത്ത് പുരട്ടുക. ഇത് മുടിക്ക് തിളക്കം നൽകും.

Hair care tips: Chemparathi oil for hair growth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ യുദ്ധക്കപ്പൽ കൊച്ചിയിൽ; അഭയം നൽകി ഇന്ത്യ

'ക്രിസ്റ്റ്യാനോ റൊണാൾഡോ... ജറ്റ് അയച്ച് എന്നെ ഒന്ന് രക്ഷിക്കു!'; ഇന്ത്യയിൽ കുടുങ്ങിയ വിൻഡീസ് താരത്തിന്റെ അപേക്ഷ

പിങ്ക് ബോള്‍ ടെസ്റ്റ്; ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഒന്നാം ദിനം വരുതിയില്‍ നിര്‍ത്തി ഓസീസ്

പ്രണയം നിരസിച്ചു; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് കെട്ടിടത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ച 20 കാരന്‍ അറസ്റ്റില്‍

'നിരുപാധികമായി കീഴടങ്ങല്‍ മാത്രമാണ് ഏക പോംവഴി'; ഇറാന് അന്ത്യശാസനവുമായി ട്രംപ്

SCROLL FOR NEXT