Chia seeds  Pexels
Health

പരമാവധി ​ഗുണങ്ങൾ ലഭിക്കാൻ, ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്തിട്ടു കാര്യമില്ല

ചിയ വിത്തുകൾ നാരുകളാല്‍ സമ്പന്നമാണ്. വെറും രണ്ട് ടേബിൾസ്പൂൺ കഴിച്ചാൽ ഏകദേശം 10 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയ കുഞ്ഞൻ വിത്തുകളാണ് ചിയ വിത്തുകൾ. നാരുകളാൽ സമ്പന്നമായ ചിയ വിത്തുകൾ സാധാരണ​ഗതിയിൽ വെള്ളത്തിൽ കുതിർത്താണ് കഴിക്കാറ്. എന്നാല്‍ വെള്ളത്തെക്കാൾ മികച്ചത് ചിയ വിത്തുകൾ യോ​ഗർട്ടിൽ കുതിർത്തു കഴിക്കുന്നതാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ചിയ വിത്തുകൾ നാരുകളാല്‍ സമ്പന്നമാണ്. വെറും രണ്ട് ടേബിൾസ്പൂൺ കഴിച്ചാൽ ഏകദേശം 10 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാര ക്രമീകരിക്കാനും ദീര്‍ഘനേരം വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാൽ പ്രോട്ടീനുമായി ചേരുമ്പോൾ നാരുകൾ കൂടുതൽ നന്നായി പ്രവർത്തിക്കുന്നു. യോഗര്‍ട്ട് പ്രോട്ടീന്‍റെ പവര്‍ഹൗസ് ആണ്.

പ്രോട്ടീൻ വിശപ്പ് നിയന്ത്രിക്കാനും പേശികളുടെ നന്നാക്കലിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു, കൂടാതെ നാരുകളുമായി സംയോജിപ്പിക്കുമ്പോൾ ഊർജ്ജം നിലനിര്‍ത്താനും സഹായിക്കും. യോഗര്‍ട്ടില്‍ പ്രോട്ടീൻ മാത്രമല്ല, കാൽസ്യം, പൊട്ടാസ്യം, ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചിയ വിത്തുകളിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയുമായി ഇത് സംയോജിപ്പിക്കുമ്പോള്‍ പോഷകസമൃദ്ധമായ ഒരു ലഘഭക്ഷണം റെഡിയാകും.

കുടലിന്‍റെ ആരോഗ്യം

കുടലിന്‍റെ ആരോഗ്യത്തിനും ചിയ വിത്തുകളും യോഗര്‍ട്ടും മികച്ചതാണ്. ചിയ വിത്തുകളും (പ്രീബയോട്ടിക്സ്) യോഗര്‍ട്ടും (പ്രോബയോട്ടിക്സ്) കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്നു. പ്രീബയോട്ടിക്സും പ്രോബയോട്ടിക്സും ഒന്നിക്കുമ്പോൾ, കുടൽ ആരോഗ്യം മികച്ചതാക്കാം. വെള്ളത്തില്‍ ചിയ വിത്തുകള്‍ കുതിര്‍ക്കുമ്പോള്‍ നാരുകള്‍ ലഭിക്കും, എന്നാല്‍ പ്രോബയോട്ടിക് ഗുണം നഷ്ടമാകാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ്

രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്നതിന് തൈരും ചിയയും ഒരുമിച്ച് കഴിക്കുന്നത് ഒരു മികച്ച ആശയമാണ്. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും നാരുകളും ചേര്‍ന്ന് ദഹനത്തെ മന്ദഗതിയിലാക്കുന്നു. പഞ്ചസാര രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നതിന്‍റെ വേഗത മന്ദഗതിയിലാക്കുന്നു.

Chia seeds socked in yogurt is better than water

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ടെക്നോപാർക്കിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

സജി ചെറിയാന്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; മന്തിയും ജീവനക്കാരും പരിക്കേല്‍ക്കാത രക്ഷപ്പെട്ടു

'കർമ്മയോദ്ധ' തിരക്കഥ മോഷ്ടിച്ചത്; മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

സോഷ്യൽ മീഡിയ വൈറൽ താരം, ബ്ലാക്ക് ഡയമണ്ട് ആപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

SCROLL FOR NEXT