Chicken curry and eggs Meta AI Image
Health

കോഴിയിറച്ചിയോ മുട്ടയോ! ആരോ​ഗ്യത്തിന് കൂടുതൽ മെച്ചം ഏത്?

ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമായ പലതരം വിറ്റാമിനുകളും ധാതുക്കളും മുട്ടയിലുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കോഴിയിറച്ചിയാണോ മുട്ടയാണോ ആരോ​ഗ്യത്തിന് നല്ലതെന്ന് ചോദിച്ചാൽ, ഒന്ന് കൺഫ്യൂഷനാകും. പോഷക​ഗുണത്തിൽ ഒന്നൊന്നിന് മെച്ചമാണ്. കൊളീന്‍, ആരോഗ്യകരമായ കൊഴുപ്പ്‌, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം അടങ്ങിയ മുട്ട തലച്ചോറിനും കണ്ണുകള്‍ക്കും ചർമത്തിനും മെറ്റബോളിക് ആരോ​ഗ്യത്തിനും മികച്ചതാണ്.

ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമായ പലതരം വിറ്റാമിനുകളും ധാതുക്കളും മുട്ടയിലുണ്ട്. എന്നാൽ കോഴിയിറച്ചിയിൽ പേശി ബലം വർധിപ്പിക്കുന്നതിനും ഭാരം കുറയ്ക്കാനും സഹായിക്കുന്ന ലീൻ പ്രോട്ടീനുകളുടെ കലവറയാണ്. ഇതിൽ ബി വിറ്റാമിനുകളായ നിയാസിനും ബി6 ഉം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു.

തൈറോയ്‌ഡിന്റെ ആരോഗ്യം, എല്ലുകളുടെ കരുത്ത്‌, കോശങ്ങളുടെ അറ്റകുറ്റപണി എന്നിവയ്‌ക്ക്‌ ആവശ്യമായ സെലീനിയവും ഫോസ്‌ഫറസും കോഴിയിറച്ചിയില്‍ അടങ്ങിയിട്ടുണ്ട്. കോഴിയുടെ നെഞ്ച്‌ ഭാഗത്തെ ഇറച്ചി ഏറ്റവും കുറഞ്ഞ തോതിലുള്ള കൊഴുപ്പിനൊപ്പം ഉയര്‍ന്ന അളവിലുള്ള പ്രോട്ടീന്‍ ശരീരത്തിന്‌ പ്രദാനം ചെയ്യുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിനും കോഴിയിറച്ചി നല്ലതാണ്‌.

ആരോഗ്യത്തിന് മെച്ചം ഏത്

നമ്മുടെ ആരോ​ഗ്യ ലക്ഷ്യങ്ങൾക്കനുസരിച്ച് ഇവ രണ്ടും തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ശരീരം മുട്ടയിലെ പ്രോട്ടീനെ വളരെയെളുപ്പത്തില്‍ കാര്യക്ഷമമായി വലിച്ചെടുക്കുമെന്നതിനാല്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ദഹനപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമെല്ലാം മുട്ട ധൈര്യമായി കഴിക്കാം.

മാത്രമല്ല, പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലുള്ള വിശപ്പ്‌ നിയന്ത്രിക്കാൻ ലഘുഭക്ഷണമായും മുട്ട നല്ലതാണ്‌. എന്നാൽ മുട്ടയെ അപേക്ഷിച്ച് കോഴിയിറച്ചി ദഹിക്കാന്‍ കുറച്ച്‌ കൂടി സമയമെടുക്കും. ദീര്‍ഘനേരം വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാന്‍ സഹായിക്കും. ഇവ രണ്ടും പല തരത്തിൽ പാകം ചെയ്യാനാകും. ചെലവും കുറവാണ്.

Chicken or Egg? Which is better for health.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT