egg vs chicken Meta AI Image
Health

ചിക്കനോ മുട്ടയോ, പ്രോട്ടീൻ കൂടുതൽ ഏതിന്?

കൊഴുപ്പ് കുറഞ്ഞ 'ലീൻ മീറ്റ്' ആണ് നിങ്ങൾ കഴിക്കുന്നതെങ്കിൽ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും.

സമകാലിക മലയാളം ഡെസ്ക്

ചിക്കനിലാണോ മുട്ടയിലാണോ പ്രോട്ടീൻ കൂടുതൽ? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ കണക്ക് പ്രകാരം, 100 ഗ്രാം ചിക്കൻ ബ്രെസ്റ്റിൽ ഏകദേശം 25 മുതൽ 27 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മുട്ടയിൽ 50 ഗ്രാം ഭാരമുള്ള ഒരു വലിയ മുട്ടയിൽ നിന്ന് 6 മുതൽ 7 ഗ്രാം വരെ പ്രോട്ടീനാണ് ലഭിക്കുന്നത്. അളവിന്റെ കാര്യത്തിൽ ചിക്കനാണ് മുന്നിലെങ്കിലും, ഇവ രണ്ടിലും അടങ്ങിയിരിക്കുന്ന പോഷകങ്ങൾ വ്യത്യസ്തമാണ്.

മുട്ടയിൽ ഇരുമ്പ്, സിങ്ക്, കോപ്പർ, സെലേനിയം എന്നിവയാൽ സമ്പന്നമാണ്. കൂടാതെ വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 എന്നിവയും മുട്ടയിലുണ്ട്. ഫോസ്ഫറസ്, സെലേനിയം, നിയാസിൻ എന്നിവയാണ് ചിക്കനിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്.

കൊഴുപ്പ് കുറഞ്ഞ 'ലീൻ മീറ്റ്' ആണ് നിങ്ങൾ കഴിക്കുന്നതെങ്കിൽ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും. റെഡ് മീറ്റിനെ അപേക്ഷിച്ച് ചിക്കൻ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായ കോളിൻ, ഫോലേറ്റ് എന്നിവ മുട്ടയിൽ ധാരാളമുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന ലൂട്ടീൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

നിങ്ങളുടെ ശാരീരിക ആവശ്യങ്ങൾക്കനുസരിച്ചാണ് ഇവയിൽ ഒന്നിനെ തിരഞ്ഞെടുക്കേണ്ടത്.

  • ശരീര ഭാരം കുറയ്ക്കാൻ പ്രോട്ടീൻ കൂടുതലും കൊഴുപ്പ് കുറഞ്ഞതുമായ ചിക്കൻ ബ്രെസ്റ്റ് മികച്ച ഓപ്ഷനാണ്.

  • കഠിനമായ വ്യായാമം ചെയ്യുന്നവർക്ക് പ്രോട്ടീൻ അളവ് കൂടുതൽ ലഭിക്കാൻ ചിക്കൻ സഹായിക്കും.

  • കുട്ടികൾക്കും ഗർഭിണികൾക്കും കുറഞ്ഞ ചിലവിൽ എല്ലാ അമിനോ ആസിഡുകളും ലഭിക്കാൻ മുട്ടയാണ് നല്ലത്.

അലർജികൾ ഇല്ലെങ്കിൽ ചിക്കനും മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. എങ്കിലും, ധാതുക്കളുടെ ലഭ്യതയ്ക്ക് മുട്ടയും, ഉയർന്ന പ്രോട്ടീൻ ലഭ്യതയ്ക്ക് ചിക്കനും ഒന്നിടവിട്ട് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.

Chicken vs Egg, which has more protein

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

ലഖ്‌നൗവിനെതിരെ എറിഞ്ഞു പിടിച്ചു; ബംഗളൂരുവിന് 147 റണ്‍സ് വിജയലക്ഷ്യം

SCROLL FOR NEXT