Christmas Treat Pexels
Health

ക്രിസ്മസ് വിഭവങ്ങൾ കാണുമ്പോൾ ഹൃദയത്തെ മറക്കരുത്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഡിസംബര്‍ 25നും ജനുവരി 1നും ഇടയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഹൃദയാഘാതം മൂലം മരിക്കുന്നതെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഡിസംബറിൽ ക്രിസ്മസിന് തുടങ്ങുന്ന ആഘോഷം ജനുവരി വരെ നീളം. ആഘോഷ നാളുകളിൽ ആരോ​ഗ്യം മറന്ന് രുചിയൂറുന്ന വിഭവങ്ങൾ വയറു നിറയെ ആസ്വദിക്കും. മാത്രമല്ല, ക്രിസ്മസ്, ന്യൂ ഇയര്‍ ആഴ്ചകളില്‍ മദ്യപാനത്തിനും നിയന്ത്രണമുണ്ടാകില്ല. ഡിസംബര്‍ 25നും ജനുവരി 1നും ഇടയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഹൃദയാഘാതം മൂലം മരിക്കുന്നതെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ദിനചര്യകളെല്ലാം താറുമാറാകും. ആളുകള്‍ കഴിക്കുന്ന മരുന്ന് പോലും മറക്കാനിടയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിതമായ ഭക്ഷണം , ഉറക്കക്കുറവ്, വ്യായാമ മുടങ്ങുക അങ്ങനെ, പതിവ് രീതികളെല്ലാം തന്നെ ഈ ദിവസങ്ങളില്‍ തകിടം മറിയും. ശരീരം എന്തെങ്കിലും സൂചനകള്‍ തന്നാലും ആരോഗ്യം പുതുവര്‍ഷം പിറന്നതിന് ശേഷം ശ്രദ്ധിക്കാം എന്ന മട്ടിലായിരിക്കും എല്ലാവരുടെയും ചിന്ത.

ലക്ഷണങ്ങളെ അവഗണിക്കരുത്

അനാരോഗ്യകരമായ ഭക്ഷണരീതിയും പുകവലിയും മദ്യപാനവും ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. നെഞ്ചില്‍ അസ്വസ്ഥത തോന്നുക, ശ്വാസംമുട്ടല്‍, തലകറക്കം, ക്ഷീണം, വിറയല്‍, ഉത്കണ്ഠ, കാഴ്ച്ച മങ്ങല്‍ തുടങ്ങിയ പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുള്ളവരും സമ്മര്‍ദം അനുഭവിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഘോഷദിവസങ്ങളിലും ഹൃദയാരോഗ്യം ഉറപ്പുവരുത്താന്‍ ചില കാര്യങ്ങളും അവര്‍ നിര്‍ദേശിക്കുന്നുണ്ട്.

  • ആഘോഷങ്ങള്‍ക്കിടയിലാണെങ്കിലും ശാരീരീക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ശ്രദ്ധിക്കണം, ഇതിനായി സമയം കണ്ടെത്തുക.

  • പ്രൊസസ്ഡ് ജ്യൂസും എയറേറ്റഡ് പാനീയങ്ങളും കുറച്ച് വെള്ളം നന്നായി കുടിക്കാന്‍ ശ്രദ്ധിക്കണം.

  • രക്തസമ്മര്‍ദം, ഷൂഗര്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ കൃത്യമായി തുടര്‍ന്നുപോരുക.

  • അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ മെയിന്‍ കോഴ്‌സ് തുടങ്ങുന്നതിന് മുമ്പ് സാലഡ് കഴിക്കുക.

  • ആവശ്യത്തിന് ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക.

  • മദ്യപാനവും പുകവലിയും രക്തസമ്മര്‍ദ്ദവും പ്രമേഹവും അനാരോഗ്യകരമായ തലത്തിലേക്ക് ഉയര്‍ത്തുമെന്നതിനാല്‍ ഇവ ഒഴിവാക്കണം.

Christmas Treats and celebrations may cause Heart problems

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ കരുണാകരന് ലഭിക്കാതിരുന്ന സോണിയ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു?'

ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ട് അണ്ണാമലൈ; ക്രിസ്മസ് കേക്ക് മുറിച്ച് ആശംസകള്‍ നേര്‍ന്നു

'വാജ്‌പേയ്‌യുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കണം'; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്‍

കീം പ്രവേശന പരീക്ഷയ്ക്ക് അപ്‌ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റുകൾ വിജ്ഞാപനമായി, കെ-മാറ്റ് പരീക്ഷയ്ക്ക് കിക്മയിൽ സൗജന്യപരിശീലനം

മെഡിക്കൽ കോളജിൽഅസിസ്റ്റന്റ് പ്രൊഫസർ,സം​ഗീത കോളജിൽ എൻജിനിയറിങ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ ഒഴിവുകൾ

SCROLL FOR NEXT