പ്രതീകാത്മക ചിത്രം 
Health

കത്തുന്ന വേനൽച്ചൂട്, കാലാവസ്ഥമാറ്റം മാനസികാവസ്ഥയെ ബാധിക്കാം, എന്താണ് ക്ലൈമറ്റ് ആങ്സൈറ്റി

പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള തീവ്രമായ ഭയം എന്നാണ് ക്ലൈമറ്റ് ആങ്സൈറ്റിയെ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ നിർവചിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പുറത്തോട്ടിറങ്ങിയാൽ കഠിന ചൂട്, ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ ഈ വേനൽച്ചൂട് മാനസികാവസ്ഥയെയും സാരമായി ബാധിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ചിലരിൽ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാപ്രശ്നങ്ങൾ ഉണ്ടാക്കാം. ക്ലൈമറ്റ് ആങ്സൈറ്റി അഥവാ ഇക്കോ-ആങ്സൈറ്റി എന്നാണ് മനഃശാസ്ത്രത്തിൽ ഈ ഭീതിയെ വിശേഷിപ്പിക്കുന്നത്.

പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള തീവ്രമായ ഭയം എന്നാണ് ക്ലൈമറ്റ് ആങ്സൈറ്റിയെ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ നിർവചിക്കുന്നത്. 2021-ൽ ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു ആ​ഗോള സർവേ പ്രകാരം 16നും 25നും ഇടയിൽ പ്രായമായവരിൽ 10,000 പേരെയെടുത്താൽ അതിൽ 60 ശതമാനവും ആളുകളും കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ പകുതിയിലേറെ പേരുടെ ദൈനംദിന ജീവിതത്തെ ഈ ആശങ്ക ബാധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ സ്വാധീനത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ആശങ്കയാണ് ക്ലൈമറ്റ് ആങ്സൈറ്റി. എന്നാൽ ഇത് രോഗനിർണ്ണയം ചെയ്യാവുന്ന ഒരു രോഗമല്ലെന്ന് ആരോ​ഗ്യവിദ്​ഗധർ പറയുന്നു. കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങൾ പ്രതീക്ഷിക്കുന്നത് ഭയത്തിനും ദുരിതത്തിനും കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ഇത് നമ്മുടെ ശരീരത്തം 'ഫൈറ്റ് ഓർ ഫ്രീറ്റ്' എന്ന പ്രതികരണത്തിലേക്ക് നയിക്കുന്നു. പലർക്കും ഇത് ഒരു ട്രാമയായി പരിണമിക്കാം. ഇത് സീസണൽ അഫക്റ്റീവ് ഡിസോർഡറിന് സമാനമാണ്. ദിശാബോധമില്ലായ്മ, നിസ്സഹായത, ആകുലത എന്നിവയുടെ മിശ്രിതമാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT