പ്രതീകാത്മക ചിത്രം 
Health

നരയാണോ പ്രശ്നം? ഗ്രാമ്പൂ പരീക്ഷിക്കാം 

നര ഒരു പരിധിവരെ നിയന്ത്രിക്കാൻ ​ഗ്രാമ്പൂ സഹായിക്കും

സമകാലിക മലയാളം ഡെസ്ക്

മുടി ചെറുപ്പത്തിലേ നരയ്ക്കുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. സമ്മർദ്ദം, ഉറക്കക്കുറവ്, പാരമ്പര്യം അങ്ങനെ പല കാരണങ്ങളാണ് ഇതിന് പിന്നിൽ. എന്നാൽ ഇത് ഒരു പരിധിവരെ നിയന്ത്രിക്കാൻ ​ഗ്രാമ്പൂ സഹായിക്കും. ​

​ഗ്രാമ്പൂ സ്പ്രേ

ഒരു ടേബിൾ സ്പൂൺ ​ഗ്രാമ്പൂ ഒരു കപ്പ് വെള്ളത്തിൽ ഇട്ട് കുറഞ്ഞ തീയിൽ തിളപ്പിയ്ക്കുക. തണുക്കുമ്പോൾ ഇതൊരു സ്പ്രേ കുപ്പിയിലേക്ക് പകർത്തണം. മുടിയിൽ സ്പ്രേ ചെയ്യാം. .മുടിയ്ക്ക് തിളക്കവും മിനുസവുമെല്ലാം നൽകാൻ ഇതേറെ ഗുണകരവുമാണ്. 

​ഗ്രാമ്പൂ ഡൈ

​ഗ്രാമ്പു ഉപയോ​ഗിച്ച് ഡൈയും തയ്യാറാക്കാം. ഒരു പാത്രത്തിൽ അൽപം വെള്ളമെടുത്ത് ഇതിൽ അൽപം ഗ്രാമ്പൂ ഇടുക. ഇതിലേയ്ക്ക് കാപ്പിപ്പൊടി ചേർത്ത് ഹെന്ന പോലുള്ള മിശ്രിതമാക്കാം. തിളച്ച് വറ്റി പേസ്റ്റാകുമ്പോൾ തീ കെടുത്തി തണുക്കുമ്പോൾ മുടിയിൽ പുരട്ടാം. ഒരു മണിക്കൂറിന് ശേഷം കഴുകികളയാം.

ഗ്രാമ്പൂവും ഒലീവ് ഓയിലും

ഗ്രാമ്പൂ പൊടിച്ച് പേസ്റ്റാക്കി ഒലീവ് ഓയിലോ ‌വെളിച്ചെണ്ണയോ ചേർത്തിളക്കണം. ഇത് മുടിയിൽ പുരട്ടാം. പിന്നീട് ഒന്ന് രണ്ട് മണിക്കൂർ ശേഷം കഴുകാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ജീവിതം താറുമാറാക്കി, ആന്റണിയോടുള്ള പക ഒരിക്കലും മാറില്ല'; ഗോപാലന്‍ പറയുന്നു

നിറ്റ്കോണിൽ ജൂനിയർ എൻജിനീയർമാരുടെ 100 ഒഴിവുകൾ, ഡിപ്ലോമയും ഡിഗ്രിയും ഉള്ളവർക്ക് അവസരം: ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ അപേക്ഷിക്കാം

ട്രെയിനിന് നേര്‍ക്ക് കല്ലേറ്, വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; നാലു പല്ലുകള്‍ കൊഴിഞ്ഞു

വി ശിവന്‍കുട്ടി പിന്തുണ തേടിയിരുന്നു; വോട്ടു വേണ്ടെന്ന വിഡി സതീശന്റെ നിലപാടില്‍ ദുരൂഹത: എസ്ഡിപിഐ

'അവൻ വളരട്ടെ,ആർക്കാണ് ഇത്ര ധൃതി?'; വൈഭവിന്റെ ദേശിയ ടീം പ്രവേശനത്തിനെതിരെ അശ്വിൻ

SCROLL FOR NEXT