Coconut freshness tips Pinterest
Health

തേങ്ങ പൊട്ടിക്കാതെ തന്നെ ഫ്രഷ് ആണോയെന്ന് അറിയാം

തേങ്ങ വാങ്ങുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കേടായ തേങ്ങ വീട്ടിലെത്തുന്നത് ഒഴിവാക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

നാളികേരം അഥവാ തേങ്ങ ചേർത്ത കറികൾ നമ്മൾ മലയാളികളുടെ ഒരു വികാരമാണ്. കറികൾക്ക് തേങ്ങ അരച്ചു ചേർക്കുന്നത് കറിയുടെ രുചി ഒരുപടി മുകളിലാക്കും. ചമ്മന്തി അരയ്ക്കാനും പലഹാരങ്ങൾ ഉണ്ടാക്കാനുമെല്ലാം തേങ്ങ ഒരു പ്രധാന ചേരുവയാണ്. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന മുഴുവൻ തേങ്ങ പൊട്ടിച്ചാൽ ഉള്ളിൽ ചീഞ്ഞതോ പൂപ്പൽ പിടിച്ചതോ ആയിരിക്കും. അതുകൊണ്ട് തേങ്ങ വാങ്ങുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കേടായ തേങ്ങ വീട്ടിലെത്തുന്നത് ഒഴിവാക്കാം.

തേങ്ങ കുലുക്കി നോക്കാം

തേങ്ങ കൈയിൽ എടുത്ത് കുലുക്കുമ്പോൾ ഉള്ളിൽ വെള്ളത്തിന്റെ ശബ്ദം കേൾക്കണം. വെള്ളം ഇല്ലാത്ത തോന്നൽ ഉണ്ടായാൽ തേങ്ങ പഴകിയതായിരിക്കാം. എന്നാൽ വെള്ളം ഒരുപാട് ഉള്ളതായി തോന്നിയാൽ അത് പാകമായില്ലെന്ന് ഉറപ്പിക്കാം. കുറച്ച് വെള്ളത്തിന്റെ ശബ്ദം കേൾക്കുന്നതാണ് തേങ്ങ നല്ലതാണെന്നതിന്റെ ലക്ഷണം.

ഭാരം ശ്രദ്ധിക്കണം

ഭാരമുള്ള തേങ്ങ തിരി‍ഞ്ഞെ‌ടുക്കാൻ ശ്രമിക്കുക കാരണം, ഭാരം കൂടിയ തേങ്ങയുടെ ഉള്ള് കുറച്ചുകൂടി കട്ടിയുള്ളതായിരിക്കും. വളരെ ഭാരം കുറഞ്ഞ തേങ്ങ ഉണങ്ങിയതോ പഴകിയതോ ആയിരിക്കാം.

തേങ്ങയുടെ കണ്ണുകൾ പരിശോധിക്കണം

തേങ്ങയുടെ മുകളിൽ കാണുന്ന മൂന്ന് കറുത്ത പാടുകൾ (കണ്ണുകൾ) ശ്രദ്ധിക്കണം. ഇവ വരണ്ടതും ഉറപ്പുള്ളതുമായിരിക്കണം. നനവോ പൂപ്പലോ ദുർഗന്ധമോ ഉണ്ടെങ്കിൽ തേങ്ങ കേടായിരിക്കാം. വിരൽ അമർത്തുമ്പോൾ മൃദുവായി തോന്നിയാൽ ഒഴിവാക്കുക.

ദുർഗന്ധമുണ്ടോ എന്ന് നോക്കുക

തേങ്ങയ്ക്ക് പുളിച്ച മണമോ പഴകിയ മണമോ ഉണ്ടെങ്കിൽ അത് ഒഴിവാക്കണം. ഫ്രഷ് തേങ്ങയ്ക്ക് സാധാരണ നേരിയ സ്വാഭാവിക മണം മാത്രമേ ഉണ്ടാകൂ.

തേങ്ങ പൊട്ടിച്ച ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തേങ്ങയുടെ ഉള്ള് വെളുത്ത നിറത്തിലും മിനുസമുള്ളതുമായിരിക്കണം. മഞ്ഞനിറമോ ചാരനിറമോ കണ്ടാൽ പഴകിയതാകാം. പൂപ്പൽ പാടുകൾ കണ്ടാൽ ഉപയോഗിക്കരുത്. രുചിയിൽ പുളിപ്പോ കയ്പ്പോ ഉണ്ടെങ്കിൽ കളയുക

ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം?

  • പൊട്ടിച്ച തേങ്ങ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മൂന്നോ നാലോ ദിവസം വരെ നല്ല നിലയിൽ നിലനിൽക്കും.

  • വായു കയറാത്ത കണ്ടെയ്‌നറിൽ വയ്ക്കാൻ ശ്രദ്ധിക്കുക.

  • ചിരണ്ടിയ തേങ്ങ ഫ്രീസറിൽ സൂക്ഷിച്ചാൽ കൂടുതൽ ദിവസം ഉപയോഗിക്കാം

Coconut freshness check, Tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം, ഞങ്ങള്‍ വിട പറയുന്നു; 'അമ്മ'യില്‍ നിന്ന് രാജിവച്ച് പത്മപ്രിയയും രേവതിയും

നടി ലക്ഷ്മിപ്രിയക്കും ഭര്‍ത്താവിനുമെതിരെ കേസ്; നടപടി അന്‍സിബയുടെ പരാതിയില്‍

വഴി തടഞ്ഞ് പ്രകടനം; മുന്‍ എംഎല്‍എയ്ക്ക് കോടതി പിരിയും വരെ നില്‍പും 1600 രൂപ പിഴയും ശിക്ഷ

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മനോവിഷമം; എലിവിഷം കഴിച്ച യുവതി മരിച്ചു

പഴയ മുന്നാർ ദേശീയപാതയിലെ അപകടഭീഷണി ഒഴിയുന്നില്ല; മൂന്ന് ദിവസം കൂടി ഗതാഗത നിയന്ത്രണമെന്ന് സബ് കളക്ടർ - വിഡിയോ