എത്ര മാസം ആർത്തവം വരാതിരുന്നാൽ മെനോപോസ് ആയെന്ന് ഉറപ്പിക്കാം?

ആർത്തവ വിരാമത്തിന്റെ ആദ്യഘട്ടത്തിൽ പെട്ടെന്ന് തിരിച്ചറിയാവുന്ന ഒരു ലക്ഷണം അത്യുഷ്ണമാണ്.
Menopause
MenopausePinterest
Updated on
2 min read

രീരവും മനസും ഒന്നിച്ച് ഇടപെടുന്ന ഘട്ടമാണ് ആർത്തവ വിരാമമെന്നത്. 45 മുതൽ 50 വയസ്സിനിടയിലാണ് സാധാരണ ഇത് സംഭവിക്കുന്നത്. വളരെ നേരത്തേ മെനോപാസ് വരുന്നവരുമുണ്ട്. ആർത്തവത്തിൻ്റെ ആരംഭഘട്ടത്തിലെന്ന പോലെ തന്നെ ക്രമം തെറ്റിയ ആർത്തവമാണ് പ്രധാന ലക്ഷണം. മാസങ്ങളോളം ഉണ്ടാകാതിരുന്നിട്ട് കഠിനമായ രക്തസ്രാവത്തോടെ ആർത്തവം ഉണ്ടാകാം. രണ്ടോ മൂന്നോ മാസം ഇടവിട്ട് സാധാരണ പോലെയോ കുറഞ്ഞോ രക്തസ്രാവം വരാം.

തുടർച്ചയായി 12 മാസം ആർത്തവം വരാതിരുന്നാൽ മെനോപോസ് (Menopause) ആയതായി സ്ഥിരീകരിക്കാം. ഈ കാലയളവിൽ രക്തസ്രാവമോ സ്പോട്ടിംഗോ (Spotting) ഉണ്ടാകാൻ പാടില്ല. അങ്ങനെ ഉണ്ടായാൽ തീർച്ചയായും ഡോക്ടറെ സമീപിക്കുകയും ഒരു അൾട്രാസൗണ്ട് പരിശോധന നടത്തി വേണ്ടി വന്നാൽ ബയോപ്സിയും ചെയ്യണം. ഇതു കൂടാതെ 40 വയസ്സു കഴിഞ്ഞ എല്ലാ സ്ത്രീകളും വർഷാവർഷം രണ്ട് സ്തനങ്ങളുടെയും അൾട്രാസൗണ്ട് സ്കാനും മാമോ​ഗ്രാമും ചെയ്തിരിക്കേണ്ടതും പ്രധാനമാണ്.

ആർത്തവ വിരാമത്തിന്റെ ആദ്യഘട്ടത്തിൽ പെട്ടെന്ന് തിരിച്ചറിയാവുന്ന ഒരു ലക്ഷണം അത്യുഷ്ണമാണ്. ഹോട്ട് ഫ്ലഷസ് എന്നാണ് ഇതിനെ വിളിക്കുക. ശരീരത്തിലെ അതിലോല രക്തക്കുഴലുകൾ പെട്ടെന്ന് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുമ്പോൾ ശരീരോഷ്മാവ് കൂടുന്നു. ഇത് ശരീരത്തിലാകെ ചൂട് വ്യാപിക്കുന്നത് പോലുളള അവസ്ഥ ഉണ്ടാക്കും.

രാത്രി സമയത്താണ് ഇത് കൂടുന്നത്. ചൂട് സഹിക്കാനാകാതെ ഉറക്കം നഷ്ടപ്പെടാനും ഉറക്കമില്ലായ്മ കൊണ്ടുളള ശ്രദ്ധക്കുറവിനും കാരണമാകും. ആർത്തവ വിരാമത്തിന്റെ ആദ്യഘട്ടത്തിലുണ്ടാകുന്ന ഈ ബുദ്ധിമുട്ട് ക്രമേണ കുറയും. ഉറക്കം ലഭിക്കാനും സ്ട്രെസ്, ഡിപ്രഷൻ എന്നിവ മാറാനും ചിലർക്ക് മരുന്നുകൾ വേണ്ടി വരും.

ആർത്തവവിരാമത്തിനു ശേഷം, സ്ത്രീകളുടെ അണ്ഡാശയങ്ങൾ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ ഹോർമോണുകളുടെ അളവു വളരെ കുറവായിരിക്കും. ഇത് പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യതയും വർധിപ്പിക്കും. ഹൃദയത്തിന്റെ പ്രവർത്തനത്തെ സുഗമമായി കൊണ്ടുപോകുന്നതിൽ ഈസ്ട്ര‍ജന് പങ്കുണ്ട്. ആർത്തവവിരാമത്തിനു ശേഷം സ്ത്രീകളിൽ ഹൃദയാഘാതത്തിന് സാധ്യത ഉയരുന്നത് ഇക്കാ രണത്താലാണ്.

Menopause
കഷ്ടപ്പെട്ടു കുറച്ച തടി വീണ്ടും കൂടാതിരിക്കണോ? ദിവസവും 8500 അടി നടക്കണം

പെരിമെനോപോസ്

ആർത്തവ വിവാരം സംഭവിക്കുന്നതിന് ഏതാണ്ട് നാല് വർഷം മുൻപ് തന്നെ ശരീരം ഈ മാറ്റത്തിലേക്ക് ഒരുങ്ങി തുടങ്ങും. പെരിമെനോപോസ് എന്നാണ് ഈ ഘട്ടത്തെ പറയുന്നത്. ആർത്തവം ക്രമരഹിതമാകുകയോ, മാസങ്ങളോളം വരാതിരുന്ന ശേഷം വീണ്ടും വരികയോ ചെയ്യാം.

പെരിമെനോപോസ് ഘട്ടത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഹോട്ട് ഫ്ലാഷസ് അനുഭവപ്പെടുക, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം 12 മാസം തികയും മുൻപ് ഇടയ്ക്ക് ആർത്തവം ഉണ്ടായാൽ, വീണ്ടും ആദ്യമാസം മുതൽ എണ്ണേണ്ടി വരും.

Menopause
രാവിലെ എഴുന്നേൽക്കുമ്പോഴുള്ള തലവേദനയും കാഴ്ചമങ്ങലും കാര്യമാക്കിയില്ല, 30കളിൽ പിടിമുറുക്കുന്ന രക്തസമ്മർദം, ലക്ഷണങ്ങൾ

ടെസ്റ്റുകൾ മറക്കാതെ ചെയ്യുക

  • കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവു എന്നിവ പരിശോധിക്കാം. ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ് ചെയ്ത് ഡോക്ടറുടെ നിർദേശപ്രകാരം ഗുളികകൾ കഴിക്കാം.

  • മാമ്മോഗ്രഫി പരിശോധന നടത്തി സ്താനാർബുദ സാധ്യതയും പാപ്സ്മിയർ ടെസ്റ്റ് നടത്തി ഗർഭാശയഗള കാൻസർ സാധ്യതയും ഇല്ലെന്ന് ഉറപ്പിക്കാം.

  • ഗർഭാശയത്തിനുളളിൽ മുഴകളോ കാൻസറിലേക്ക് നയിക്കാവുന്ന തരം വളർ‌ച്ചകളോ ഉണ്ടോ എന്നറിയാൻ എൻഡോമെട്രിയൽ ബയോപ്സി ചെയ്യാം. ഹോർമോൺ തെറപ്പി ചെയ്യുന്നതിനു മുമ്പ് നിർബന്ധമായും ഈ പരിശോധന നടത്തിയിരിക്കണം.

  • ആർത്തവ വിരാമത്തിനു ശേഷം എപ്പോഴെങ്കിലും രക്തസ്രാവം കണ്ടാൽ നിർബന്ധമായും ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുക.

Summary

What are the symptoms of early menopause?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com