കഷ്ടപ്പെട്ടു കുറച്ച തടി വീണ്ടും കൂടാതിരിക്കണോ? ദിവസവും 8500 അടി നടക്കണം

അതികഠിനമായ ഫിറ്റ്നസ് വർക്ക്ഔട്ടുകളെക്കാൾ നടത്തം എന്തുകൊണ്ടും വളരെ മികച്ചതാണ്.
Walking
WalkingPinterest
Updated on
1 min read

ഠിനാധ്വാനം ചെയ്ത് ശരീരഭാരം കുറച്ചെന്നു വെച്ചാലും പോയ ഭാരം വീണ്ടും തിരിച്ചു വരാതെ നിയന്ത്രിച്ചു നിർത്തുകയാണ് ഏറെ പ്രയാസം. കഠിന ഡയറ്റും വർക്ക്ഔട്ടും ചെയ്ത് പൊണ്ണത്തടി കുറയ്ക്കുന്നതിൽ മിക്കവാറും ആളുകൾ വിജയിക്കുമെങ്കിലും ഏതാനും മാസങ്ങൾക്കൊണ്ട് അത് വീണ്ടും പഴയപടിയാകാനുള്ള സാധ്യത കൂടുതലാണ്.

അത് തടയാൻ ഒരു എളുപ്പ മാർ​ഗം കണ്ടെത്തിയിരിക്കുകയാണ് ​ഗവേഷകർ. ഒരു ദിവസം ഏതാണ്ട് 8500 അടി നടക്കുക. ഇസ്താംബൂളിൽ നടന്ന യൂറോപ്യൻ കോൺ​ഗ്രസ് ഓൺ ഒബേസിറ്റിയിൽ അവതരിപ്പിച്ച പഠനത്തിലാണ് ദിവസവും നടക്കുന്നത് ഡയറ്റിന് ശേഷം ശരീരഭാരം വീണ്ടും തിരിച്ചു വരുന്നത് തടയും എന്ന കണ്ടെത്തൽ.

അതികഠിനമായ ഫിറ്റ്നസ് വർക്ക്ഔട്ടുകളെക്കാൾ നടത്തം എന്തുകൊണ്ടും വളരെ മികച്ചതാണ്. വലിയ ചെലവില്ലാതെ ഏതു പ്രായക്കാർക്കും നടത്തം ശീലിക്കാം. അമിതഭാരമോ പൊണ്ണത്തടിയോ ഉള്ള ഏതാണ്ട് 80 ശതമാനം പേർക്കും തങ്ങളുടെ നഷ്ടപ്പെട്ട ശരീരഭാരം മുഴുവനായോ കുറച്ചോ ഏതാണ്ട് മൂന്ന് മുതൽ അഞ്ചു വർഷത്തിനൊടുവിൽ തിരികെ വരുമെന്ന് പഠനത്തിൽ പറയുന്നു.

ഇത് തടയുന്നതിന് ദീർഘകാലത്തേക്ക് ഒരു സുസ്ഥിരമാർ​ഗം കണ്ടെത്തണമെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വിജയകരമായി ശരീരഭാരം കുറയ്ക്കാൻ എത്ര അടി നടക്കണമെന്ന് കൃത്യമായി പറയുന്ന പഠനങ്ങൾ കുറവാണ്. ശരാശരി 8500 അടി ഒരു ദിവസം മുടങ്ങാതെ നടക്കുന്നത് ദീർഘകാലം ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ സഹായിക്കും എന്ന് ഗവേഷകർ പറയുന്നു.

യുകെ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അമിതവണ്ണമുള്ള 3758 മുതിർന്നവരിൽ നടത്തിയ പതിനെട്ടോളം പഠനങ്ങൾ ​ഗവേഷകർ വിശകലനം ചെയ്തു. പഠനത്തിൽ പങ്കെടുത്തവർ ഭക്ഷണത്തിൽ മാറ്റം വരുത്തിയതിനൊപ്പം ശാരീരിക പ്രവർത്തനങ്ങളും വർധിപ്പിച്ചു. ശരീരഭാരം കുറയുന്ന ഘട്ടത്തിൽ സ്റ്റെപ്പ് കൗണ്ട്സ് ​ഗവേഷകർ രേഖപ്പെടുത്തി. അതിനൊപ്പം ശരീരഭാരം നിയന്ത്രിച്ചു നിർത്തുന്ന ഘട്ടത്തിലെയും ദീർഘകാല ഫോളോഅപ്പ് കാലയളവിലെയും സ്റ്റെപ്പ് കൗണ്ടുകളും രേഖപ്പെടുത്തി.

Walking
കലോറി കത്തിക്കാൻ യോ​ഗയോ നടത്തമോ? ഗുണങ്ങളും വ്യത്യാസങ്ങളും

പഠനത്തിന്റെ തുടക്കത്തിൽ 7200 അടി വീതം നടന്നു. ശരീരഭാരം കുറഞ്ഞുവെന്ന ഘട്ടമെത്തിയപ്പോൾ ഇവർ അത് ദിവസം ശരാശരി 8450 അടി എന്ന തോതിൽ ഉയർത്തി. ഇവർക്ക് ശരീരഭാരം ഏതാണ്ട് നാല് കിലോ കുറഞ്ഞു. 'മെയ്ന്റനൻസ്' ഘട്ടത്തിൽ ദിവസവും 8500 അടി നടന്നവർക്ക് ശരീരഭാരം വീണ്ടും കൂടുന്ന പ്രവണത കുറയുന്നതായി കണ്ടെത്തി. മാത്രമല്ല, കൂടുതൽ നടക്കാതിരുന്നവർക്ക് 8500 അടി നട‌ന്നവരെ അപേക്ഷിച്ച് ദീർഘകാല ശരീരഭാരനിയന്ത്രണം സാധ്യമായില്ല. ശരീരഭാരം കുറയ്ക്കാനും വീണ്ടും ശരീരഭാരം കൂടാതിരിക്കാനും ഏറ്റവും ഫലപ്രദമായ മാർഗം ദിവസേനയുള്ള നടത്തം ആണെന്നും പഠനം പറയുന്നു.

Walking
ഡയറ്റിലാണോ? പരീക്ഷിക്കാം ഹെൽത്തി നാടൻ ബ്രേക്ക്ഫാസ്റ്റുകൾ

പതിവായി നടക്കുന്നതു കൊണ്ടുള്ള ​ഗുണങ്ങൾ

  • മെറ്റബോളിസം മെച്ചപ്പെടുത്തും.

  • അധിക കാലോറി ബേൺ ചെയ്യുന്നു

  • വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു

  • സ്ട്രെസ്സ് ഈറ്റിങ്ങ് കുറയ്ക്കുന്നു.

  • ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു.

  • ശരീരഭാരം കുറഞ്ഞശേഷമുള്ള മസിൽ മാസ്സ് നിലനിർത്തുന്നു.

Summary

Simple techique to maintain healthy body weight after weight loss

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com