Coffee powder Pexels
Health

ചില്ലറക്കാരനല്ല, കാപ്പിപ്പൊടി! താരൻ മാറാൻ ഇനി വളരെ എളുപ്പം

സാധാരണ ഉപയോഗിക്കുന്ന ഷാംപൂവിന്‍റെ അളവിന്‍റെ പകുതി കാപ്പിപ്പൊടി കൂടി അതിനൊപ്പം ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പുരട്ടിയ ശേഷം കഴുകി കളയാവുന്നതാണ്.

സമകാലിക മലയാളം ഡെസ്ക്

ഷാംപൂ മാറി മാറി ഉപയോഗിച്ചിട്ടും താരന് കുറവില്ലേ? എങ്കില്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ഒരു പൊടിക്കൈയുണ്ട്. അതിനായി ഒരുപാട് ദൂരമൊന്നും പോകേണ്ട, നമ്മുടെ അടുക്കളയില്‍ തന്നെ സാധനം ഉണ്ട്.

കാപ്പിപ്പൊടിയാണ് ആ ഐറ്റം. സാധാരണ ഉപയോഗിക്കുന്ന ഷാംപൂവിന്‍റെ അളവിന്‍റെ പകുതി കാപ്പിപ്പൊടി കൂടി അതിനൊപ്പം ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പുരട്ടിയ ശേഷം കഴുകി കളയാവുന്നതാണ്. ഇത് താരനും മുടികൊഴിച്ചിലും കുറയ്ക്കാന്‍ സഹായിക്കും.

ഡിഎച്ച്ടി എന്ന ഹോർമോണിലുണ്ടാകുന്ന അസന്തുലിതാവസ്ഥ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഡിഎച്ച്ടി രോമകൂപങ്ങൾ ചുരുങ്ങാനും മുടികൊഴിയാനും കാരണമാകും. കഫീന്റെ ഉപയോ​ഗം ഡിഎച്ച്ടിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും മുടിയുടെ വളർച്ച കൂട്ടുകയും ചെയ്യുമെന്ന് 2007-ൽ ജർമനിയിൽ നിന്നുള്ള ജെന യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

താരന്‍ കളയാന്‍ ചില ടിപ്സ്

  • ആര്യവേപ്പിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ ഘടകങ്ങൾ താരനെ തുരത്താന്‍ സഹായിക്കും. ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് താരന്‍ കുറയാന്‍ നല്ലതാണ്. ആഴ്ചയില്‍ മൂന്നുതവണ ഇത് ആവര്‍ത്തിക്കാം.

  • രണ്ട് ടേബിൾസ്പൂൺ‌‍ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അത്ര തന്നെ നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം തലയിൽ പുരട്ടി, 20 മിനിറ്റിനു ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയാം.

  • രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത ഉലുവ അടുത്തദിവസം രാവിലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് അൽപം നാരങ്ങാനീരു കൂടി ചേർത്ത ശേഷം, ഈ മിശ്രിതം തലയിൽ പുരട്ടിവെക്കാം. അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയാം.

Coffee powder for hair loss dandruff treatment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ നടപടികൾ നിര്‍ത്തിവെക്കണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂനമര്‍ദ്ദം: കേരളത്തില്‍ ഇന്ന് ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശ്രമങ്ങൾക്ക് അനുകൂല ഫലം; ഈ രാശിക്കാർക്ക് പുതിയ തൊഴിൽ

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

SCROLL FOR NEXT