പ്രതീകാത്മക ചിത്രം 
Health

ജലദോഷത്തിന്‌ കാരണമാകുന്ന വൈറസ്‌ രക്തം കട്ടപിടിക്കുന്ന രോഗത്തിലേക്ക് നയിക്കാം; ആന്റി-പിഎഫ്‌ 4 തകരാറ്

അഡെനോവൈറസ്‌ അണുബാധ ആന്റി-പ്ലേറ്റ്‌ലെറ്റ്‌ ഫാക്ടര്‍ 4 തകരാറുകളിലേക്ക്‌ നയിക്കാമെന്നാണ് കണ്ടെത്തൽ

Author : സമകാലിക മലയാളം ഡെസ്ക്

ലദോഷവും പനിയുമൊക്കെ വരുത്തുന്ന അഡെനോവൈറസ്‌ അണുബാധ രക്തം കട്ട പിടിക്കാനും പ്ലേറ്റ്‌ലെറ്റ്സ് കുറയുന്ന അവസ്ഥയ്ക്കുമൊക്കെ കാരണമാകാമെന്ന് പഠനം. അഡെനോവൈറസ്‌ അണുബാധ ആന്റി-പ്ലേറ്റ്‌ലെറ്റ്‌ ഫാക്ടര്‍ 4 തകരാറുകളിലേക്ക്‌ നയിക്കാമെന്നാണ് കണ്ടെത്തൽ. 

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകള്‍ പുറപ്പെടുവിക്കുന്ന പ്രോട്ടീനാണ്‌ പ്ലേറ്റ്‌ലെറ്റ്‌ ഫാക്ടര്‍ 4. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പ്ലേറ്റ്‌ലെറ്റ്‌ ഫാക്ടര്‍ 4നെതിരെ ആന്റി ബോഡികളെ പുറപ്പെടുവിപ്പിക്കുമ്പോഴാണ്‌ ആന്റി-പിഎഫ്‌4 തകരാറുണ്ടാകുന്നത്‌. പിഎഫ്‌ 4ന് എതിരായി ഒരു ആന്റിബോഡി രൂപപ്പെടുമ്പോൾ ഇത് രക്തപ്രവാഹത്തിൽ നിന്ന് പ്ലേറ്റ്‌ലെറ്റുകളുടെ നീക്കം ചെയ്യപ്പെടാൻ‌ ഇടയാക്കും. ഇതാണ് രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ്‌ തോത്‌ കുറയുന്നതിനും കാരണം.    

ന്യൂ ഇംഗ്ലണ്ട്‌ ജേണല്‍ ഓഫ്‌ മെഡിസിനില്‍ പഠന റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു. നേരത്തെയുള്ള രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും സഹായിക്കുന്നതാണ് കണ്ടെത്തലെന്ന് ​ഗവേഷകർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും