തുടര്‍ച്ചയായ മലബന്ധം ഹൃദയാഘാത ലക്ഷണം 
Health

തുടര്‍ച്ചയായ മലബന്ധം ഹൃദയാഘാത ലക്ഷണം; പഠനം

തുടർച്ചയായി മലബന്ധം ഉണ്ടാകുന്നത് ശ്രദ്ധിക്കണമെന്നും ഇത് പക്ഷാഘാതം, ഹൃദയാഘാതം, ഹൃദ്രോ​ഗങ്ങൾ എന്നിവയ്ക്ക് കാരണമാകാമെന്നും പഠനത്തില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

തുടര്‍ച്ചയായ മലബന്ധം ഹൃദയാഘാത ലക്ഷണമാകാമെന്ന് പഠനം. ആഴ്ചയില്‍ തുടര്‍ന്നയായി മൂന്ന് ദിവസം അനുഭവപ്പെടുന്നതോ അല്ലെങ്കില്‍ ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും മലബന്ധം അനുഭവപ്പെടുന്നുവെങ്കിലോ അത് ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഹൃദ്രോഗങ്ങളുടെ ലക്ഷണമാകാമെന്ന് ഓസ്ട്രേലിയയിലെ മൊനാഷ് സർവകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

സമ്മർദം അനുഭവിക്കുന്നതിന്റെ ഭാ​ഗമായി മലബന്ധം ഉണ്ടാകാമെങ്കിലും ചിലഘട്ടങ്ങളിൽ ഹൃദ്രോ​ഗത്തിന്റെ ഭാ​ഗമായും ഈ ലക്ഷണമുണ്ടാകാം. തുടർച്ചയായി മലബന്ധം ഉണ്ടാകുന്നത് ശ്രദ്ധിക്കണമെന്നും ഇത് പക്ഷാഘാതം, ഹൃദയാഘാതം, ഹൃദ്രോ​ഗങ്ങൾ എന്നിവയ്ക്ക് കാരണമാകാമെന്നും പഠനത്തില്‍ പറയുന്നു. യുകെയില്‍ നിന്നുള്ള 4,08,354 പേരുടെ ആരോഗ്യവിവരങ്ങള്‍ പഠനവിധേയമാക്കി. ഇതില്‍ 23,814 ആളുകള്‍ മലബന്ധം അനുഭവിച്ചിരുന്നു. ഇവരില്‍ ഹൃദ്രോഗ സാധ്യത കൂടുതാണെന്ന് ഗവേഷകര്‍ വിശദീകരിച്ചു. മലബന്ധം ഉള്ളവരിൽ ഉയർന്ന രക്തസമ്മർദവും അതിനോട് അനുബന്ധിച്ച് ഹൃദ്രോ​ഗങ്ങളും കൂടുതലായി കണ്ടെത്തിയെന്ന് ​ഗവേഷകർ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആഗോളതലത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ഏതാണ്ട് 14 ശതമാനം ആളുടെ മലബന്ധം ബാധിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും പ്രായമായവരും സ്ത്രീകളുമാണെന്ന് പഠനത്തില്‍ പറയുന്നു. മലബന്ധം അനുഭവിക്കുന്നവരിൽ ശ്വാസോച്ഛ്വാസം ക്രമരഹിതമാവുകയും ഇത് ഉയര്‍ന്ന രക്തസമ്മർദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. രക്തസമ്മർദം വര്‍ധിക്കുന്നതിലൂടെ ഹൃദ്രോ​ഗസാധ്യതകളും വർധിക്കുമെന്നാണ് ​ഗവേഷകരുടെ വിലയിരുത്തൽ. കൂടാതെ ​സ്ഥിരമായി മലബന്ധം ഉള്ളവരിൽ ദഹനം, ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം തുടങ്ങിയവയെ നിയന്ത്രിക്കുന്ന വേ​ഗസ് നേർവിന്റെ പ്രവർത്തനം തകരാറിലാകുന്നതിലൂടെ ഹൃദയാഘാതമുണ്ടാകാനും സാധ്യതയുണ്ടെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.

മലബന്ധം അകറ്റുന്നതിന് നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യണം. ഒരു ദിവസം എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് മലശോധന സുഗമമാക്കാന്‍ സഹായിക്കും. ഇലക്കറികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യം എന്നിവയിൽ നാരുകൾ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. മലശോധനയ്ക്കുള്ള തോന്നലുണ്ടായാൽ പിടിച്ചു വയ്ക്കരുത്. കൂടാതെ ദിവസവും രാവിലെ അരമണിക്കൂർ വ്യായാമം ചെയ്യുന്നത് ദഹനവും ശോധനയും സുഗമമാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

SCROLL FOR NEXT