പ്രതീകാത്മക ചിത്രം 
Health

പുരുഷന്മാർക്ക് ഗർഭനിരോധന ​ഗുളിക, ബീജാണുക്കളുടെ എണ്ണം കുറയ്ക്കും; ക്ലിനിക്കൽ പരീക്ഷണത്തിൽ മുന്നേറ്റം 

പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നുമൂലകങ്ങളാണ് പ്രതീക്ഷയേകുന്നത്

സമകാലിക മലയാളം ഡെസ്ക്

പുരുഷന്മാരെ ഗർഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കൽ പരീക്ഷണത്തിൽ മികച്ച മുന്നേറ്റം. ആദ്യപരീക്ഷണഘട്ടത്തിൽ ഏകദേശം 90 ശതമാനത്തിലധികം ഫലം നൽകിയ മരുന്നുകൾ രണ്ടാംഘട്ടത്തിലും മികവുനിലനിർത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നുമൂലകങ്ങളാണ് പ്രതീക്ഷയേകുന്നത്. 

‌അറ്റ്‌ലാന്റയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റി വാർഷികയോഗത്തിൽ ഒരു കൂട്ടം ഗവേഷകരാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എലികളിലടക്കം നടത്തിയ പരീക്ഷണം 99 ശതമാനം ഫലമുണ്ടാക്കിയതിനെത്തുടർന്നാണ് ക്ലിനിക്കൽ പരീക്ഷണത്തിലേക്ക് കടന്നത്. ആദ്യഘട്ടത്തിൽ 96 പുരുഷന്മാരാണ് പങ്കെടുത്തത്. 28 ദിവസം നിത്യേന 200 എം ജി മരുന്നു കഴിച്ചവരിൽ കഴിക്കാതിരുന്നവരെക്കാൾ ബീജാണുക്കളുടെ എണ്ണം കുറവായിരുന്നു.  പ്രതിദിനം 400 എം ജി മരുന്നു കഴിച്ചവരി ഈ രണ്ടു വിഭാഗത്തെക്കാളും ബീജാണുക്കളുടെ എണ്ണം കുറവായിക്കണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 

മരുന്നുപയോഗിച്ചവർക്ക് പറയത്തക്ക പാർശ്വഫലങ്ങൾ ഉണ്ടാകാതിരുന്നതിന് പിന്നാലെയാണ് രണ്ടാംഘട്ട പരീക്ഷണത്തിലേക്ക് കടന്നത്. കൂടുതൽ ആളുകളിൽ ഈ ഘട്ടത്തിൽ പരീക്ഷണം നടത്തി. ഇതും മുകച്ച ഫലമാണെങ്കിൽ മൂന്നാംഘട്ടത്തിലേക്കും പിന്നാലെ ഗുളിക വിപണിയിലെത്തുമെന്നും ഉറപ്പാക്കാൻ കഴിയും. 

ഈ വാർത്ത കൂടി വായിക്കാം


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

'വളരെ മികച്ച തീരുമാനം'; 'ഡീയസ് ഈറെ' പ്രദർശിപ്പിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി തിയറ്റർ ഉടമകൾ, നിറഞ്ഞ കയ്യടി

മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു ; ദുരൂഹത സംശയിച്ച് പൊലീസ്

ഗൂഗിള്‍ പിക്‌സല്‍ 9 വില കുത്തനെ കുറച്ചു, ഡിസ്‌കൗണ്ട് ഓഫര്‍ 35,000 രൂപ വരെ; വിശദാംശങ്ങള്‍

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും; കാലാവധി നീട്ടി നല്‍കാന്‍ സിപിഎം ധാരണ

SCROLL FOR NEXT