Late night food cravings Meta AI Image
Health

രാത്രി വൈകിയുള്ള വിശപ്പ്, പിന്നിൽ കോർട്ടിസോൾ

ഈ വിശപ്പിന് പലപ്പോഴും നമ്മൾ കലോറി അധികമായി അടങ്ങിയ സ്നാക്സുകളും അനാരോ​ഗ്യകരമായ ഭക്ഷണവും കഴിക്കുന്നതിലാണ് കലാശിക്കുക.

സമകാലിക മലയാളം ഡെസ്ക്

രാത്രി വൈകി ഉറങ്ങുന്നവർക്ക് അസമയത്ത് ഒരു വിശപ്പുണ്ടാവുക സാധാരണമാണ്. അതിന് പിന്നിൽ കോർട്ടിസോൾ എന്ന ഹോർമാൺ ആണ്. ശരീരത്തെ ജാഗ്രതയോടെ വയ്‌ക്കുകയാണ് കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ പ്രധാന ഉദ്ദേശം. ഈ ഹോര്‍മോണ്‍ മധുരവും കൊഴുപ്പും അധികമുള്ളതായ ഭക്ഷണത്തോടുള്ള ആസക്തിയുണ്ടാക്കും. ഇതാണ്‌ പലരിലും വിശപ്പിന്റെ രൂപത്തില്‍ എത്തുന്നത്‌.

ഈ വിശപ്പിന് പലപ്പോഴും നമ്മൾ കലോറി അധികമായി അടങ്ങിയ സ്നാക്സുകളും അനാരോ​ഗ്യകരമായ ഭക്ഷണവും കഴിക്കുന്നതിലാണ് കലാശിക്കുക. ഇത് ശരീരഭാരം വർധിക്കാൻ കാരണമാക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ സ്‌നാക്‌സ്‌ കഴിക്കുന്നതിന് പകരം ഒരു കപ്പ്‌ ഗ്രീന്‍ ടീ കുടിച്ചാല്‍ മതിയെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ നിര്‍ദ്ദേശിക്കുന്നത്.

ഒരു കപ്പ്‌ കാപ്പിയില്‍ ഉള്ളതിന്റെ മൂന്നിലൊന്ന്‌ കഫീന്ർ മാത്രമേ ഗ്രീന്‍ ടീയില്‍ ഉണ്ടാകൂ. ഗ്രീൻ ടീ പതിയെ സമയമെടുത്ത്‌ കുടിക്കുന്നതിലൂടെ കഫീന്‍ പതിയെ ശരീരത്തിലെത്തിച്ച്‌ വിശപ്പിനെ നിയന്ത്രിക്കും. ഇത്‌ കലോറി അകത്താക്കാതെ തന്നെ ഉണര്‍ന്നിരിക്കാൻ സഹായിക്കും.

എന്നാല്‍ ശരീരത്തില്‍ അയണിന്റെ തോത്‌ കുറവുള്ളവര്‍ ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം. അയണിന്റെ തോത്‌ വീണ്ടും കുറയ്‌ക്കാന്‍ ഗ്രീന്‍ ടീ കാരണമാകാം. ഇത്തരക്കാര്‍ ബിറ്റ്‌ റൂട്ട്‌, മാതളനാരങ്ങ എന്നിവ നിത്യവും കഴിക്കേണ്ടതാണ്‌. ശുദ്ധമായ ഗ്രീന്‍ ടീ തന്നെ കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്‌.

Cortisol hormone reason behind Late night cravings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

31 സ്ഥാനാർഥികൾ റെഡി, മൂന്ന് എംഎൽഎമാർക്ക് സീറ്റ് ഇല്ല; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് കോൺഗ്രസ് അംഗീകാരം

കരുത്തുറ്റ 7200എംഎഎച്ച് ബാറ്ററി, 23,000 രൂപയില്‍ താഴെ വില; വിവോ ടി5എക്സ് ഫൈവ്ജി ലോഞ്ച് മാര്‍ച്ച് 17ന്

മൂന്ന് മാസം കൂടുമ്പോള്‍ 60,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ഷെയറിങ് താമസം, പുതിയ നിയന്ത്രണങ്ങളുമായി ദുബൈ;നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴയും പെർമിറ്റ് റദ്ദാക്കലും ഉൾപ്പെടയുള്ള കർശന നടപടികൾ

അര്‍ധ സെഞ്ച്വറിയുമായി നിത്യ ലൂർദ്ദ്; ആവേശപ്പോരാട്ടത്തിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം

SCROLL FOR NEXT