heart failure Meta AI Image
Health

കിടക്കുമ്പോൾ വഷളാകുന്ന ചുമ, ഹൃദയസ്തംഭനം വളരെ നേരത്തെ തിരിച്ചറിയാം, 5 ലക്ഷണങ്ങൾ

ഹൃദയസ്തംഭനത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ വളരെ സൂക്ഷ്മവും നിശബ്ദവുമാണ്.

സമകാലിക മലയാളം ഡെസ്ക്

ന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ വർധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് ഹൃദയസ്തംഭനം. ലോകത്തിൽ ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി പ്രായം 70 ആണെങ്കിൽ, കേരളത്തിൽ 60 വയസ്സിനു മുകളിൽ തന്നെ ധാരാളം രോ​ഗികൾ ഇതേ കാരണത്താൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. 

ശരീരത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാതെ വരുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. ഹൃദയസ്തംഭനം വളരെ പെട്ടെന്ന് സംഭവിക്കുന്നതല്ല. അതിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ ശരീരം വളരെ നേരത്തെ തന്നെ സൂചിപ്പിക്കുമെങ്കിലും തിരിച്ചറിയാതെ പോകുന്നതാണ് വെല്ലുവിളിയാവുന്നത്.

ഹൃദയസ്തംഭനത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ വളരെ സൂക്ഷ്മവും നിശബ്ദവുമാണ്. ഇത് പലപ്പോഴും സമ്മർദ്ദം, വാർദ്ധക്യം എന്നിവയുമായി ബന്ധപ്പെടുത്തിയും അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളായും തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കാർഡിയോളജിസ്റ്റും ഹാർട്ട് ട്രാൻസ്പ്ലാൻറ് സർജനുമായ ഡോ. ദിമിത്രി യാരനോവ് പറയുന്നു.

ഹൃദയസ്തംഭനത്തിൻ്റെ 5 പ്രാരംഭ ലക്ഷണങ്ങൾ

ശരീരഭാരം വർധിക്കുന്നു

ഏതാനും ദിവസങ്ങൾക്കുള്ളിൽ പെട്ടെന്ന് ശരീരഭാരം വർധിക്കുന്നത് ശ്രദ്ധികണം. ഇത് ദ്രാവകം കോശങ്ങളിൽ തങ്ങി നിൽക്കുന്നതിന്റെ സൂചനയാകാം ( fluid retention). ഇത് ഹൃദയസ്തംഭനത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ്. നേരത്തെ തിരിച്ചറിയുന്നത്, ജീവൻ രക്ഷിക്കാൻ വരെ സഹായിക്കുമെന്നും ഡോക്ടർ പറയുന്നു.

വിട്ടുമാറാത്ത ചുമ അല്ലെങ്കിൽ ശ്വാസംമുട്ടൽ

ഹൃദയസ്തംഭവുമായി ബന്ധപ്പെട്ട് വിട്ടുമാറാത്ത ചുമ, കണ്ടുവരുന്ന മറ്റൊരു ലക്ഷണമാണെന്നും അദ്ദേഹം പറയുന്നു. ഇത് ജലദോഷത്തിന്റെ അല്ലെങ്കിൽ മറ്റ് രോ​ഗങ്ങളുടെ ലക്ഷണമായി തെറ്റിദ്ധരിക്കാം. കിടക്കുമ്പോൾ വഷളാകുന്ന ചുമ എല്ലായ്പ്പോഴും ശ്വാസകോശവുമായി ബന്ധപ്പെട്ട പ്രശ്നമായിരിക്കില്ല, പലപ്പോഴും വരണ്ട ചുമയുടെ രൂപത്തിലാകും പ്രത്യക്ഷപ്പെടുക.

ഓക്കാനം, വിശപ്പില്ലായ്മ

ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ കുടൽ സംബന്ധമായ പ്രശ്നങ്ങളും ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ടിരിക്കാം. ഹൃദയം മന്ദഗതിയിലാകുമ്പോൾ, കുടലിലെ പ്രവർത്തനങ്ങളും മന്ദ​ഗതിയിലാകുന്നു. പെട്ടെന്ന് വയറു നിറയുന്നത് അല്ലെങ്കിൽ പെട്ടെന്നുള്ള ഓക്കാനം എന്നിവയൊക്കെ ശരീരം നൽകുന്ന നിശബ്ദമായ സൂചനയായിരിക്കാം.

ആശയക്കുഴപ്പം അല്ലെങ്കിൽ ഓർമക്കുറവ്

ശരീരത്തിലെ രക്തയോട്ടം കാര്യക്ഷമമായി നടക്കാതെ വരുമ്പോൾ അത് തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കും. ഇത് ഓർമക്കുറവ്, ആശയക്കുഴപ്പം തുടങ്ങിയ വൈജ്ഞാനിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഡോക്ടർ പറയുന്നു.

ഉറങ്ങാൻ ബുദ്ധിമുട്ട്

ഉറക്ക പ്രശ്നങ്ങൾ ഹൃദയസ്തംഭനത്തിന്റെ ആദ്യകാല മുന്നറിയിപ്പ് ലക്ഷണങ്ങളാകാം. ഉറക്കമില്ലായ്മ, ഉറക്കത്തിൽ ഞെട്ടി ഉണരുക, മോശം ഉറക്കം എന്നിവയെല്ലാം ഹൃദയസംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കാമെന്നും അദ്ദേഹം പറയുന്നു.

Coughing while lying down may be symptom of Heart Failure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫെഡറല്‍ തത്വങ്ങളെ അവഹേളിക്കരുത്'; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രീംകോടതിയുടെ മറുപടികള്‍ ഇങ്ങനെ...

മുന്നറിയിപ്പില്‍ മാറ്റം, നാളെ മുതല്‍ ഞായറാഴ്ച വരെ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'കപടനാട്യക്കാരന്‍, നിങ്ങളെന്തിനാണ് കോണ്‍ഗ്രസില്‍?', മോദി പ്രശംസയില്‍ തരൂരിനെതിരെ നേതാക്കള്‍

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണോ?, സുകന്യ സമൃദ്ധി യോജന, പിപിഎഫ്, മ്യൂച്ചല്‍ ഫണ്ട്...; ഏതാണ് മികച്ചത്?, ഓരോന്നും അറിയാം

പൂച്ചയെ സ്നേഹിക്കുന്നവർ ശ്രദ്ധിക്കൂ: പാൽ കൊടുക്കരുത്

SCROLL FOR NEXT