Cucumber Pinterest
Health

'എക്സ്ട്രാ കൂളാണ്' കുക്കുമ്പർ, ഡാർക്ക് സർക്കിൾ മാറാൻ ഇങ്ങനെ ചെയ്താൽ മതി

വെള്ളരിക്കയിലെ ഉയർന്ന ജലാംശം കണ്ണിനും ചുറ്റുമുള്ള ചർമത്തിനും നല്ല തണുപ്പും ഈർപ്പവും നൽകുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്തെ ഒരു പ്രധാനിയാണ് കുക്കുമ്പർ. ജലാംശം അധികമടങ്ങിയ കക്കരിക്ക വേനൽക്കാല ഡയറ്റിൽ ചേർക്കുന്നത് ശരീരത്തിൽ ജലാംശം നിലനിൽക്കാൻ സഹായിക്കും. കൂടാതെ തണുത്ത കക്കരിക്ക വട്ടത്തിൽ അരിഞ്ഞ് കണ്ണിന് മുകളിൽ വെയ്ക്കുന്നത് കണ്ണിന് ചുറ്റുമുള്ള വീക്കം കുറയ്ക്കാൻ സഹായിക്കും.

ഡാർക്ക് സർക്കിളിന് പരിഹാരം

ഉറക്കക്കുറവ് കാരണം കണ്ണിന് ചുറ്റും ഉണ്ടാകുന്ന ഡാർക്ക് സർക്കിൾസ് കുറക്കാൻ കുക്കുമ്പർ ഇത്തരത്തിൽ വയ്ക്കുന്നത് ഏറെ ​ഗുണകരമാണ്. വെള്ളരിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, കെ അതുപോലെ ആന്റി ഓക്സിഡന്റുകൾ എന്നിവ ചർമത്തിന് നിറം നൽകാനും ഓക്സീകരണ സമ്മർദം കുറക്കാനും സഹായിക്കുന്നു.

വെള്ളരിക്കയിലെ ഉയർന്ന ജലാംശം കണ്ണിനും ചുറ്റുമുള്ള ചർമത്തിനും നല്ല തണുപ്പും ഈർപ്പവും നൽകുന്നു. ഇത് കണ്ണിന് വിശ്രമം നൽകാനും ക്ഷീണം അകറ്റാനും സഹായിക്കും. വെള്ളരിക്ക കഷ്ണങ്ങൾ തണുപ്പിച്ചതിന് ശേഷം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ​വെള്ളരിക്ക കഷ്ണങ്ങൾ വെച്ച് 10-15 മിനിറ്റ് കണ്ണടച്ച് വിശ്രമിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ഇതിലെ ആന്‍റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും വാർധക്യ ലക്ഷണങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. പ്രകൃതിദത്തമായ ടോണറാണ് വെള്ളരിക്ക. ചർമത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാൻ ഇതു സഹായിക്കും. വെള്ളരിക്കാ നീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.

വെള്ളരി തൊലി കളഞ്ഞ് ഉടച്ചെടുത്ത് അതിലേക്ക് അൽപ്പം തേൻ, കറ്റാർവാഴ അല്ലെങ്കിൽ തൈര് ചേർത്തിളക്കി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. 10 മുതൽ 15 മിനിറ്റു വരെ ഈ പാക്ക് മുഖത്ത് വെക്കാവുന്നതാണ്. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ചർമ സുഷിരങ്ങൾ ശക്തമാക്കുന്നതിനും അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യുന്നതിനും ആ പാക്ക് നല്ലതാണ്.

Cucumber for skin care tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

എകെജി സെന്റര്‍ ഭൂമി അളക്കല്‍ നാളെ; റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

'ഫെൻസിങ് നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും; ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും': വനംമന്ത്രി