Beef Fry Pexels
Health

പ്രോട്ടീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം, വൃക്കയെ തകരാറിലാക്കുന്ന 6 ശീലങ്ങൾ

വലിയൊരു ശതമാനം വൃക്കരോഗങ്ങളും ജീവിതശൈലി മാറ്റങ്ങളിലൂടെ നീക്കാവുന്നതാണ്.

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ 30 വര്‍ഷത്തിനിടെ രാജ്യത്ത് വൃക്കരോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി, മൂത്രത്തില്‍ കല്ല് എന്നീ ജീവിതശൈലി രോഗങ്ങൾ വൃക്കകളുടെ പ്രവർത്തനത്തെ മോശമായി ബാധിക്കുന്നു. എന്നാൽ വലിയൊരു ശതമാനം വൃക്കരോഗങ്ങളും ജീവിതശൈലി മാറ്റങ്ങളിലൂടെ നീക്കാവുന്നതാണ്.

വൃക്കകളുടെ ആരോ​ഗ്യത്തെ തകരാറിലാക്കുന്ന ചില ശീലങ്ങൾ

ക്രോണിക് ഡിഹൈഡ്രേഷന്‍

വെള്ളം കുടിക്കുന്നത് തീരെ കുറഞ്ഞു പോകുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് ക്രോണിക് ഡിഹൈഡ്രേഷന്‍. ഈ അവസ്ഥ വൃക്കകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാം. ഒരു ദിവസം രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും ഒരാള്‍ കുടിച്ചിരിക്കണം. ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും ആവശ്യമാണ്.

അനാരോഗ്യകരമായ ഡയറ്റ്

ഭക്ഷണക്രമത്തിൽ മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. വൃക്കരോഗങ്ങളെ പ്രതിരോധിക്കുന്നതിന് സ്വീകരിക്കുന്ന ഡയറ്റ് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കുന്ന തരം ആയിരിക്കണം. ശരീരത്തിന് പ്രോട്ടീൻ അത്യാവശ്യമാണെങ്കിലും വൃക്ക രോഗികള്‍ പ്രോട്ടീന്‍ കഴിക്കുന്നതില്‍ മിതത്വം പാലിക്കണം. പ്രത്യേകിച്ച് റെഡ് മീറ്റ് പോലെ മൃഗാധിഷ്ഠിതമായ പ്രോട്ടീന്‍ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.

ഉപ്പ് അമിത ഉപയോ​ഗം

ഉപ്പിന്‍റെ അളവിലും നിയന്ത്രണം ഉണ്ടാകണം. അമിതമായി ഉപ്പ് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും വൃക്ക തകരാറിലാകുന്നതിലേക്കും നയിക്കാം.

വേദന സംഹാരികളുടെ സ്വാധീനം

ഡോക്ടറുടെ നിര്‍ദേശമില്ലെങ്കില്‍ പോലും വേദന സംഹാരികള്‍ കഴിക്കുന്ന ശീലം ആളുകള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നുണ്ട്. ഇത് വൃക്കതകരാറിലേക്ക് നയിക്കാം. ബ്രുഫെന്‍, വൊവെറാന്‍ പോലുള്ള വേദനസംഹാരികള്‍ പരിധിയില്‍ കൂടുതല്‍ കഴിക്കുന്നത് അപകടമാണ്. അതുപോലെ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ വേദന കുറയ്ക്കുന്നതിന് വേദന സംഹാരികള്‍ കഴിക്കുന്നതും വൃക്ക തകരാറിലേക്ക് നയിക്കാനുള്ള സാധ്യത കൂട്ടുന്നു.

മാനസിക സമ്മർദം

ഉറക്കക്കുറവും മാനസിക സമ്മർദവും ഉയർന്ന രക്തസമ്മർദം, മെറ്റബോളിക് സ്ട്രെസ്, വീക്കം എന്നിവ വർധിപ്പിക്കുന്നു. ക്രമം തെറ്റിയുള്ള ഉറക്കം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കും. ഇത്, വൃക്കകളുടെ ആരോഗ്യത്തേയും ബാധിക്കും.

പുകവലിയും മദ്യപാനവും

പുകവലി വൃക്കകളിലെ രക്തക്കുഴലുകളെ ചുരുക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് വർധിപ്പിക്കുകയും ചെയ്യുന്നു. അമിതമായ മദ്യപാനം ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാകുന്നു.

വൃക്കരോഗ ലക്ഷണങ്ങള്‍

വൃക്കരോഗങ്ങള്‍ക്ക് പ്രാരംഭ ലക്ഷണങ്ങള്‍ പ്രകടമാവുക വളരെ ചുരുക്കമായിരിക്കും. രാത്രി കാലങ്ങളില്‍ കൂടുതലായും മൂത്രമൊഴിക്കണമെന്ന തോന്നല്‍ വൃക്കരോഗത്തിന്‍റെ ഒരു പ്രാരംഭ ലക്ഷണമായി കരുതാം. നൊക്ടൂറിയ എന്നാണ് അവസ്ഥ അറിയപ്പെടുന്നത്.

അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, ഒന്നിനോടും താത്പര്യമില്ലായ്മ, കാലുകളില്‍ നീര്, ചര്‍മം വരണ്ടതും ചൊറിച്ചിലുള്ളതുമാവുക, ശ്വാസതടസം, ഏകാഗ്രതക്കുറവ് എന്നിവയാണ് വൃക്കകള്‍ പണി മുടക്കുമ്പോഴുള്ള മറ്റു പല ലക്ഷണങ്ങള്‍.

Daily Habits that affect kidney health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

ഇങ്ങനെ ചെയ്താൽ ഡ്രൈ നട്ട്സും സീഡ്‌സും കേടുവരില്ല

SCROLL FOR NEXT