സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് വെളിപ്പെടുത്തി അമേരിക്കൻ നടി ഡാനിയേൽ ഫിഷെൽ. പോഡ് മീറ്റ്സ് വേൾഡ് എന്ന പോഡ്കാസ്റ്റ് ഷോയിലൂടെയാണ് 43 കാരിയായ ഡാനിയേൽ തന്റെ രോഗാവസ്ഥയെ കുറിച്ച് പങ്കുവെച്ചത്. തനിക്ക് സ്തനാർബുദത്തിന്റെ തുടക്ക അവസ്ഥയായ ഡിസിഐഎസ് (ductal carcinoma in situ) സ്ഥിരീകരിച്ചതായി ഡാനിയേൽ പറഞ്ഞു. വളരെ നേരത്തെയുള്ള രോഗനിർണയം ചികിത്സയ്ക്ക് ഗുണം ചെയ്തുവെന്ന് താരം വ്യക്തമാക്കി. നിലവിൽ സർജറിക്കുശേഷമുള്ള ചികിത്സയിലേക്ക് കടക്കുകയാണ് ഡാനിയേൽ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എല്ലാ വർഷവും നടത്തുന്ന മാമോഗ്രാമിനു ശേഷം ഡോക്ടറെ കണ്ട് കാര്യങ്ങൾ വിശകലനം ചെയ്യുന്ന പതിവുണ്ട് തനിക്ക്. അത്തരത്തിൽ പോയപ്പോഴാണ് രോഗത്തിന്റെ തുടക്കമാണെന്ന് കണ്ടെത്തിയത്. എത്ര തിരക്കാണെങ്കിലും ഡോക്ടറെ കാണുന്നതിൽ വിട്ടുവീഴ്ച ചെയ്യാറില്ല. ഡോക്ടറെ കാണാൻ സമയമില്ലെന്ന് പറയുന്നത് വളരെ എളുപ്പമാണ്. എന്നാൽ ടെസ്റ്റുകൾ കൃത്യസമയത്ത് ചെയ്യുന്നതും ഡോക്ടറെ കാണിക്കാൻ വൈകിക്കാതിരുന്നതാണ് തന്റെ ചികിത്സ എളുപ്പമാക്കിയതെന്നും ഡാനിയേൽ പറഞ്ഞു.
രോഗാവസ്ഥയെ കുറിച്ച് തുറന്നു പറയുന്നതിൽ ആദ്യം ആശങ്കയുണ്ടായിരുന്നുവെന്നും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും ഡാനിയേൽ പറയുന്നു. ഭർത്താവ് ജെൻസൺ കാർപിനോടാണ് ആദ്യം രോസ്ഥിരീകരണത്തേ കുറിച്ച് തുറന്നു പറഞ്ഞത്. ഇതേക്കുറിച്ച് പറയുന്നവരെല്ലാം അവരുടെ സ്വന്തം കാൻസർ അനുഭവങ്ങളോ, കുടുംബാംഗങ്ങളിൽ ആരുടെയെങ്കിലും അനുഭവങ്ങളേക്കുറിച്ചോ ഒക്കെ തന്നോട് പങ്കുവെച്ചിരുന്നുവെന്നും ഡാനിയേൽ പറയുന്നു. ആളുകളോട് എത്രയധികം ഇതേക്കുറിച്ച് പറയാൻ തയ്യാറാവുന്നോ അത്രത്തോളം അനുഭവങ്ങളും ലഭിക്കുമെന്നും ഡാനിയേൽ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates